CK's Restaurant

CK's Restaurant Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CK's Restaurant, Hotel, Kannur.

24/09/2020

പത്തിരി ഉണ്ടാക്കാൻ ഇത്രയും എളുപ്പമോ.? 😳😳 പൊടി വാട്ടേണ്ട കുഴക്കേണ്ട പരത്തേണ്ട 👌👌 നൈസ് ആയിട്ട് പത്തിരി ഇങ്ങനെ ഉ....

31/07/2020
12/07/2020

Home made shawarma

11/03/2020

ഹൽവ പോലെ ഇരിക്കുന്ന പഴം കൊണ്ടും ഗോതമ്പുപൊടി കൊണ്ടും തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരം എങ്ങനെ ഉണ്ടാക്കണം എന.....

മുട്ട ഉപയോഗിച്ചുള്ള ഒരടിപൊളി വിഭവമാണ് ഇന്ന് തയ്യാറാക്കുന്നത്. ഒരു നാല് മണി പലഹാരമാണിത്. ചേരുവകള്‍മുട്ട- 5 എണ്ണംതേങ്ങ- 1/...
06/12/2019

മുട്ട ഉപയോഗിച്ചുള്ള ഒരടിപൊളി വിഭവമാണ് ഇന്ന് തയ്യാറാക്കുന്നത്.
ഒരു നാല് മണി പലഹാരമാണിത്.

ചേരുവകള്‍
മുട്ട- 5 എണ്ണം
തേങ്ങ- 1/2 കപ്പ്
ഇഞ്ചി- 1 കഷ്ണം
ചെറുനാരങ്ങ- 1 എണ്ണം
വാളന്‍പുളി- ആവശ്യത്തിന്
ചെറിയുള്ളി- 6 എണ്ണം
വെളുത്തുള്ളി- 8 അല്ലി
പച്ചമുളക്- 2 എണ്ണം
മല്ലിയില- 4 തണ്ട്
എണ്ണ- ആവശ്യത്തിന്
റൊട്ടിപ്പൊടി- ആവശ്യത്തിന്
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

4 മുട്ട പുഴുങ്ങി തൊലികളഞ്ഞ് രണ്ട് കഷ്ണങ്ങളാക്കുക. തേങ്ങ, ഇഞ്ചി, വാളന്‍പുളി, ചെറിയുള്ളി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, എണ്ണ, ഉപ്പ് എന്നിവ അരച്ചെടുക്കുക. ഇതിലേക്ക് നാരങ്ങാ നീര് ചേര്‍ക്കുക. ബാക്കിയുള്ള ഒരു മുട്ട പൊട്ടിച്ച് റൊട്ടിപ്പൊടിയില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന മുട്ടയിലേക്ക് ആദ്യം അരപ്പ് നന്നായി യോജിപ്പിക്കുക. തുടര്‍ന്ന് ഇത് റൊട്ടിപ്പൊടി മിശ്രിതത്തില്‍ മുക്കി എണ്ണയില്‍ വറുത്ത് കോരുക.

*എളുപ്പത്തില്‍ തയ്യാറാക്കാം ബദാം ഹല്‍വ*മധുര പ്രിയര്‍ക്ക് ഹല്‍വയോടിത്തിരി ആരാധന കൂടുതലാണ്. പലതരത്തിലുള്ള ഹല്‍വകള്‍ വിപണിയ...
29/10/2019

*എളുപ്പത്തില്‍ തയ്യാറാക്കാം ബദാം ഹല്‍വ*

മധുര പ്രിയര്‍ക്ക് ഹല്‍വയോടിത്തിരി ആരാധന കൂടുതലാണ്. പലതരത്തിലുള്ള ഹല്‍വകള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടും. ഇതാ ഈസിയായി തയ്യാറാക്കാന്‍ കഴിയുന്ന ബദാം ഹല്‍വ

ചേരുവകള്‍
ബദാം- 1 കപ്പ്
പഞ്ചസാര- 1 കപ്പ്
പാല്‍- 1/2 കപ്പ്
നെയ്യ്- 1/2 കപ്പ്
ഏലയ്ക്കാപ്പൊടി- 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ചൂടുവെള്ളത്തില്‍ ബദാം ഇട്ട് ഒരുമണിക്കൂര്‍ നന്നായി കുതിര്‍ക്കുക. ഒരു മണിക്കൂറിന് ശേഷം പുറത്തെടുത്ത് ഈര്‍പ്പം മുഴുവനായും തുടച്ച്‌ കളയുക. ഇതിനുശേഷം ബദാമില്‍ പാല്‍ ചേര്‍ത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. അടുപ്പില്‍ വെള്ളം വെച്ച്‌ തിളച്ചതിന് ശേഷം പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക.ഇത് ചെറുതായി കട്ടിയായി തുടങ്ങുമ്ബോള്‍ എലയ്ക്കാപ്പൊടിയും അരച്ചു വച്ചിരിക്കുന്ന ബദാം പേസ്റ്റും ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. അല്‍പം കഴിയുമ്ബോള്‍ നെയ് ചേര്‍ത്ത് വീണ്ടും നല്ലതുപോലെ ഇളക്കിക്കൊണ്ടിരിക്കക. കട്ടിയാകുമ്ബോള്‍ വാങ്ങിവയ്ക്കാം, തണുത്തതിനുശേഷം ഇഷ്ടമുള്ള രീതിയില്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.

*ദീപാവലിയല്ലേ..സ്വീറ്റ്‌സ് ഉണ്ടാക്കിയാലോ? തേനൂറും ഗുലാബ് ജാമുന്‍ ഈസിയായി തയ്യാറാക്കാം*ദീപാവലിക്ക് സ്വീറ്റ്‌സ് ആണ് പ്രധാന...
29/10/2019

*ദീപാവലിയല്ലേ..സ്വീറ്റ്‌സ് ഉണ്ടാക്കിയാലോ? തേനൂറും ഗുലാബ് ജാമുന്‍ ഈസിയായി തയ്യാറാക്കാം*

ദീപാവലിക്ക് സ്വീറ്റ്‌സ് ആണ് പ്രധാനം. വീട്ടില്‍ നിന്നു എളുപ്പം എന്തെങ്കിലും മധുരപലഹാരം ഉണ്ടാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? മധുരം എന്ന് ചിന്തിക്കുമ്ബോള്‍ ആദ്യം മനസ്സില്‍ തെളിഞ്ഞുവരുന്നത് ലഡുവും മൈസൂര്‍ പാക്കും ഗുലാം ജാമുനൊക്കെയാണ്. ബേക്കറികളില്‍ പോയാല്‍ ഇതെല്ലാം വാങ്ങാം. എന്നാല്‍, നിങ്ങള്‍ ഉണ്ടാക്കിയതു പോലെയാവില്ലല്ലോ. ഗുലാം ജാമുന്‍ ഉണ്ടാക്കാന്‍ പ്രയാസമുണ്ടെന്ന് ചിലര്‍ ചിന്തിക്കും. എന്നാല്‍, വളരെ ഈസിയായി തന്നെ ഗുലാം ജാമുന്‍ ഉണ്ടാക്കാം.


ചേരുവകള്‍

പാല്‍ പൊടി 1.1/2 കപ്പ്
പാല്‍ 3 ടേബിള്‍ സ്പൂണ്‍
നെയ്യ് 2 ടീസ്പൂണ്‍
മൈദ 2 ടേബിള്‍ സ്പൂണ്‍
ബേക്കിംഗ് പൗഡര്‍ 1/2 ടീസ്പൂണ്‍
പഞ്ചസാര 1.1/2 കപ്പ്
വെള്ളം 2കപ്പ്
9.ഏലക്ക പൊടി 1/2 ടീസ്പൂണ്‍
നാരങ്ങാ നീര് 2 തുള്ളി
ഓയില്‍ വറുത്തെടുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

പാല്‍പ്പൊടി, പാല്‍, മൈദ, ബേക്കിംഗ് പൗഡര്‍, ഉരുക്കിയ നെയ്യ് എന്നീ ചേരുവകള്‍ എല്ലാം കൂടി നന്നായി മിക്‌സ് ചെയ്‌തെടുത്ത് മാവ് പോലെ കുഴച്ചെടുക്കുക.ഇത് അഞ്ച് മിനുട്ട് നേരം വയ്ക്കണം. മറ്റൊരു പാത്രത്തില്‍ വെള്ളമെടുത്ത് പഞ്ചസാരയും ഏലക്കാ പൊടിയും നാരങ്ങാ നീരും ചേര്‍ത്ത് തിളപ്പിച്ചു ഷുഗര്‍ സിറപ്പ് ഉണ്ടാക്കിയെടുക്കാം. പൊരിച്ചെടുത്ത ഉരുളകള്‍ സിറപ്പിലിട്ട് 15 മിനുട്ടിന് ശേഷം തണുപ്പിച്ച്‌ എടുക്കാം. തേന്‍ മധുരമൂറുന്ന ഗുലാം ജാമുന്‍ റെഡി.

*ചിക്കന്‍ റോള്‍*ചേരുവകള്‍ചിക്കന്‍- അര കിലോമുളകുപൊടി- 1 ടീസ്പൂണ്‍ഇറച്ചി മസാല- 1/2 ടീസ്പൂണ്‍പച്ചമുളക് (വട്ടത്തിലരിഞ്ഞത്)- ...
29/10/2019

*ചിക്കന്‍ റോള്‍*

ചേരുവകള്‍

ചിക്കന്‍- അര കിലോ
മുളകുപൊടി- 1 ടീസ്പൂണ്‍
ഇറച്ചി മസാല- 1/2 ടീസ്പൂണ്‍
പച്ചമുളക് (വട്ടത്തിലരിഞ്ഞത്)- 4 എണ്ണം
ഇഞ്ചി (ചെറുതായി അരിഞ്ഞത്)- 1 കഷ്ണം
സവാള- 2 എണ്ണം
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
വിനാഗിരി- 1 ടീസ്പൂണ്‍
വെണ്ണ- 2 ടേബിള്‍ സ്പൂണ്‍
എണ്ണ- 1/2 കപ്പ്
വെര്‍മിസെല്ലി- 200 ഗ്രാം
റൊട്ടി- 12 കഷണം
മൈദ- ആവശ്യത്തിന്
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം

മഞ്ഞള്‍, വിനാഗിരി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇറച്ചി വേവിക്കുക.എല്ല് നീക്കിയതിന് ശേഷം ഇറച്ചി പൊടിച്ചെടുക്കുക. പാനില്‍ എണ്ണ ചൂടാകുമ്ബോള്‍ മുളക്‌പൊടി, ഇറച്ചി മസാല, പച്ചമുളക്, ഇഞ്ചി, സാവാള എന്നിവ ചേര്‍ത്ത് വഴറ്റുക. പിന്നീട് റൊട്ടി ഓരോ കഷണമായെടുത്ത് വെള്ളത്തില്‍ മുക്കിയതിന് ശേഷം കൈവെള്ളയില്‍ വെച്ച്‌ അമര്‍ത്തി വെള്ളം കളയുക. റൊട്ടിയുടെ മുകളില്‍ വെണ്ണ പരട്ടിയ ശേഷം ഇതിന് മുകളിലേക്ക് ഇറച്ചി നിരത്തി പതുക്കെ റോള്‍ ചെയ്‌തെടുക്കുക. റോളുകള്‍ പൊട്ടിച്ച വെര്‍മിസെല്ലില്‍ ഉരുട്ടിയ ശേഷം എണ്ണയില്‍ വറുത്തെടുക്കുക.

കേരളീയരുടെ ഇഷ്ടപെട്ട മാംസാഹാരം ആണ് ബീഫ്... ബീഫ് ഇനി പുതു രുചിയിൽ ഉണ്ടാക്കി നോക്കൂ... കൊതിയൂറും നാടൻ ബീഫ് വരട്ടിയത് | ഒരു...
22/10/2019

കേരളീയരുടെ ഇഷ്ടപെട്ട മാംസാഹാരം ആണ് ബീഫ്...
ബീഫ് ഇനി പുതു രുചിയിൽ ഉണ്ടാക്കി നോക്കൂ...

കൊതിയൂറും നാടൻ ബീഫ് വരട്ടിയത് | ഒരു തവണ ബീഫ് വരട്ടിയത് ഇങ്ങനെ ഉണ്ടാക്കി നോക്കൂ | Naadan beef roast

1.ബീഫ് - 1 kg
സവാള - 1 (വലുത് )
ഇഞ്ചി വെളുത്തുള്ളി മുളക് ചതച്ചത് - 2 tbsp
മല്ലിപൊടി - 1 tsp
മുളക്പൊടി - 1 tsp
മഞ്ഞൾപൊടി - 1/2 tsp
ഉപ്പ് - പാകത്തിന്
2.വെളിച്ചെണ്ണ - ആവശ്യത്തിന്
വെളുത്തുള്ളി ചതച്ചത് - 1 1/2 tbsp
കുരുമുളക്പൊടി - 1 tsp + 3/4 tsp
മുളക്പൊടി - 1 tsp
കറിവേപ്പില - handful

ഉണ്ടാക്കുന്ന വിധം

1.ഒന്നാമത്തെ ചേരുവകൾ നന്നായി മിക്സ്‌ ചെയ്ത് കുക്കറിൽ വേവിച്ചെടുക്കുക
2.ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക് വെളുത്തുള്ളി ചതച്ചത് ചേർത്ത് ഇളക്കുക
3.ശേഷം കുരുമുളക്പൊടി, മുളക് പൊടി എന്നിവ ചേർത്തിളക്കുക
4.മസാലയുടെ പച്ചമണം മാറുമ്പോൾ കറിവേപ്പില ചേർക്കുക
5.ശേഷം വേവിച്ച ബീഫും ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക
6.എന്നിട്ട് വെള്ളം വറ്റുന്നത് വരെ അടുപ്പത്തു വെക്കുക
7.വെള്ളം വറ്റി വരുമ്പോ കുറച്ച് വെളിച്ചെണ്ണയും കുരുമുളക്പൊടിയും കറിവേപ്പിലയും ചേർക്കുക
8.ശേഷം തീ അണച്ചു അടച് വെക്കുക

ചിക്കൻ പരിപ്പുവടഇന്ന് നാം ഉണ്ടാക്കുന്നത്‌ ഇഫ്താർ സ്പെഷ്യൽ ചിക്കൻ പരിപ്പുവടയാണ്‌. എല്ലാവരും പരിപ്പുവട കഴിച്ചിട്ടുണ്ടാകും ...
17/10/2019

ചിക്കൻ പരിപ്പുവട

ഇന്ന് നാം ഉണ്ടാക്കുന്നത്‌ ഇഫ്താർ സ്പെഷ്യൽ ചിക്കൻ പരിപ്പുവടയാണ്‌. എല്ലാവരും പരിപ്പുവട കഴിച്ചിട്ടുണ്ടാകും എന്നാൽ ചിക്കൻ കൊണ്ട്‌ ഒരു പരിപ്പുവട വെറൈറ്റി ആയിരിക്കും. ഇതുപോലൊരു നോൺ വെജ് പരിപ്പുവട കഴിച്ചിട്ടുണ്ടോ?

ചേരുവകൾ:-

(മാരിനേറ്റ് ചെയ്യാൻ)

1) ചിക്കൻ - 300 ഗ്രാം
2) ഉപ്പ് -ആവശ്യത്തിന്
3) മുളകുപൊടി- 1 ടീസ്പൂൺ
4)മഞ്ഞൾപൊടി- 1\4 ടീസ്പൂൺ
5) ഗരംമസാല -1\4 ടീസ്പൂൺ
6) കടല പരിപ്പ് -1/ 2 കപ്പ്
7) സവാള -1 മീഡിയം സൈസ്
8) പച്ചമുളക്-1
9) ഇഞ്ചി -ചെറിയ കഷ്ണം
10) കറിവേപ്പില
11) മല്ലി ഇല
12) പെരും ജീരകം -1\4 ടീസ്പൂൺ
13) എണ്ണ - ഫ്രൈ ചെയ്യാൻ ആവശ്യത്തിന്.

ഉണ്ടാക്കേണ്ട രീതി

ആദ്യം പരിപ്പ് 4 മണിക്കൂർ പൊതിർത്തു വെക്കണം .
ചിക്കൻ മുകളിൽ പറഞ്ഞ മസാലകളൊക്കെ പുരട്ടി വേവിച്ചെടുക്കണം.
അടുത്തതായി വേവിച്ചു വച്ച ചിക്കനും കടല പരിപ്പും പേരും ജീരകവും കൂടെ ജസ്റ്റ് ഒന്ന് ക്രഷ് ചെയ്തു എടുക്കണം. അതിലേക്കു സവാള ചെറുതായി അറിഞ്ഞത് പച്ചമുളക് ഇഞ്ചി മല്ലി ഇല കറിവേപ്പില എല്ലാം ചാരുതായി മുറിച്ചത് ഇട്ടുകൊടുക്കുക. എല്ലാം നന്നായി ഞരടി കൊടുക്കണം. എന്നിട്ടു ഒരു അര മണിക്കൂർ മാറ്റി വയ്ക്കുക. അതിനു ശേഷം പരിപ്പുവടയുടെ ഷേപ്പ് ആക്കിട്ടു ഫ്രൈ ചെയ്ത്‌ എടുക്കുക.

മുട്ട ഫ്രൈഡ് റൈസ്-------------ആവശ്യമായത്:വേവിച്ച ചോറ് – 2 കപ്പ്‌മുട്ട -7സവാള – 2ബീന്‍സ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌കാരറ്റ്...
16/10/2019

മുട്ട ഫ്രൈഡ് റൈസ്
-------------

ആവശ്യമായത്:

വേവിച്ച ചോറ് – 2 കപ്പ്‌

മുട്ട -7

സവാള – 2

ബീന്‍സ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌

കാരറ്റ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌

ഇഞ്ചി – ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്‌

വെളുത്തുള്ളി – 3 അല്ലി ചെറുതായി അരിഞ്ഞത്‌

പച്ചമുളക് – 6 ചെറുതായി അരിഞ്ഞത്‌

മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

കശ്മീരി ചില്ലി പൌഡര്‍ – 1 ടി സ്പൂണ്‍

ഗരംമസാലപ്പൊടി – അര സ്പൂണ്‍

എണ്ണ – 3 ടേബിള്‍സ്പൂണ്‍

മല്ലിയില അരിഞ്ഞത്‌

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ബസ്മതി റൈസ് ,ഒരു ചെറിയ കഷണം പട്ട,ഒരു ഏലക്ക,രണ്ടു ഗ്രാമ്പൂ,ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്ത് കുഴഞ്ഞു പോകാതെ വേവിച്ച് തണുക്കാന്‍ #👩‍🍳 പാചകലോകം മാറ്റി വെക്കുക .

ചുവടു കട്ടിയുള്ള ഒരു പാനില്‍ എണ്ണ ചൂടാക്കുക.വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക ശേഷം സവാള നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ ആകുന്നതുവരെ വഴറ്റുക.

മഞ്ഞള്‍പ്പൊടി,ഗരംമസാലപ്പൊടി.മുളക്പൊടി ഇവ ഇട്ട് ഇളക്കുക .

അടിച്ചെടുത്ത മുട്ട ഒഴിച്ചു നന്നായി ഇളക്കി തോരന്‍ പരുവത്തിലാക്കുക.ബീന്‍സ്‌,കാരറ്റ്‌ എന്നിവ ചേര്‍ക്കുക .രണ്ടു മിനിറ്റ് ഇളക്കി കൊടുക്കുക .

ആവശ്യത്തിന് ഉപ്പു ചേർത്ത് ഇളക്കുക .

ഈ കൂട്ടിലേക്ക് നേരത്തെ വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് ഇളക്കി ,ഒരു മൂന്ന് മിനിറ്റ് തീ കുറച്ചു അടച്ചു വച്ച് വേവിക്കുക.

മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടുകൂടി കഴിക്കുക.

Address

Kannur
670001

Telephone

7025003308

Website

Alerts

Be the first to know and let us send you an email when CK's Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category