20/06/2023
കെ എം മാണിസാറിൻ്റെ അനുഗ്രഹമേറ്റുവളർന്ന കേരള യൂത്ത്ഫ്രണ്ട്(എം) അൻപത്തി മൂന്ന് സംവത്സരങ്ങൾ പൂർത്തിയാക്കുകയാണ്. കാലാനുസൃത മാറ്റങ്ങളുൾക്കൊണ്ടും കേരള കോൺഗ്രസ്സ്(എം) പാർട്ടിയുടെ അടിസ്ഥാന മേഖലയായ കൃഷിയുൾപ്പടെയുള്ള രംഗത്ത് ശ്രദ്ധയൂന്നിയും സ്വയം സംരഭകത്വത്തിന് പ്രോത്സാഹനം നൽകി യുമാണ് സമകാലികത്തിൽ സംഘടന പ്രവർത്തനത്തിനൊപ്പം യൂത്ത്ഫ്രണ്ട്(എം) മുന്നേറുന്നത്.
കേരള യൂത്ത്ഫ്രണ്ട്(എം)ൻ്റെ അൻപത്തി മൂന്നാം ജന്മദിന സമ്മേളനം *21/06/2023 ബുധൻ രാവിലെ 10 മണിക്ക്* കോട്ടയം കേരള കോൺഗ്രസ്സ്(എം) സംസ്ഥാന കമ്മറ്റി ഓഫീസിൽ ബഹു: പാർട്ടി ചെയർമാൻ *ശ്രീ. ജോസ് കെ മാണി എംപി* ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ്സ് (എം)- യൂത്ത്ഫ്രണ്ട്(എം) നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും