Gulf tea

Gulf tea Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gulf tea, Hotel, al khoor, Dawhat al.

12/01/2014
08/01/2014
31/12/2013
Family club
29/12/2013

Family club

24/02/2013

മലയാളികള്‍ക്ക്‌ മാത്രമല്ല, പല ദേശക്കാര്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത പാനീയമായി ചായ മാറിക്കഴിഞ്ഞിരിക്കുന്നു. രണ്ടക്ഷരമുള്ള ചായ നിസാരക്കാരനാണെന്ന്‌ കരുതിയാല്‍ തെറ്റി... ഒരു കപ്പ്‌ നല്ല ചായ കിട്ടിയാല്‍ ആരാണ്‌ വേണ്ടെന്ന്‌ വയ്‌ക്കുക? ഉന്മേഷവും ഉണര്‍വും പകരാന്‍ ചായ എപ്പോഴും സ്വീകാര്യമാണ്‌. അതുകൊണ്ട്‌ തന്നെ ചായകുടിക്കാരുടെ എണ്ണം ദിവസംപ്രതി കൂടിക്കൂടിവരുന്നു. എന്തിനും ഏതിനും ചായസല്‍ക്കാരങ്ങള്‍ ഒരു നിര്‍ബന്ധമായും മാറിയിരിക്കുന്നു.
ഇന്ന്‌ ലോകത്തെവിടെയും കൂടുതല്‍ ഉപയോഗിക്കുന്ന പാനീയമാണ്‌ ചായ. മാത്രവുമല്ല എല്ലാവിധ ഗുണമുള്ള ടോണിക്കാണ്‌ ചായ എന്ന്‌ തെളിഞ്ഞിട്ടുമുണ്ട്‌. തലവേദനയ്‌ക്ക്, ജലദോഷത്തിന്‌, അമിതവണ്ണം കുറയ്‌ക്കാന്‍, ശരിയായ രക്‌തസംക്രമണം നടക്കാന്‍, കിഡ്‌നി നല്ലതുപോലെ പ്രവര്‍ത്തിക്കാന്‍, അങ്ങനെ പലതിനും ചായ ഒരു ഒന്നാംതരം പാനീയമാണ്‌.
ചിലപ്പോള്‍ ഇതുകൊണ്ടായിരിക്കും പലരും ഇപ്പോള്‍ ചായയ്‌ക്ക് അഡിറ്റായത്‌. കാപ്പിയിലാണെങ്കില്‍ കഫീന്റെ അംശം സ്വല്‌പം കൂടുതല്‍ ആയതുകൊണ്ടാവാം കാപ്പിയെ രണ്ടാംസ്‌ഥാനത്തേക്ക്‌ തള്ളിയിട്ടത്‌. ഏതായാലും ഇപ്പോള്‍ ചായക്കാരാണ്‌ മുന്നിട്ടു നില്‌ക്കുന്നത്‌. ചിലരൊക്കെ ചായയെ ഒരു 8-ാമത്തെ അതിശയമായും കാണുന്നു.
ചായയ്‌ക്ക് ഇത്രയധികം ഡിമാന്‍ഡ്‌ കൂടിയതോടുകൂടി ഇന്ത്യ ഇപ്പോള്‍ വലിയ ഒരു തേയില ഉല്‌പാദനരാജ്യമായി മാറിക്കഴിഞ്ഞു. ഇവിടെനിന്ന്‌ ടണ്‍ കണക്കിന്‌ തേയിലയാണ്‌ നാം അന്യനാടുകളിലേക്ക്‌ കയറ്റുമതി ചെയ്യുന്നത്‌. അല്‌പം തണുപ്പുള്ള മലഞ്ചെരുവുകളില്‍ പണ്ട്‌ ബ്രിട്ടീഷുകാര്‍ തുടങ്ങിവച്ച തേയിലക്കൃഷി പ്രമാദമായി നടക്കുന്നുണ്ട്‌. അതോടൊപ്പം തന്നെ അവ പ്രോസസ്‌ ചെയ്യാന്‍ പറ്റിയ ധാരാളം ഫാക്‌ടറികളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്‌.
മൂന്നാര്‍, കൂനര്‍, ഊട്ടി എന്നിവിടങ്ങളിലെ തേയിലക്കൃഷി ഒന്നു കാണേണ്ടതുതന്നെയാണ്‌. പച്ചപ്പട്ടുടുത്തു നില്‍ക്കുന്ന ഈ മലഞ്ചെരിവുകളുടെയും പ്രകൃതിയുടെയും ഭംഗി ആസ്വദിക്കുവാന്‍ വിദേശിയരും സ്വദേശിയരും ഒരുപോലെ തടിച്ചുകൂടാറുണ്ട്‌. അതോടെ ടൂറിസംവകുപ്പും രക്ഷപെട്ടു.
വടക്കേഇന്ത്യയിലാണെങ്കില്‍ ആസാമിലും ഡാര്‍ജിലിംഗിലുമാണ്‌ പേരുകേട്ട തേയിലത്തോട്ടങ്ങള്‍. മഞ്ഞിന്റെ മുത്തുകണങ്ങള്‍ അണിഞ്ഞുനില്‍ക്കുന്ന ഈ ടീ എസ്‌റ്റേറ്റിന്‌ ഒരു പ്രത്യേക അഴകാണ്‌. അതുകൊണ്ടുതന്നെയായിരിക്കും ബോംബെ ഫിലിം വ്യവസായം തങ്ങളുടെ സിനിമകള്‍ക്ക്‌ റൊമാന്റിക്‌ സീന്‍ എടുക്കാന്‍ അവിഅവിടേക്ക്‌ എത്തിച്ചേരുന്നത്‌.
കണ്ണെത്താദൂരംവരെ നിരനിരയായി ഭംഗിയില്‍ വെട്ടിനിര്‍ത്തിയിരിക്കുന്ന ചെടികളുടെ അറ്റത്തുനിന്ന്‌ ഒരു സമയത്ത്‌ നുള്ളിയെടുക്കുന്നത്‌ വെറും രണ്ടിലയും ഒരു ബഡ്‌ഡും മാത്രം. ഇത്‌ ശ്രദ്ധിക്കാന്‍ ഇവടെ ഓരോ ഏരിയായിലും സൂപ്പര്‍വൈസേഴ്‌സ് ഉണ്ട്‌. പിന്നീട്‌ ഇത്‌ ഫാക്‌ടറിയില്‍ എത്തിച്ച്‌ പ്രോസസ്‌ ചെയ്‌ത് തരംതിരിക്കാന്‍ 'ടീ ടേസ്‌റ്റേഴ്‌സും' ഉണ്ട്‌. 10- 12 കപ്പുകളിലായി പലതരം ചായകള്‍ നിരത്തിവച്ചിട്ട്‌ ഇവയില്‍നിന്ന്‌ ഓരോ സ്‌പൂണ്‍വീതം വായില്‍ ഒഴിച്ച്‌ രുചിച്ചതിനുശേഷം വായ കഴുകിയിട്ടാണ്‌ അടുത്ത കപ്പിലേക്ക്‌ പോകുന്നത്‌. ഇദ്ദേഹമാണ്‌ ചായയുടെ ഗുണം നിര്‍ണ്ണയിക്കുന്നത്‌.
ഏതാണ്‌ ഈ തേയിലച്ചെടി?
നമ്മള്‍ കാണുന്ന ഈ ചെടിയുടെ ശാസ്‌ത്രീയനാമം ക്യാമിലാസിന്‍സി എന്നാണ്‌. ഇവയുടെ തളിരിലകള്‍ എടുത്ത്‌ സംസ്‌കരിച്ചാണ്‌ വിവിധയിനം ചായകള്‍ ഉണ്ടാക്കുന്നത്‌. ട്രോപ്പിക്കലും സബ്‌ട്രോപ്പിക്കലുമായിട്ടുള്ള സ്‌ഥലമാണ്‌ ഇവയ്‌ക്ക് സ്യൂട്ടബിള്‍ ആയിട്ടുള്ളത്‌. ഈ ചെടി വിത്ത്‌ നട്ടും, തണ്ട്‌ മുറിച്ച്‌ നട്ടും വളര്‍ത്തിയെടുക്കാവുന്നതാണ്‌. ഇതില്‍നിന്ന്‌ ഇല നുള്ളാന്‍ പാകമാവുന്നത്‌ 3 വര്‍ഷം കഴിഞ്ഞാണ്‌. പിന്നീട്‌ കൂടുതല്‍ വളര്‍ന്നുപോകാതെ ഇല നുള്ളാന്‍ പാകത്തിന്‌ വെട്ടിനിര്‍ത്തും. അല്ലെങ്കില്‍ ഒരു വലിയ മരമായി മാറും. ഇലയുടെ മൂപ്പും വലിപ്പവും അനുസരിച്ചാണ്‌ ചായയെ തരംതിരിക്കുന്നത്‌. പകുതി പൊടിച്ചെടുത്തതിനെ ഓലോംഗ്‌ ടീ, ഗ്രീന്‍ടീ അങ്ങനെ പല പേരുകളില്‍ ഇവ വിപണിയില്‍ ലഭ്യമാണ്‌.
ചായകുടിയുടെ തുടക്കം
ഇത്‌ കണ്ടുപിടിക്കാന്‍ ചൈനവരെ പോയാല്‍ മതി. ഇതേപ്പറ്റി അവിടെ പലതരത്തിലുള്ള കഥകള്‍ പ്രചാരത്തിലുണ്ട്‌. അവിടത്തെ ഷെന്‍ഹോംഗ്‌ ചക്രവര്‍ത്തി വനത്തില്‍കൂടി യാത്രചെയ്യവേ ക്ഷീണവും ദാഹവും തീര്‍ക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ഒരു മരത്തണലില്‍ ഇരുന്നു. വെള്ളം തിളയ്‌ക്കുന്നതിലേക്ക്‌ കുറേ ഇലകള്‍ കാറ്റില്‍ പറന്നുവീണു. അതോടെ വെള്ളത്തിന്റെ നിറം മാറുകയും അവിടെയാകെ ഒരു നല്ല മണം പരക്കുകയും ചെയ്‌തു. ഇതു കണ്ടുനിന്ന ചക്രവര്‍ത്തിയുടെ മുഖത്ത്‌ ഒരു പ്രകാശം മിന്നിമറഞ്ഞു, അതോടൊപ്പം ഒന്ന്‌ രുചിച്ചുനോക്കിയപ്പോള്‍ നല്ല സ്വാദും അനുഭവപ്പെട്ടു. അപ്പോള്‍തന്നെ ഈ ചെടികള്‍ ശേഖരിച്ച്‌ സ്വന്തം നാട്ടിലേക്ക്‌ കൊണ്ടുപോയി. അന്നുതൊട്ട്‌ രാജകൊട്ടാരത്തില്‍ ചായകുടി തുടങ്ങി.അന്നൊക്കെ ഇതൊരു രാജകീയ പാനീയമായിരുന്നു. പിന്നീടിത്‌ അവരുടെ ദേവന്മാര്‍ക്ക്‌ അര്‍പ്പിച്ചുതുടങ്ങി. അങ്ങനെയാണ്‌ അവിടെ 'ഛാ' എന്നറിയപ്പെടുന്ന ചായ പ്രചാരത്തിലായത്‌. അതിനുശേഷം അതായത്‌ 800 വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ സോംഗ്‌ ഡൈനാസ്‌റ്റി നിലവില്‍ വന്നപ്പോള്‍ ചായകുടി ഒരു ചടങ്ങായി മാറ്റി. നേരംപോക്ക്‌ പറഞ്ഞ്‌ ചായ കുടിക്കുവാനുള്ള പ്രത്യേകം ടീ ഹൗസുകള്‍ ഉണ്ടാക്കി. പിന്നീട്‌ ഇത്‌ ഒരു ബിസിനസ്‌ ക്ലബ്‌ പോലെയായി. ഇവിടെ മാത്രമല്ല നമ്മള്‍ ഏത്‌ ചൈനാക്കാരുടെ വീട്ടില്‍ ചെന്നാലും തിളച്ചുകിടക്കുന്ന ചൂടുവെള്ള ഫ്‌ളാസ്‌കും തേയിലയും റെഡിയാണ്‌. ആര്‌ എപ്പോള്‍ ചെന്നാലും പാലും പഞ്ചസാരയും ഒന്നും ഇല്ലാത്ത ഈ ചായ ഒന്നു നുണഞ്ഞതിനുശേഷമേ പോകാറുള്ളൂ. പിന്നെ തണുപ്പുള്ള സ്‌ഥലം കൂടിയായതുകൊണ്ട്‌ ഉന്മേഷം പകരുകയും ചെയ്യും.
13-ാം നൂറ്റാണ്ടില്‍ ചായ ജപ്പാനിലേക്ക്‌ കടന്നു. ഇവിടെയാണെങ്കില്‍ ചായ കുടിക്കുന്നത്‌ ചില ചിട്ടകളോടുകൂടിയാണ്‌. ആദ്യമായി കാണുന്നവര്‍ക്ക്‌ ഇത്‌ വളരെ വിചിത്രമായി തോന്നും. ഉണ്ടാക്കുന്നതും വിളമ്പുന്നതും വളരെ കലാപരമായിട്ടാണ്‌. ഒരു നല്ല വീട്ടമ്മയാകണമെങ്കില്‍ അവിടെ ഇതെല്ലാം അറിഞ്ഞിരിക്കണം. ഇപ്പോള്‍ തെയ്‌വാന്‍, ചൈന, കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ എല്ലാം നല്ല ഹൈക്ലാസ്‌ 'ടീ ഹൗസുകള്‍' ഉണ്ട്‌. ഇവിടെ ഒരു സീറ്റ്‌ കിട്ടാന്‍ നേരത്തെതന്നെ ബുക്ക്‌ ചെയ്യേണ്ടിവരും. അത്രയ്‌ക്ക് തിരക്കാണത്രെ. ടീ ഹൗസുകളുടെ ഡിസൈന്‍, ഡെക്കറേറ്റ്‌, ലൈറ്റിനിംഗും സീറ്റിംഗ്‌ അറേഞ്ച്‌മെന്റ്‌സും എല്ലാം അതിമനോഹരമാണ്‌.
പരമ്പരാഗതരീതിയില്‍ ചായ കുടിക്കുമ്പോള്‍ ഇവര്‍ക്ക്‌ പല നിര്‍ബന്ധങ്ങളും ഉണ്ട്‌. വെള്ളത്തിന്റെ ചൂട്‌, ചായയുടെ രുചി, മണം, ഗുണം, നിറം എന്നിങ്ങനെയുള്ളതെല്ലാം കൃത്യമായി ഉണ്ടായിരിക്കണം. അതുകൂടാതെ ആ ചായക്കപ്പിന്റെ വലുപ്പവും രൂപവും ടീ ജഗ്ഗിന്‌ അനുയോജ്യമായിരിക്കണം. ജപ്പാന്‍കാരുടെ ചായക്കപ്പുകള്‍ക്ക്‌ ഷെയ്‌പ്പ് അല്‌പം വ്യത്യാസമുണ്ട്‌. കൊറിയക്കാരുടെ ചായക്കപ്പ്‌ ചെറുതാണെങ്കിലും ഷെയ്‌പ്പ് വേറെയാണ്‌. എന്നാല്‍ ഇവയ്‌ക്ക് ഒന്നിനും പിടികളുണ്ടാവില്ല. അതുകൊണ്ടാണ്‌ ഇവര്‍ രണ്ടുകൈയും ചേര്‍ത്ത്‌ ചായക്കപ്പ്‌ പിടിക്കുന്നത്‌.
ചൈനയില്‍ സാധാരണ ചായ കൂടാതെ ചില ഔഷധ ചായകളും ഉണ്ട്‌. ഇതിന്‌ വേണ്ടത്‌ പൂക്കള്‍, കായകള്‍, ഇലകള്‍ എന്നിവയാണ്‌. കൊറിയയിലാണെങ്കില്‍ ചില ചെടികളുടെ വേരുകള്‍ ഉണക്കിപ്പൊടിച്ച്‌ മരുന്ന്‌ ചായ ഉണ്ടാക്കാറുണ്ട്‌. അതാണ്‌ ഫെയ്‌മസ്‌ 'ജിന്‍ജെഗ്‌ ടീ' എന്തിനധികം അവിടെ പാവയ്‌ക്ക ഉപയോഗിച്ചുള്ള ചായ വരെയുണ്ട്‌. ഇവയ്‌ക്കെല്ലാം ഒരു കഷായ ചുവയാണ്‌. എന്നാല്‍ ആസ്വദിച്ചു കുടിക്കാന്‍ പറ്റിയതു പാലും തേനും പഞ്ചസാരയും ചേര്‍ത്ത്‌ കുടിക്കുന്ന ഒന്നാണ്‌. 'ചെന്‍ ചൂനൈ ഛാ' അഥവാ 'പേള്‍ ടീ'. ഇതില്‍ അല്‌പം ചൗവ്വരിയും വേവിച്ച്‌ ചേര്‍ക്കും. നീണ്ട ഗ്ലാസിന്റെ അടിയില്‍ ഇവ കിടക്കുന്നതു കണ്ടാല്‍ മുത്ത്‌ കിടക്കുന്നതുപോലെയുണ്ട്‌. അതുകൊണ്ടാണ്‌ ഈ ചായയ്‌ക്ക് 'പേള്‍ ടീ' എന്ന പേര്‌ വന്നത്‌.

Address

Al Khoor
Dawhat Al
27864

Alerts

Be the first to know and let us send you an email when Gulf tea posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category