18/04/2025
ആരെയും ചെറുതായി കാണരുതേ എന്നതിന് ഉദാഹരണം ആണ് അയ്യപ്പൻ ചേട്ടൻ ❤️.....
ട്രെയിനിൽ ഏകദേശം 20 വർഷത്തോളമായി ബനിയൻ കച്ചവടം നടത്തുകയാണ് അയ്യപ്പൻ ചേട്ടൻ. ട്രെയിനിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു സഹോദരൻ അയ്യപ്പൻ ചേട്ടന്റെ അടുത്ത സുഹൃത്തായി. വീട്ടിലെ വിശേഷങ്ങളൊക്കെ പറയുമായിരുന്നു....
മൂന്നു വർഷത്തോളമായി അയ്യപ്പൻ ചേട്ടനെ കണ്ടിട്ടില്ല അപ്രതീക്ഷിതമായി ഇന്ന് നേരിൽ കാണാൻ ഇടയായി അയ്യപ്പൻ ചേട്ടനെ..വീട്ടുവിശേഷങ്ങൾ ചോദിക്കുന്നതിനിടയിൽ അയ്യപ്പൻ ചേട്ടൻ ഒരു നല്ല സെയ്‌തി സൊള്ളട്ടുമാ എന്നൊരു ചോദ്യം...
എന്റെ മകൾ IAS സിവിൽ സർവിസ് പരീക്ഷ പാസായി അവൾ അസിസ്റ്റന്റ് ജില്ലാ കളക്ടർ ആയി കുമ്പക്കോണത്തു ജോലി കിട്ടി എന്ന് പറഞ്ഞപ്പോൾ ആ സഹോദരൻ ഒരു നിമിഷം പെട്ടെന്ന് സ്തംഭിച്ചു പോയി...കേട്ടയുടനെ ട്രെയിനിൽ ഉണ്ടായിരുന്ന കുറച്ചു പേര് അയ്യപ്പൻ ചേട്ടനെ വാരിപ്പുണർന്നു... സെൽഫിയെടുത്തു സന്തോഷം പങ്കിട്ടു....
പിന്നെ ഒന്നുംകൂടെ പറയട്ടുമാ സർ എന്നൊരു ചോദ്യവും .... എന്റെ പയ്യന് IPS കിട്ടി പ്രിമിലറി പാസായെന്നും......
സത്യം പറഞ്ഞാൽ ഒരുപാട് സന്തോഷം തോന്നി..ഇതിൽ നിന്നും മനസിലാക്കാൻ ഒന്നേ ഉള്ളോ വസ്ത്രം കൊണ്ടും,, തൊഴിൽ കൊണ്ടും ആർക്കും ആരെയും അളക്കാൻ സാധിക്കില്ല....
കടപ്പാട് സാജൻ കേച്ചേരി. 🙏