31/05/2024
ഗാന്ധിജി യെ എങ്ങെനെ ഓർമിക്കണം എന്ന് എനിക്ക് അറിയില്ല. ഒരു ഇന്ത്യക്കാരൻ അങ്ങെനെ പറയുന്നത് തീർത്തും മരാദ്യ കേടല്ലേ, ആകാം . പക്ഷേ എന്റെ മനസിന്റെ തോന്നലുകളുടെ സത്യസന്ധത ഞാൻ ഇവിടെ പങ്കു വെച്ചു എന്നു മാത്രം .
ഞാൻ പഠിക്കുന്ന കാലത്തു എന്റെ അന്നത്തെ ഇടതു പക്ഷ സുഹൃത് ക്കൽ ഗാന്ധിജി യെ കുറിച്ച് പറഞ്ഞത് "ഷൈനിങ് പൊളിറ്റിക്സ്" എന്നാണ് . കാലം മാറി ഇന്നു ഇടതു പക്ഷ ക്കാർ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ഗാന്ധിജി യും ഇപ്പോഴത്തെ "ഗാന്ധി കുടുംബവും" അവർക്ക് വേണ്ടപെട്ടർവർ ആയി.
ഗാന്ധി സിനിമയിലെ ഗാന്ധിജി തന്നെ പറയുന്നു "ഗാന്ധിജി യുടെ ദാരിദ്ര്യം നിലനിർത്താൻ വലിയ വില കൊടുക്കുന്നു " എന്ന് ഒരു വിദേശ വനിതാ പത്രപ്രവർത്തകയോട് .
ഗാന്ധിജി യുടെ സെക്രട്ടറി ആയിരുന്ന മഹാദേവ ദേശായി ഞാൻ സ്മരിക്കുന്നു . എല്ലാ ക്ലാസ് കളിലും പഠിക്കുമ്പോൾ ഒരു ഗാന്ധിജി യുടെ ഇംഗ്ലീഷ് പാഠം ഉണ്ടായിരുന്നല്ലേ. നല്ല ഇംഗ്ലീഷ് പഠിക്കാൻ കഴിയുന്ന വിധത്തിൽ ആയിരുന്ന അദ്ദേഹത്തിന്റ തർജിമ . എന്റെ ഗാന്ധിജി യുടെ ഓർമ്മകൾ ഇവിടെ ചുരുക്കുന്നു. മഹാത്മാ ഗാന്ധി കി ജയ് . എല്ലാ ബഹുമാനത്തോടും.