Hotel Harivaram Yuga, Guruvayur

Hotel Harivaram Yuga, Guruvayur Your Unique Guruvayur Abode! Bringing to you a Premium Hotel Experience that will touch your Heart! Near the devout reside of Sree Guruvayurappan...

ഗജരാജൻ ഗുരുവായൂർ കേശവന്റെ നവീകരിച്ച പ്രതിമ സമർപ്പിച്ചു 🙏ഇന്ന് പ്രഭാതം ഒമ്പതേമുക്കാൽ മണിയോടെയാണ് ശ്രീവത്സം അതിഥിമന്ദിര വള...
23/11/2025

ഗജരാജൻ ഗുരുവായൂർ കേശവന്റെ നവീകരിച്ച പ്രതിമ സമർപ്പിച്ചു 🙏

ഇന്ന് പ്രഭാതം ഒമ്പതേമുക്കാൽ മണിയോടെയാണ് ശ്രീവത്സം അതിഥിമന്ദിര വളപ്പിൽ ശ്രീഗുരുവായൂരപ്പന്റെ ദാസനായ ഗജരാജൻ ഗുരുവായൂർ കേശവന്റെ നവീകരിച്ച പ്രതിമയുടെ മഹത്തായ സമർപ്പണച്ചടങ്ങ് ഭക്തിപൂർവ്വം നടത്തിയത്.

ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പ്രതിമയുടെ സമർപ്പണവും ശിലാഫലകത്തിന്റെ അനാച്ഛാദനവും നിർവഹിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് നിലവിളക്കിൽ ദീപം തെളിയിച്ച് ചടങ്ങിന് ദിവ്യപുണ്യം പകർന്നു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ശിൽപി എളവള്ളി നന്ദൻ, വഴിപാടായി പ്രവർത്തി ഏറ്റെടുത്ത മണികണ്ഠൻ നായരും കുടുംബവും, ദേവസ്വം ജീവനക്കാർ, മാധ്യമ പ്രവർത്തകർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ശിൽപി എളവള്ളി നന്ദനെയും വഴിപാടുകാരനായ മണികണ്ഠൻ നായരെയും ദേവസ്വം ചെയർമാൻ ഉപഹാരം നൽകി ആദരിച്ചു.
ഗുരുവായൂർ കേശവൻ — അനശ്വരഭക്തിയുടെയും സമർപ്പണത്തിന്റെയും ശുദ്ധാത്മീയതയുടെയും പ്രതീകമാണ്.

നവീകരിച്ച പ്രതിമയുടെ സമർപ്പണം ഭക്തർക്കൊരു ആത്മീയ പുതുക്കലും ഗുരുവായൂരപ്പന്റെ കൃപയുടെ ഓർമ്മപ്പെടുത്തലുമാണ്.

Harivaram YUGA ❤️❤️– ഞങ്ങളുടെ പ്രതിബദ്ധത

സാംസ്കാരിക-ആത്മീയ സംരംഭങ്ങളിലൂടെ,
ഗുരുവായൂരിന്റെ പാരമ്പര്യവും ഭക്തിസംസ്കാരവും സംരക്ഷിച്ച് ഭാവി തലമുറയ്ക്കു കൈമാറുക എന്ന ദൗത്യമാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.

ഭക്തി, സംസ്കാരം, ആത്മീയത — ഈ മൂല്യങ്ങൾ YUGAയുടെ എല്ലാ ശ്രമങ്ങളുടെയും ഹൃദയമാണ്.
ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും നമ്മെ നയിക്കട്ടെ. 🙏

Dedication of the Renovated Statue of Gajarajan Guruvayur Keshavan 🙏

The newly renovated statue of Gajarajan Guruvayur Keshavan, the beloved servant of Lord Guruvayurappan, was dedicated this morning at the Sreevatsam Guest House premises.

Devaswom Chairman Dr. V.K. Vijayan led the dedication and unveiled the plaque.

Temple Thantri Brahmashree P.C. Dineshan Namboodirippad lit the ceremonial lamp.

Board members, the sculptor Elavalli Nandan, donor Manikandan Nair & family, temple staff, media personnel, and several devotees graced the occasion.

Guruvayur Keshavan remains an eternal symbol of devotion, discipline, and purity.

The renovated statue stands as a reminder of his legacy and the divine grace of Lord Guruvayurappan.

Harivaram YUGA ❤️continues its mission to preserve and promote the rich cultural and spiritual heritage of Guruvayur for future generations.

May Lord Guruvayurappan bless every step of this journey. 🙏



Address

Melpathur Road, Inner Ring Road, South Nada
Guruvayoor
680101

Alerts

Be the first to know and let us send you an email when Hotel Harivaram Yuga, Guruvayur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hotel Harivaram Yuga, Guruvayur:

Shortcuts

Share

Category