18/04/2020
നാളെ അന്താരാഷ്ട്ര പൈതൃക ദിനമാണ് ( 18.4.2020).
ഒരു നിയോഗം പോലെയാണ് മുസിരിസ് ഹെറിറ്റേജ് പ്രോജെക്ടിൽ എത്തിപ്പെടുന്നത് . ഏതാനും ദിവസങ്ങൾ മാത്രം അധിക ചാർജ് വഹിക്കാൻ വന്നവൻ, പിന്നീട് മൂന്നര വർഷത്തിനുശേഷം രാഷ്ട്രപതി പ്രൊജക്റ്റ് രാഷ്ട്രത്തിന് സമർപ്പിക്കുമ്പോൾ കൈവിളക്കുമായി കൂടെ നിൽക്കേണ്ടിവന്നതും ചരിത്ര നിയോഗം . 2016, ഫെബ്രുവരി മാസം 27-ആം തിയതിയാണ് പഴയ തുറമുഖ നഗരമായ കൊടുങ്ങല്ലൂരും പരിസര പ്രദേശങ്ങളും ഉൾപ്പെട്ട പൈതൃക സംരക്ഷണ പദ്ധതി ഉത്‌ഘാടനം ചെയ്യപ്പെട്ടത് . 7 ചരിത്ര മ്യൂസിയങ്ങളും 4 സൈറ്റ് മ്യൂസിയങ്ങളും മുത്തുപോൾ കോർത്ത് രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണിവരെ നടത്തുന്ന ഒരു ജലയാത്രയാണ് ഇതിന്റെ മുഖ്യ ആകർഷണം . ബോട്ടുയാത്രയിൽ പരിചയ സമ്പന്നരായ ഗൈഡുമാർ നമ്മെ ക്രിസ്തുവിന്റെ കാലത്തിനും പിറകിലിലേക്കുകൊണ്ടുപോകും . ഇപ്പോൾ നാം കാണുന്നത് ഫിനീഷ്യന്മാരും , യവരും , സുമാട്രിയൻസും , ചീനക്കാരും , പങ്കികളും , ലന്തക്കാരും , അറബികളും , ബ്രിട്ടീഷുകാരും വന്ന് കച്ചവടം നടത്തുന്ന മുച്ചരി പട്ടണത്തെയാണ് . പട്ടണം എന്ന ഗ്രാമത്തെ ലോകപൈതൃക പട്ടികയിൽ ഉൾപെടുത്തുമാറ് കൊണ്ടുചെന്നെത്തിച്ചത് ഇവിടെ നിന്നും ഉല്ഖനനം നടത്തി കണ്ടെത്തിയ ആര്ടിഫാക്ടസ് ആണ് . ഈ അമൂല്യ നിധികൾ അവിടെയുള്ള മിനി മ്യൂസിയത്തിൽ മനോഹരമായി പ്രദർശിപ്പിച്ചിരിക്കുന്നു . മുസിരിസ് ആസ്‌പർസീയ പൈതൃകത്തിന്റെ ഒരു കലവറ യാണ് . എത് ചരിത്രനേഷണ കുതുകികൾക്കും തൃഷ്ണ ശമിപ്പിക്കുമാറാണ് കേരള ഹിസ്റ്ററി മ്യൂസിയം കേരള ലൈഫ് സ്റ്റൈൽ മ്യൂസിയം , കേരള ജൂതന്മാരുടെ ചരിത്ര, ജീവിതരീതി മ്യൂസിയങ്ങൾ , സഹോദരൻ അയ്യപ്പൻ ജന്മ ഭവനം (കേരള നവോത്ഥാന മ്യൂസിയം ), അബ്ദുൾറഹ്മാൻ ഗൃഹം (സ്വാത്രന്ത്ര സേനാനികളുടെ മ്യൂസിയം ), കേസരി ബാലകൃഷ്ണ പിളള ഗൃഹം ( വൈഞ്ജാനിക മ്യൂസിയം ) എന്നിവ ഈ ഒരുദിവസ സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . കൂടുതൽ വിവരങ്ങൾക്ക് www.muzirisheritageproject.org എന്ന സൈറ്റ് കാണുക . ഒട്ടും മുഷിപ്പില്ലാതെ ഒരു ദിവസം അർത്ഥവത്തായി ചില വഴിക്കാൻ പറ്റിയ ഒരു ടൂർ പ്രോഗ്രാമാണിത് . അന്തരാഷ്ട്ര തലത്തിൽ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെകിലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നതാണ് വാസ്തവം . ഇസ്രയേലില്നിന്നും സാറെയും എലിസബെറ്റും , മറ്റ് പേരു മറന്നുപ്പോയ വിദേശീയരായ ആർക്കിയോളജിസ്റ്റും വിദേശ സ്വദേശ ടൂറിസ്റ്റുകളും ഇവിടെ നിത്യം വന്നു പോകുന്നുടെങ്കിലും കേരളീയർക്ക് ഇത് വല്ല സിംഗപ്പൂരിലും മറ്റോ ആയിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു എന്ന മട്ടാണ് . ഈ ലോക്ക് ഡൗൺ പീരീഡ് കഴിഞ്ഞാൽ മുസിരിസിലേക്കാകട്ടെ ആദ്യ യാത്ര, നമ്മുടെ സംസ്ഥാനത്തിന്റെ, രാജ്യത്തിന്റെ പൈതൃക വേരുകൾതേടി....