Tabor Hills Intl Resort

Tabor Hills Intl Resort We have prepared for you an eco-friendly lifestyle with a calm and peaceful atmosphere.

We provides you with a multitude of services that are sure to make your business and leisure trip an overwhelming experience.

Cell:-+91 82814 03888 / 2888/1888ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത്...
22/07/2022

Cell:-+91 82814 03888 / 2888/1888
ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നായ വാഗമണ്ണിലെ നാടുനോക്കിമലയുടെ ദൃശ്യഭംഗി ഒരു ഷോർട് വീഡിയോയിലൂടെ നിങ്ങൾക്കായി സമർപ്പിക്കുന്നു !!.വൈവിധ്യങ്ങളുടെ നാടായ ഇവിടം മഞ്ഞും ,മഴയും ,മലയും മലമടക്കുകളിൽ ഒളിഞ്ഞിരിക്കുന്ന,വെള്ളച്ചാട്ടങ്ങളും. ആശ്രമ അന്തരീക്ഷവും, ഇവിടുത്തെ പശുഫാമും, മൊട്ടക്കുന്നുകളും, കാപ്പി തേയില കാടുകളും എല്ലാം കൊണ്ടും അനുഗ്രഹീതമാണ് ...കോടമഞ്ഞും മഴയും മൊട്ടക്കുന്നുകൾക്കുമേൽ സൂര്യപ്രകാശം തീർക്കുന്ന മായാജാലവും സമന്വയിപ്പിച്ച മനോഹരമായ ദൃശ്യമാണ് ഇവിടുത്തെ വ്യൂ പോയിന്റുകൾ നിങ്ങൾക്ക് സമ്മാനിക്കുന്നത് .
എങ്കിൽ ഈ പ്രാവശ്യം നമ്മുക്ക് സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്ന കാഴ്ചകൾ കാണാനും അവിടുത്തെ പ്രകൃതി സൗന്ദര്യം നുകരാനുമായി അഞ്ഞുറോളം ഏക്കറിന്റെയ് വിശാലതയിൽ നാടുനോക്കിയിലെ ഇക്കോഫ്രണ്ട്‌ലി റിസോർട് ആയ താബോർ ഹിൽസ്‌ലേക്കായാലോ !! വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാനും ആർത്തലച്ചു വരുന്ന വെള്ളച്ചാട്ടവും മഴയും പച്ചപ്പിന്റെ ഭംഗി നുകർന്നു കൊണ്ടുള്ള യാത്രകൾ എതൊരു സഞ്ചാരിയുടെയും മനം കവരും . മഴക്കാല യാത്രകളിൽ കാടും കാട്ടാറും നൽകുന്ന അനുഭൂതിയൊന്നു വേറെ തന്നെയാണ് . മഴക്കാലത്ത് വാഗമണ്ണിലെ നാടുനോക്കിമല എന്ന സുന്ദരിയെ കാണാൻ നിരവധിപേരാണ് എത്തുന്നത് . നിറഞ്ഞു കവിഞ്ഞ വെള്ളച്ചാട്ടങ്ങൾ രൗദ്രഭാവത്തിൽ കരിമ്പാറകൂട്ടങ്ങളെ തഴുകി താഴേക്ക് പതിക്കുന്ന ദൃശ്യം താബോർ റിസോർട്ടിന്റെയ് മാത്രം സ്വന്തമാണ് ...വെള്ളച്ചാട്ടം അതിന്റെ പൂർണ സൗന്ദര്യത്തിൽ നിറഞ്ഞു നിൽക്കുമ്പോൾ ഉള്ള കാഴ്ചകളും അതിലെ നീരാട്ടും ഏതൊരു സഞ്ചാരിയെയും പ്രകൃതിയുടെ ലഹരി ആവോളം ആസ്വദിച്ച് ഉന്മാദത്തിന്റെയ് നെറുകയിലെത്തിക്കും തീർച്ച ...... എങ്കിൽ ഉടൻതന്നെ ബുക്ക് ചെയ്യൂ
വീഡിയോ ഇഷ്ട്ടായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ , ഒപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ......

Nadunokkimala,Kottayam Dist. Near Vagamon.kerala.
For Booking +914869296311
WhatsApp: +918281403888/2888/1888
Customer Care : +914692603340 / +916238675588
Email: [email protected]

We travel not to escape life, but for life not to escape us 💃💃
If not now , then when ??

Location: Nadunokkimala, Ashram Rd., Vazhikkadav Jn.Vagamon, Kottayam Dist. Kerala.
Nadunokkimala.kottayam Dt, Vagamon road..Tabor Hills Resort, www. taborhillsresort.com

⭐️ ⭐️ ⭐️  “If you have ever seen nature’s beauty,it has been in NADUNOKKIMALA ”കോടമഞ്ഞിന്റെ കരിമ്പടം പുതച്ച പച്ചപ്പിന്റെ...
09/05/2022

⭐️ ⭐️ ⭐️ “If you have ever seen nature’s beauty,it has been in NADUNOKKIMALA ”
കോടമഞ്ഞിന്റെ കരിമ്പടം പുതച്ച പച്ചപ്പിന്റെ വൻകടലായ നാടുനോക്കിമല ..വാഗമണ്ണിന്റെയ് സൗന്ദര്യ റാണി .......മഴയുടെയും മഞ്ഞിന്റെയും താളത്തിൽ ലയിച്ചുപോകുന്ന ചില ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം !!!!!!!!!!...ഈ നാടുനോക്കിമല എങ്ങനെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറി?????....."കാറ്റിൽ മരങ്ങൾ ചൂളം വിളിക്കുന്നു,കാട്ടരുവിയുടെ മർമരങ്ങൾക്ക് കനം കൂടുന്നുവൊ ആവോ" ഗതകാല പ്രതാപത്തിന്റെയ് ഓർമ്മകൾ അയവിറക്കികൊണ്ട് ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കിയാലോ ...... കാട്ടുവിഭവങ്ങളും മലഞ്ചരക്കുകളും കൃഷിയുമായി കഴിയുന്ന തന്റെ പ്രജകളെ കാണുവാനും ഒപ്പം നാടിൻറെ സൗന്ദര്യം ആസ്വദിക്കാനുമായി പണ്ട് പൂഞ്ഞാർ രാജാക്കന്മാർ നാടുനോക്കാൻ വന്നിരുന്ന പ്രേദേശമാണ് ഇത് എന്ന് വിശ്വസിക്കപ്പെടുന്നു .. ചോള രാജാക്കന്മാരുടെ ആക്രമണത്തിൽ ഓടിപ്പോന്ന മധുരയിലെ പാണ്ഡ്യരാജവംശത്തിലെ മാനവ വിക്രമ കുലശേഖര പെരുമാൾ ആണ് പൂഞ്ഞാർ രാജവംശം സ്ഥാപിച്ചത് . തെക്കുംകൂർ രാജവംശത്തിന്റെ കയ്യിൽനിന്നും എഴുതി വാങ്ങിയ ഈ പ്രേദേശം 1749-50 കാലഘട്ടങ്ങളിൽ മാർത്താണ്ഡവർമ്മ തിരുവിതാംകൂറിനോട് ചേർത്തുവെങ്കിലും ഒരു ദേശാധിപത്യ സമ്പ്രദായം പൂഞ്ഞാർ കൊട്ടാരത്തിനു അനുവദിക്കപ്പെട്ടിരുന്നതായി കരുതപ്പെടുന്നു . ഇവിടെ നിന്ന് നോക്കിയാൽ ഏകദേശം 25 കിലോമീറ്റർ ദൂരത്തായി പൂഞ്ഞാർ കൊട്ടാരവും അനുബന്ധ മേഖലകളും കാണാവുന്നതാണ് ...


ഭാരതത്തിന്റെയ് തെക്കുപടിഞ്ഞാറൻ തീരത്തിന് സമാന്തരമായി നിൽക്കുന്ന സഹ്യ പർവതനിരകളുടെ ഹൃദയഭാഗത്തായാണ് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കുരിശുമല സ്ഥിതി ചെയ്യുന്നത് ,പാലും തേനും ഒഴുകുന്ന പർവതമായാണ് കുരിശുമല അറിയപ്പെടുന്നത് . പ്രസിദ്ധമായ തങ്ങൾപാറയും ,മുരുകൻ മലയും,ശാന്തിയും സമാധാനവും കളിയാടുന്ന പവിത്രമായ ആശ്രമവും ഈ ഭൂപ്രദേശത്തു തന്നേ സ്ഥിതി ചെയ്യുന്നു, ഗാന്ധിജിയുടെ വ്യക്തിത്വത്തിലൂടെ ഇന്ത്യയെ കുറിച്ചറിഞ്ഞ ബെൽജിയം സ്വദേശി ആയ ഫാദർ ഫ്രാൻസിസ് ആചാര്യയാണ് ജാതി മത വർഗവിവേചനമില്ലാതെ ഏവർക്കും സഹോദരതുല്യം സ്വാഗതമരുളുന്ന ഈ ആശ്രമത്തിന്റെ സ്ഥാപകൻ.

"ഇതുതന്നെ കാൽവരി, ഇതുതന്നെ പറുദീസാ , ഇതുകണ്ട കണ്ണുകൾക്കെത്ര ഭാഗ്യം, ഇതുതന്നെ ലോകത്തിനു ഇന്നത്തെ ആവശ്യം , ഇതുതന്നെ ആദർശം വിജയിക്കട്ടെ " എന്ന് മേരി ജോൺ തോട്ടം എഴുതിയത് ഈ ആശ്രമത്തെപ്പറ്റിതന്നെയാണ്ന്നു എടുത്തു പറയട്ടേ..

വൈവിധ്യങ്ങളുടെ നാടായ ഇവിടം മഞ്ഞും ,മഴയും ,മലയും മലമടക്കുകളിൽ ഒളിഞ്ഞിരിക്കുന്ന,ംവെള്ളച്ചാട്ടങ്ങളും. എല്ലാം കൊണ്ടും അനുഗ്രഹീതമാണ് ...കോടമഞ്ഞും മഴയും മൊട്ടക്കുന്നുകൾക്കുമേൽ സൂര്യപ്രകാശം തീർക്കുന്ന മായാജാലവും സമന്വയിപ്പിച്ച മനോഹരമായ ദൃശ്യമാണ് ഇവിടുത്തെ വ്യൂ പോയിന്റുകൾ നിങ്ങൾക്ക് സമ്മാനിക്കുന്നത് .നാഷണൽ ജോഗ്രഫിക്കൽ ട്രാവലർ ടോപ് 10 -ൽ ഇടം പിടിച്ചതും
മാതൃഭൂമിയുടെ യാത്ര മാഗസിൻ ഉൾപ്പെടെയുള്ള രാജ്യന്തര മാഗസിനുകളിൽ ശ്രെദ്ധ നേടിയതും, സിനിമ കലാ-സാംസ്‌കാരിക രംഗത്തെ മഹാരഥന്മാരുടെ തൂലിക ചാലിച്ച നാടുകൂടിയായ ഇവിടം ഇപ്പോൾ വിദേശ സഞ്ചാരികളുടെയും ഫാമിലി ടുറിസ്റ്റുകളുടേയും ഇഷ്ട കേന്ദ്രമായി മാറിയിരിക്കുന്നു .കൂടാതെ ട്രെക്കിങിനും ജീപ്പ് സഫാരിക്കും സൈക്കിളിംഗ്ഇനും മറ്റും അനുയോജ്യമായ ഒരിടംകൂടിയാണിത് ....കുനു കുനാ പെയ്യുന്ന മഴയും മഞ്ഞും ഭൂമിയെ സ്വർഗമാക്കുന്ന ഒരു അനുഭൂതി നിങ്ങൾക് സമ്മാനിക്കുന്നു.

ഇതെല്ലാം ആസ്വദിക്കാനുള്ള ഒരു യാത്ര ആണോ നിങ്ങൾ ആഗ്രഹിക്കുന്നത് ..എങ്കിൽ ഈ വീഡിയോ നിങ്ങളെ ആ ദൃശ്യവിസ്മയത്തിലേക്കാണ് കൂട്ടികൊണ്ടുപോകുന്നത് ...

അഞ്ഞൂറോളം ഏക്കറിലായി തേയിലത്തോട്ടങ്ങളുടെയും മൊട്ടക്കുന്നുകളുടെയും പുൽപ്പരപ്പുകളുടെയും നടുവിലായിഒരു ഫാമിലി ഡെസ്റ്റിനേഷൻ /ഇകോ ഫ്രണ്ട്‌ലി റിസോർട്ട് അതാണ് താബോർ ഹിൽസ് റിസോർട്ട് നിങ്ങൾക്കായി സമ്മാനിക്കുന്നത്, അതുല്യവും അവിസ്മരണീയവും ആയ ഒരു അവധിക്കാലാനുഭവം പങ്കിടുന്നതിനായി നിങ്ങളെ മാടിവിളിക്കുന്നു ..ചെക്ക്ഡാം,വിവിധതരം കോട്ടേജുകൾ,ഹണിമൂൺ കോട്ടേജസ്‌ ,റോക്ക് ഹട്ട് സ്റ്റേ, നാച്ചുറൽ പൂൾ ജീപ്പ് സഫാരി, ട്രെക്കിങ്ങ്, സൈക്ലിംഗ്, പ്ലാന്റെഷൻ വാക്, ഇൻഡോർ & ഔട്ഡോർ ഗെയിംസ്, ക്യാമ്പ് ഫയർ വിത്ത് മ്യൂസിക് & ബാർബിക്യു, സ്‌പൈസ് ഗാർഡൻ എന്നിവയും ഒരുക്കിയിട്ടുണ്ട്.

വീഡിയോ ഇഷ്ട്ടായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ , ഒപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ......

Nadunokkimala,Kottayam Dist. Near Vagamon.
For Booking +914869296311
WhatsApp: +918281402888 / +918281403888 /1888
Customer Care : +914692603340 / +916238675588
Email: [email protected]
Website: www.taborhillsresort.com

03/11/2021

മഴയുടേയും മഞ്ഞിന്റെയും താളത്തിൽ നമ്മൾ നമ്മേ തന്നേ ലയിച്ചു ഇല്ലാതാക്കുന്ന ചില സുന്ദര നിമിഷങ്ങൾ നിങ്ങൾക്കായി ഈ വീഡിയോ പങ്കിടുന്നു .....!!!
നിമ്നോന്നതങ്ങളായ പർവ്വതശിഖരങ്ങളും ആകാശഗംഗയെ പോലും അത്ഭുതപ്പെടുത്തുന്ന അതിവിസ്തൃതമായ മലകളും,വെള്ളച്ചാട്ടങ്ങളും, കുന്നുകളും,ഹരിതസുന്ദരമായ താഴ്‌വരകളും ഒക്കെ പിന്നിട്ട് പ്രകൃതിയുടെ മാസ്മരിക ശക്തി വിളിച്ചോതുന്ന നാടുനോക്കിയിൽ എത്തുമ്പോൾ നിങ്ങൾ സ്വയം നിർവൃതിയിലാണ്ടു പോകും .
സഞ്ചാരികള്‍ക്കു മുന്നില്‍ എന്നും കാണാക്കാഴ്ചകളുടെ ചെപ്പു തുറക്കുന്ന നാടായ വാഗമണ്ണിന്റെയ് സൗന്ദര്യ റാണിയായ നാടുനോക്കി,ഓരോ മലയാളിയേയും വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളില്‍ ഒന്നാണ് .എണ്ണിയാല്‍ തീരാത്ത വെള്ളച്ചാട്ടങ്ങളുടേയും, കാടിന്റെയ് വന്യതയും ഒക്കെചേർന്നതാണ് ഈ നാടുനോക്കിയുടയ് പ്രത്യേകതകള്‍. പര്‍വ്വതങ്ങളെ കണികണ്ടുണരുന്ന പ്രഭാതങ്ങളും,നീലാകാശവും,രാവിന്റെയ് തീഷ്ണതയിൽ തിളങ്ങി നിൽക്കുന്ന കോടിക്കണക്കിന് നക്ഷ്ത്രങ്ങളും എല്ലാം എല്ലാം നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു അനുഭവമായിരിരിക്കും നിങ്ങൾക്കു സമ്മാനിക്കുക::
ചെക്ക് ഡാം,Treehouse, Cave hut stay,Tent ക്യാമ്പിംഗ് വിവിധതരം ഫാമിലി സ്യുട്ട് റൂമുകൾ , ലെക്‌ഷറി റൂമുകൾ, ബാച്ച്ലർ കോട്ടജുകൾ, ജീപ്പ് സഫാരി, ട്രെക്കിങ്ങ്, സൈക്ലിംഗ്, പ്ലാന്റെഷൻ വാക്, ഇൻഡോർ & ഔട്ഡോർ ഗെയിംസ്, ക്യാമ്പ് ഫയർ വിത്ത് മ്യൂസിക് & ബാർബിക്യു, സ്‌പൈസ് ഗാർഡൻ..
Location Highlights
· സമുദ്രനിരപ്പിൽനിന്നും ഏകദേശം 3600 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന നാടുനോക്കിമല
· National Geographical Traveller ൽ ഇന്ത്യയിലെ TOP 10 ൽ ഇടം പിടിച്ച ഏക സ്ഥലം.
· നാടുനോക്കി മലയിൽ നിന്നാൽ കാണാനാകുന്ന നിരവധി വ്യൂ പോയിന്റുകൾ- അങ്ങ് ആലപ്പുഴ മുതൽ എറണാകുളം വരെ
· പ്രസിദ്ധമായ തങ്ങൾപാറയും ,മുരുകൻ മലയും, കുരിശുമലയും
·പവിത്രമായ ഫ്രാൻസിസ്കൻ സന്യാസിമാരുടെ ആശ്രമം.....

സൂര്യപ്രകാശം എത്തിനോക്കാൻ മടിക്കുന്ന കാനന ഭംഗിയും ...തണുപ്പും കുളിരും സമ്മിശ്രമായി ഒഴുകി സഞ്ചാരികളെ പുണരുന്ന കുളിർകാറ്റും ... അവിടുത്തെ ഏക ഇക്കോഫ്രണ്ട്‌ലി Resort ആയ താബോർ ഹിൽസിന്റെയ് മാസ്മരിക ഭംഗി ആസ്വദിക്കുവാനുമായി വിളിക്കു
Italian furnished Cottages, cave house, tent camping, Bachelors Villa & Rooms
phone : +914869296311
WhatsApp: +918281403888 +918281402888
+918281401888
Customer Care : +914692603340 +916238675588
Email: [email protected]
Web : www.taborhillsresort.com

Address

Vazhikadavu, Asramam Road, Kurishumala
Idukki

Alerts

Be the first to know and let us send you an email when Tabor Hills Intl Resort posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tabor Hills Intl Resort:

Share