26/07/2026
Forest-Bathing ““എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ ????ഇല്ലങ്കിൽ കേട്ടോളു , ലോകം മുഴുവൻ പ്രചാരം നേടിയ ഒരു ചികിത്സാ രീതിയാണിത് , കാട്ടിൽ, മലമടക്കുകളിൽ അല്ലങ്കിൽ പ്രകൃതിയിൽ പൂർണമായി അലിഞ്ഞു ചേരുന്ന ഒരു ചികിത്സാ രീതിയാണിത് ......എവിടെയൊക്കെയോ ഒളിഞ്ഞിരുന്നു നമ്മയ് മാടിവിളിക്കുന്ന പ്രകൃതിയുട ചില മാസ്മരിക ലോകത്തേക്കാണ് ഞാൻ നിങ്ങളെ കൂട്ടികൊണ്ടു പോകുന്നത് ......മലകളെ തഴുകിവരുന്ന കുളിർക്കാറ്റും മലയിടുക്കുകളിൽ ഒളിച്ചുവെച്ച വെള്ളച്ചാട്ടവും ജലസ്രോതസ്സുകളും മരതകപ്പച്ചയണിഞ്ഞ പർവതച്ചരിവുകളും പുൽമേടുകളും കാട്ടുപക്ഷികളുടെ മധുരമായ കളകളാരവവും രാവിൽ നക്ഷത്രങ്ങൾ വിതാനിച്ച ആകാശവും, പൂഞ്ഞാർ രാജകൊട്ടാരങ്ങളുമായി ബന്ധപെട്ടുകിടക്കുന്ന ഈ സ്ഥലങ്ങളൊക്കെ നമ്മൾ കാണാതെ പോകരുതേ!!!!! ഏഷ്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന വാഗമണ്ണിനടുത്തുള്ള കോടമഞ്ഞിൽ കുളിരണിഞ്ഞുനിൽക്കുന്ന..ഭൂമിയെ സ്വർഗ്ഗമാക്കുന്ന ... നാടുനോക്കിമലയും അനുബന്ധ ആശ്രമ മേഖലയും നമ്മുക്കു സമ്മാനിക്കുന്നത് ഇവയൊക്കെയാണ് ,ഇതൊക്കെത്തന്നെയാണ് 'പ്രകൃതിയുടെ ഹീലിങ് മെത്തേഡുകൾ ' ! ഇത്തരം ഒരു പഠനത്തിന്റെയ് ഭാഗമായി കഴിഞ്ഞ ഡിസംബർ മാസത്തിൽ ഇന്ത്യ സന്ദർശിച്ച Dr.professor Inghe Helbergh എന്ന German ട്രാവലറും സംഘവും നാടുനോക്കിമലയെ പറ്റി കേട്ടറിഞ്ഞു ഇവിടം സന്ദർശിക്കുകയും നമ്മുടെ റിസോര്ട്ടിൽ താമസിക്കുകയും അതിനുശേഷം 2ഓളം പുരസ്‌ക്കാരങ്ങൾ ( Eco friendly green Award & top Ten in Green) രാജ്യാതിർത്തികൾ താണ്ടി നമ്മുട റിസോർട്ടിന് തേടിയെത്തുകയും ചെയ്തിട്ടുണ്ട് ..മനുഷ്യ ശരീരത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ മലകളിലേക്കും കാടുകളിലേക്കുമുള്ള യാത്രകൾ നമ്മയ് സഹായിക്കാറുണ്ട് .ചുരുങ്ങിയ സമയംകൊണ്ട് ലോകത്താകമാനം പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ഒരു രീതിയാണ് ഫോറസ്റ്റ് ബാത്തിങ് ( Forest - bathing ) . കാട്ടിലെ കുളിയെന്നാണ് മലയാള വിവർത്തനമെങ്കിലും ഇത് കേവലം കുളി മാത്രമല്ല ! ജപ്പാനിലെ നിപ്പോൺ സർവകലാശാലയിലെ ഡോ.ക്യൂങ് ലിയാണ് ( Dr. Qing Li)ഇത്തരം ആരോഗ്യപരമായ ജീവിതശൈലിയുടെ ലോകപ്രശസ്തനായ എക്സ്പർട്ട് . അദ്ദേഹം ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നേച്ചർ ആൻ ഫോറസ്റ്റ് മെഡിസിൻ , ഫോറസ്റ്റ് തെറാപ്പി സൊസൈറ്റി ഇൻ ജപ്പാൻ എന്നിവയുടെ ഡയറക്ടറും കൂടിയാണ് . വൃക്ഷങ്ങൾഎങ്ങനെയാണ് നമ്മുടെ ആരോഗ്യപരവും സന്തോഷകരമായതുമായ ജീവിതത്തിലേക്ക് നയിക്കുന്നത് എന്നതിനെക്കുറിച്ച് Into the forest ( How trees can help you find-health and happiness ) എന്ന ഗ്രന്ഥം ഡോ : ക്യൂങ് ലി രചിച്ചത് ലോകം ഇരുകരങ്ങളും നീട്ടി സ്വീകരിച്ചുകഴിഞ്ഞു . എന്തിനേറേയ് പറയണം വെയിൽ കൊള്ളേണ്ടിവരുമ്പോൾ നമ്മൾ ആദ്യം തേടുന്നത് ഒരു മരത്തണലായിരിക്കണം. നഗ്നപാദരായി പുൽമേടുകളിലൂടെ നടക്കുക , മലയിടുക്കുകളിലെ വെള്ളച്ചാട്ടങ്ങളിലുടയുള്ള കുളി,നീണ്ടു പോകുന്ന ഒറ്റയടി പാതകളിൽ വൃക്ഷങ്ങൾക്കിടയിലൂടെ പഞ്ചേന്ദ്രിയങ്ങളും തുറന്നുവെച്ച് നടക്കുക , കാട്ടുചോലകളുടെയും പക്ഷികളുടെയും സംഗീതം ശ്രവിക്കുക .നീർചോലകൾ ക്കരികിൽ ഇരുന്ന് മനസ്സിനെ ദ്യാനനിരതനാക്കുക.ഇത്തരം ചെറുകാര്യങ്ങളാണ് അതിലെ ഉള്ളടക്കം . പക്ഷേ , അത് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിത്തീർക്കുന്നതും . അങ്ങിനെ ഒരു യാത്ര ഈ അതിജിവനത്തിന്റെയ് നാളുകളിൽ എറെ പ്രസക്തിയുള്ളതാവട്ടെ..നാഷണൽ ജോഗ്രഫിക്കൽ ട്രാവലർ ൽ ടോപ് 10-ൽ ഇടം പിടിച്ചതും , മാതൃഭൂമിയുടെ യാത്ര മാഗസിൻ ഉൾപ്പെടെയുള്ള നിരവധി രാജ്യാന്തര മാഗസിനുകളിൽ ശ്രദ്ധനേടിയതും , സിനിമ-കലാ- സാംസ്‌കാരിക രംഗത്തെ മഹാരഥന്മാരുടെ തൂലിക ചാലിച്ച നാടുകൂടിയാണ് ഈ നാടുനോക്കിമല എന്ന് ഓർക്കുമ്പോൾ മനസ്സിൽ ചാരിതാർത്യവും അതിലേറെ സന്തോഷവും തോന്നുന്നു............നാടുനോക്കിമലയുടെ കാനനഭംഗി നുകർന്നും ആസ്വദിച്ചും കൊണ്ട് 500 ഓളം ഏക്കർ വരുന്ന തേയിലതോട്ടങ്ങളുടേയുംഅരുവികളുടേയും മൊട്ടക്കുന്നുകളുടേയും നടുവിലൂടെ ഒരു ഇകോ ഫ്രണ്ട്‌ലി റിസോർട് ആയ ടാബോറിലേക്കായാലോ????? എങ്കിൽ ഫോറെസ്റ് ബാതിങ്ങിനൊപ്പം പ്രകൃതിയുടെ വരദാനമായ വെള്ളച്ചാട്ടത്തിലെ ബാത്തിങ് കൂടി ആയാലോ ?????ഇഷ്ട്ടപ്പെടുന്ന യാത്രയെ കഷ്ട്ടപ്പെട്ടു സ്വന്തമാക്കണം എന്നാണല്ലോ ഇരിപ്പ് ....."കൂടുകൾക്കുള്ളിൽ കുറുകിയിരിക്കുന്ന... മോഹങ്ങള്‍ക്കൊരു ചിറകുവിരിയട്ടെ" മനസ്സിന്റ തെക്കിനിയിൽ നിങ്ങളുടെ സ്വപ്നങ്ങൾ തളിരിടട്ടേ എന്ന് ആശംസിച്ചുകൊണ്ട് ..സ്നേഹത്തോടെ ...Tabor Hills International - Resort & Convention center Contact Us : +914869296311WhatsApp: +918281402888 / +918281403888 Customer Care : +914692603340 / +916238675588Email: [email protected] us : www.taborhillsresort.com@Vagamon" rel="ugc" target="_blank">www.taborhillsresort.com@Vagamon Tourism