LILY gardens

LILY gardens കാർഷിക മേഖലയെ അടുത്തറിയാൻ.............

മലയന്‍ ഗ്രീന്‍ ഡ്വാര്‍ഫ് Malayan Green Dwarf കൊപ്രക്കും കരിക്കിനും യോജിച്ചത്. നാടന്‍ ഇനങ്ങളെക്കാള്‍ കരിക്കിന്‍വെള്ളം ലഭി...
10/09/2023

മലയന്‍ ഗ്രീന്‍ ഡ്വാര്‍ഫ് Malayan Green Dwarf

കൊപ്രക്കും കരിക്കിനും യോജിച്ചത്. നാടന്‍ ഇനങ്ങളെക്കാള്‍ കരിക്കിന്‍വെള്ളം ലഭിക്കുന്നു. കാറ്റുവീഴ്ചയ്ക്കെതിരെ പ്രതിരോധം. മൂന്നുവര്‍ഷമാകുമ്പോള്‍ കായ്ച്ചുതുടങ്ങും. വാര്‍ഷിക ശരാശരി ഉല്‍പ്പാദനം 75 തേങ്ങ. 400 മി.ല്ലി കരിക്കിന്‍ വെള്ളം ലഭിക്കും.Suitable for Kopra and Karik. gets more water than the native varieties. Resistance to wind. It starts bearing fruit at the age of three years. Annual average production is 75 coconuts. 400 ml water is available.

ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫ്Chavakkad Green Dwarf


ചാവക്കാടുപ്രദേശത്ത് ധാരാളമായി കാണാം. വെളിച്ചെണ്ണയുടെ അംശം 78 ശതമാനമാണ്.

5 മുതൽ 7 മീറ്റർ വരെ മാത്രം ഉയരം, 3 , 4 വർഷത്തിനുള്ളിൽ കായ്ക്കും കൂടുതൽ വിളവ് അലങ്കാരത്തിനും കരിക്കിനും കൂടുതൽ ആശ്രയിക്കാം എന്നീ ഗുണങ്ങൾ ഉള്ളതിനാൽ 80 ശതമാനം തെങ്ങുകര്ഷകരുംകുറിയ ഇനം തെങ്ങിൻതൈകളെ ആണ് ആശ്രയിക്കുന്നത്. ഇത്തരം തെങ്ങിൻ തൈകൾ wholesale വിലയിൽ ലഭിക്കാൻ വിളിക്കൂ 9544736131

.**₹₹₹₹₹കയറ്റുമതിക്കൊരുങ്ങി പപ്പായക്കറ; കാര്‍ഷിക വിപണിയില്‍ പുതിയ സാധ്യത₹₹₹₹₹**⚫⚫⚫⚫⚫⚫⚫⚫⚫⚫⚫⚫*മാറിയ സാഹചര്യത്തിൽ കർഷകർക്കു...
29/07/2019

.

**₹₹₹₹₹കയറ്റുമതിക്കൊരുങ്ങി പപ്പായക്കറ; കാര്‍ഷിക വിപണിയില്‍ പുതിയ സാധ്യത₹₹₹₹₹**

⚫⚫⚫⚫⚫⚫⚫⚫⚫⚫⚫⚫

*മാറിയ സാഹചര്യത്തിൽ കർഷകർക്കും ഒരു മാറ്റം വേണം. ഇതു പറയുന്നത് ചെറുകരയിലെ യുവകർഷകൻ തോട്ടോളി അയൂബ്. വർഷങ്ങളായി തന്റെ കൃഷിയിടത്തിൽ തികച്ചും വ്യത്യസ്തമായ രീതിയിൽ ശാസ്ത്രീയമായി കൃഷി കൊണ്ടുനടക്കുമ്പോഴും അയൂബിന് ആശങ്കകളില്ല.*

വിപണിയുടെ മാറ്റം അറിഞ്ഞ് ആത്മാർഥമായി ഇറങ്ങിയാൽ കൃഷി നഷ്ടമാകില്ലെന്നാണ് അയൂബ് പറയുന്നത്. ജില്ലയിൽ ആദ്യമായി പപ്പായയിൽനിന്ന് പപ്പൈൻകറ ശേഖരിച്ച് അയൂബ് വിപണനവും തുടങ്ങി.

റെഡ് ലേഡി പപ്പായയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിപണനം നടത്തിയ പരിചയത്തിൽനിന്നാണ് പപ്പൈൻ വിപണനത്തിനും അയൂബ് മുന്നിട്ടിറങ്ങുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന് കീഴിലുള്ള ഐസ്റ്റഡ് പദ്ധതിപ്രകാരം എറണാകുളം സ്വദേശി സയൻസ് മൂവ്മെന്റിന്റെ പിന്തുണയോടെയാണ് പപ്പായക്കറ വിപണനം.

ആറുമാസം മുമ്പ് സംസ്ഥാനത്ത് പപ്പായപ്രചാരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലും പപ്പായക്കർഷകരുടെ ക്ലസ്റ്ററുകൾ രൂപവത്കരിച്ചിരുന്നു. ഇതിൽ അംഗമായിരുന്നു ഈ കർഷകനും. അതിന് മുന്നോടിയായി തമിഴ്നാട്ടിലും മറ്റമുള്ള പപ്പൈൻ വിപണനത്തിന്റെ സാധ്യതകളെക്കുറിച്ചും പഠിച്ചിരുന്നു.

**ഒരേക്കറിൽ തൊള്ളായിരം ചെടികൾ**

സിന്ത ഇനത്തിലുള്ള പപ്പായവിത്താണ് ഇതിനായി ലഭ്യമാക്കിയത്. ഹോർട്ടി കൾച്ചൾ മിഷൻ പദ്ധതിപ്രകാരം പകുതി വിലയ്ക്ക് ഈ വിത്ത് നൽകി. വിത്ത് നട്ട് ആറ് മാസത്തിനകം പപ്പായ കായ്ച്ചുതുടങ്ങി.

അധികം ഉയരമില്ലാത്ത റെഡ് ലേഡിയെപ്പോലെ തന്നെയുള്ള പപ്പായയാണ് സിന്തയും. കായ മൂത്ത് തുടങ്ങുമ്പോൾത്തന്നെ കറശേഖരണം തുടങ്ങാം. ചെറിയ കത്തികൊണ്ട് പപ്പായയുടെ മുകളിൽ നീളത്തിലുള്ള പോറലുകൾ ഉണ്ടാക്കിയാൽ കറ വീണു തുടങ്ങും.

ചെടികൾക്കടിയിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ച് ഇറ്റുവീഴുന്ന കറ ശേഖരിക്കുക. വീഴുന്ന കറ മിനിറ്റുകൾക്കകം ഉറഞ്ഞുപോകും. വടിച്ചെടുക്കുന്ന കറ പതിനഞ്ചുദിവസംവരെ കേടുകൂടാതെ സൂക്ഷിക്കാം. ഒരു ചെടിയിൽനിന്ന് 50 ഗ്രാം വീതം ഒന്നര മാസത്തോളം വിളവെടുക്കാം. അഞ്ചോ ആറോ തവണകളായി കറ ശേഖരിക്കാം.

കറ വിളവെടുപ്പിനായി തയ്യാറായ പപ്പായത്തോട്ടം
ഒരു കിലോയ്ക്ക് 150 രൂപവരെയാണ് ഇപ്പോൾ വില. ഒരേക്കറിൽ തൊള്ളായിരത്തോളം പപ്പായച്ചെടികൾ വളർത്താം. ഇവയിൽനിന്ന് പ്രതിദിനം 50 കിലോയോളം കറ ശേഖരിക്കാം. ഒമ്പത് തവണയോളം കറയെടുത്ത പപ്പായ അടർത്തിമാറ്റി തൊലികളഞ്ഞ് മൂല്യ വർധിത ഉത്പന്നങ്ങളായും മാറ്റാം. ജാം, ജെല്ലി, ഫ്രൂട്ടി തുടങ്ങിയവയാണ് ഇതിൽ നിന്ന് ഉത്പാദിപ്പിക്കാൻ കഴിയുക.

കറയെടുത്തതിനുശേഷം കായ അടർത്തിമാറ്റുന്നതോടെ പുതിയ കായകളും പൈട്ടന്നുണ്ടാകും. ഒരേ ചെടിയിൽനിന്ന് രണ്ടര വർഷത്തോളം വിളവെടുക്കാം. വയനാട്ടിൽ നൂറോളം കർഷകർ ഇപ്പോൾ പപ്പായക്കൃഷിയിൽ വ്യാപൃതരായിട്ടുണ്ട്.

**വിപണന സാധ്യതകൾ**

തമിഴ് നാട്ടിലാണ് ഇപ്പോൾ പപ്പായക്കറയ്ക്ക് വിപണനസാധ്യതയുള്ളത്. ഇവിടത്തെ സംസ്കരണയൂണിറ്റിലേക്കാണ് ഇവ എത്തിക്കേണ്ടത്. കൂടുതൽ കർഷകർ ഇതിലേക്ക് ആകർഷിക്കപ്പെടുമ്പോൾ വിപണിയും സംസ്കരണശാലകളും ഇവിടെയും വന്നേക്കാം.

കറയെടുത്ത പപ്പായ സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കിയും മാറ്റാം. ഇതിനും സാധ്യതകളേറെയാണ്. തമിഴ്നാടിന് പുറമേ ആന്ധ്രയിലും പപ്പായക്കൃഷിയും പപ്പൈൻ വിളവെടുപ്പും കാര്യക്ഷമമമായി മുന്നേറുന്നുണ്ട്.

സംസ്കരിച്ചെടുക്കുന്ന പപ്പായയിൽനിന്ന് പൗഡർ, സൗന്ദര്യ വർധക വസ്തുക്കൾ, ടിൻ ഫുഡ് തുടങ്ങിയവ ഉണ്ടാക്കുന്നുണ്ട്. കയറ്റുമതിക്കും അവസരം വന്നതോടെ അവിടെ പപ്പായക്കൃഷി ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

 # # # മധുരക്കിഴങ്ങ് കൃഷി # # # # # # # # അറിയേണ്ടതെല്ലാം.. # # # # #മഴയെ മാത്രം ആശ്രയിച്ച് മധുരക്കിഴങ്ങ് വള്ളികൾ നട്ടുവ...
28/07/2019

# # # മധുരക്കിഴങ്ങ് കൃഷി # # # # #

# # # അറിയേണ്ടതെല്ലാം.. # # # # #

മഴയെ മാത്രം ആശ്രയിച്ച് മധുരക്കിഴങ്ങ് വള്ളികൾ നട്ടുവളർത്തേണ്ട കാലമാണിത്. കേരളത്തിൽ ജൂൺ-ജൂലായ് മാസങ്ങളിൽ കാലവർഷത്തോടൊപ്പവും സെപ്തംബർ ഒക്‌ടോബർ മാസങ്ങളിൽ

തുലാവർഷത്തോടൊപ്പവുമാണ് മധുരക്കിഴങ്ങിന്റെ മഴയെ ആശ്രയിച്ചുള്ള കൃഷിക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കിൽ ജനുവരി മുതലുള്ള വേനൽ മാസങ്ങളിലും കിഴങ്ങുനടാം.

മരച്ചീനിയെപ്പോലെത്തന്നെ തെക്കേ അമേരിക്കയിൽ ജനിച്ച് ലോകമാകമാനം പടർന്ന ഒരു വിളയാണ് ചക്കരക്കിഴങ്ങെന്നും പറയപ്പെടുന്ന നമ്മുടെ മധുരക്കിഴങ്ങ്. ഇന്ന ്‌ലോകത്തിലെ പഞ്ചസാരയുടെ ഉറവിടവും പ്രധാന ഭക്ഷ വസ്തുവുമാണ് അന്നജത്തിന്റെയും പ്രോട്ടീന്റെയും വിറ്റാമിൻ എ യുടെയും കലവറയായ ഈ കിഴങ്ങ്. പ്ലാനറ്റേ സാമ്രാജ്യത്തിലെ ഇതിന്റെ ശാസ്ത്ര നാമം ഐപോമിയ ബറ്റാറ്റാസ് എന്നാണ്. തെക്കേ അമേരിക്കയിലെ മിക്ക രാജ്യങ്ങളിലും അറിയപ്പെടുന്നത് ബറ്റാറ്റ എന്നാണ്. ജപ്പാനിൽ ഇതുപയോഗിച്ച് സ്വാദിഷ്ഠമായ ഷോച്ചുവെന്ന മദ്യം ഉത്പാദിപ്പിക്കുന്നു. ജപ്പാനീസ് പേസ്റ്റ്ട്രിയുടെ പ്രധാനചേരുവയും നമ്മുടെ മധുരക്കിഴങ്ങാണ്. ചൈനയിൽ ടോങ് സുയിയെന്ന പ്രശസ്തമായ സൂപ്പ് ഇതിൽ നിന്ന് ഉണ്ടാക്കുന്നതാണ്. തെക്കേ അമേരിക്കയിലെ ഡൂസി ഡി ബറ്റാറ്റ എന്ന പരാമ്പരാഗത ഡെസേർട്ടിന്റെ പ്രധാനചേരുവ മധുരക്കിഴങ്ങാണ്.

ഇതിന്റെ സുഗമമായ വളർച്ചയ്ക്കും നല്ല വിളവിനും താപനില 22-25 ഡിഗ്രിയായിരിക്കണം. 80-160 സെ.മീ. മഴ ലഭിക്കുന്നിടത്ത് ഇത് നന്നായി വിളയും. നല്ലവണ്ണം വെയിലും രാത്രികാലങ്ങളിൽ തണുപ്പും കിട്ടുന്നിടത്താണ് നല്ലവിളവു ലഭിക്കാറ്
[28/07, 3:03 PM] +91 87875 24802: എല്ലാതരം മണ്ണുകളിലും ഇത് വളർച്ചകാണിക്കുമെങ്കിലും നല്ല ഇളക്കവും ഫലഭൂയിഷ്ഠതയുമുള്ള നീർവാർച്ചാ സൗകര്യമുള്ള മണ്ണിലാണ് മധുരക്കിഴങ്ങ് കൂടുതൽ ഫലപുഷ്ടികാണിക്കാറ്. പൂഴിപ്പറ്റുള്ള വയലുകളിൽ ജനുവരി മാസങ്ങളിൽ കൃഷി ആരംഭിക്കാവുന്നതാണ്.

ഭദ്രകാളിച്ചുവല, ചൈനവെള്ള, കൊട്ടാരംചുവല, ചക്കരവള്ളി, ആനക്കൊമ്പൻ എന്നിങ്ങനെയുള്ളവ നാടൻ ഇനങ്ങളാണ്. ശ്രീകനക, ശ്രീ വരുൺ, ശ്രീ അരുൺ, കാഞ്ഞങ്ങാട്, ശ്രീഭദ്ര, ശ്രീരത്‌ന, എച്ച്-1, എച്ച്-42, ശ്രീനന്ദിനി, ശ്രീ വർധിനി, ഡൽഹി കാർഷിക ഗവേഷണശാലയുടെ പുസ സഫേദ്, പുസ റെഡ് എന്നിവയും കോയമ്പത്തൂർ കാർഷിക ഗവേഷണശാലയുടെ കോ-1, കോ-2, കോ-3 എന്നീയിനങ്ങൾ അത്യുത്പാദനശേഷിപ്രകടിപ്പിക്കുന്നവയാണ്.

കൃഷിയിടമൊരുക്കൽ

നല്ലജൈവപുഷ്ടിയും ഇളക്കവുമുള്ള മണ്ണാണ് മധുരക്കിഴങ്ങ് കൃഷിക്ക് ഉത്തമം. കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് 1500 മീറ്റർവരെ ഇത് കൃഷിചെയ്യാം എന്നാൽ 400-1000 മീറ്ററിലാണ് വിളവ് കൂടുതൽകിട്ടുന്നതായിക്കണ്ടുവരുന്നത്. നടുന്ന മണ്ണ് നല്ല നീർവാർച്ചയുള്ളതും നല്ലവായു സഞ്ചാരം നിലനിൽക്കുതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാൽ കിഴങ്ങിന് ഗുണം കൂടും. അമ്ലഗുണം കൂടിയമണ്ണിൽ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം അതിനുശേഷം അതിൽ സെന്റൊന്നിന് 30-40 കിലോ തോതിൽ കാലിവളമോ കംപോസ്‌റ്റോ ചേർത്തിളക്കി നിരപ്പാക്കണം . അങ്ങനെ വളംചേർത്ത് നിരപ്പാക്കിയ നിലത്ത് ഒരടിയുയരത്തിൽ തടം കോരിയെടുക്കാം. നീളത്തിലോ കുറുകെയോ ചാലെടുത്താണ് വള്ളിത്തലകൾ അല്ലെങ്കിൽ കിഴങ്ങുകൾ നടേണ്ടത്. തലകൾ തമ്മിൽ കുറഞ്ഞത് 25 സെ.മീ. അകലം അത്യാവശ്യമാണ്. വരിയും നിരയുമായാണ് തടങ്ങളെടുക്കേണ്ടത്. തടങ്ങൾ തമ്മിൽ കുറഞ്ഞത് കാൽമീറ്റർ അകലവും തടത്തിന്റെ ഉയർച്ച കുറഞ്ഞത് കാൽ മീറ്ററെങ്കിലും ഉണ്ടായിരിക്കണം. ചരിഞ്ഞസ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കിൽ 30 സെ.മീ. അകലത്തിൽ തടമെടുക്കാം. ഇവിടങ്ങളിൽ താഴ്ചയുമുള്ള തടങ്ങളെടുത്താകണം മധുരക്കിഴങ്ങ് നടുന്നത്.

കാർഷിക മേഖലയെ അടുത്തറിയാൻ പേജ് ലൈക്ക് ചെയ്യുക നിങ്ങളുടെ കൂട്ടുകാർക്ക് വേണ്ടി ഷെയറും ചെയ്യുക //////////////മിറാക്കിൾ ഫ്രൂ...
02/02/2018

കാർഷിക മേഖലയെ അടുത്തറിയാൻ പേജ് ലൈക്ക് ചെയ്യുക നിങ്ങളുടെ കൂട്ടുകാർക്ക് വേണ്ടി ഷെയറും ചെയ്യുക
//////////////മിറാക്കിൾ ഫ്രൂട്ട്//////////////////////

ഒരു ആഫ്രിക്കൻ പഴച്ചെടിയാണ് മിറാക്കിൾ ഫ്രൂട്ട്. ചെറുശാഖകളോടും ഇലകളോടും കൂടി വളരുന്ന ഈ ചെറു സസ്യത്തിന്റെ ഒരു പഴം കഴിച്ചാൽ രണ്ടു മണിക്കൂർ നേരം കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം മധുരതരമായി അനുഭവപ്പെടുന്നു. മിറാക്കിൾ ഫ്രൂട്ടിൽ അടങ്ങിയ 'മിറാക്കുലിൻ' എന്ന പ്രോട്ടീൻ ഘടകം നാവിലെ രസമുകുളങ്ങളെ ഉണർത്തി പുളി, കയ്പ് രുചികൾക്കു പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ചരിത്രം

പടിഞ്ഞാറൻ ആഫ്രിക്കയിൽ 18-ാം നൂറ്റാണ്ടു മുതൽക്കേ ഉപയോഗിച്ചിരുന്നതായി യൂറോപ്യൻ സഞ്ചാരി ഷെവലിയർ ദ മാർകിസ് എഴുതിയിട്ടുണ്ട് 1970 ൽ അമേരിക്കയിൽ ഈ പഴത്തിന്റെ വാണിജ്യ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നെങ്കിലും അമേരിക്കൻ ഭക്ഷണ - മരുന്ന് .വകുപ്പ് (FDA) ഭക്ഷ്യ മായമായി ഈ പഴത്തെ വർഗ്ഗീകരിക്കുകയുണ്ടായി[ കുത്തക പഞ്ചസാര കമ്പനികളുടെ ഇടപെടിനെത്തുടർന്നാണിത് എന്ന് വിവാദമുണ്ടായെങ്കിലും ഇതു സംബന്ധിക്കുന്ന ഫയലുകൾ വെളിപ്പെടുത്താൻ വകുപ്പ് തയ്യാറായില്ല.

സവിശേഷതകൾ

'സപ്പോട്ടേസിയ' സസ്യകുടുംബത്തിൽപ്പെടുന്ന ഇവ ഒരാൾ ഉയരത്തിൽ വരെ വളരാറുണ്ട്. സാവധാന വളർച്ചയുള്ള മിറാക്കിൾ ഫ്രൂട്ട് പുഷ്പിക്കാൻ മൂന്നാലു വർഷമെുക്കും.

കൃഷി

വേനൽക്കാലമാണ് പഴക്കാലമെങ്കിലും 'സപ്പോട്ട'യുടെ കുടുംബത്തിൽ പെടുന്ന ഈ ചെടിയിൽ കേരളത്തിലെ കാലാവസ്ഥയിൽ പലതവണ കായ് പിടിക്കാൻ സാധ്യതയുണ്ട് ഭാഗികമായ തണൽ ഇഷ്ടപ്പെടുന്ന മിറക്കിൾ ഫ്രൂട്ട് ചെടിച്ചട്ടികളിൽ ഇൻഡോർ പ്ലാന്റായി പോലും വളർത്താം. മനോഹരമായ ഇലച്ചാർത്തോടുകൂടി ഈ നിത്യഹരിത സുന്ദരി ഉദ്യാനച്ചെടിയാക്കാനും യോജിച്ചതാണ്.

ഉപയോഗം

അർബുദരോഗചികിത്സയിലെ കീമോതെറാപ്പിക്കു വിധേയരായി നാവിന്റെ രുചിനഷ്ടപ്പെടുന്ന രോഗികൾക്ക് ഭക്ഷണത്തിന്റെ തനതുരുചി ആസ്വദിക്കാൻ മിറാക്കിൾ ഫ്രൂട്ട് സഹായിക്കുമെന്നുംപ്രമേഹരോഗികൾക്ക് ഇത് കഴിക്കാമെന്നുംചില ശാസ്ത്രഞ്ജർ അവകാശപ്പെടുന്നുണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

ജപ്പാനിൽ പ്രമേഹ രോഗികൾക്കിടയിലും ഭക്ഷണം നിയന്ത്രിക്കുന്നവർക്കിടയിലും ജനകീയമാണ്

കാർഷിക മേഖലയെ കുറിച്ച് അറിവുകൾ നേടാൻ ഈ പേജ് ലൈക്ക് ചെയ്യുക \\\\\\\\\\\\\\\മുളക് കൃഷി\\\\\\\\\\\\\\\\\കാലാവസ്ഥയും മണ്ണുംഅ...
30/01/2018

കാർഷിക മേഖലയെ കുറിച്ച് അറിവുകൾ നേടാൻ ഈ പേജ് ലൈക്ക് ചെയ്യുക

\\\\\\\\\\\\\\\മുളക് കൃഷി\\\\\\\\\\\\\\\\\

കാലാവസ്ഥയും മണ്ണും
അധികം ബുദ്ധിമുട്ടില്ലാതെ എളുപ്പത്തില് വീടുകളില് കൃഷിചെയ്യാവുന്ന ഒരു നിത്യോപയോഗ പച്ചക്കറിയാണ് പച്ച മുളക്. മുളക് ഒരു ഉഷ്ണമേഖല വിളയാണ്. ചുവന്ന മണ്ണ്, പശിമരാശി മണ്ണ്, ചെങ്കല്മണ്ണ് എന്നിവയില് മുളക് കൃഷി ചെയ്യാം. മുളകിന് എരിവുനല്കു ന്ന രാസപദാര്ത്ഥംണ 'കാപ്സിസിന്' എന്ന ല്ക്കവയി ലോയിഡ് ആണ്. മുളക് വാറ്റിയെടുക്കുന്ന സത്തിനും (ഒളിയോറെസിന്) കാപ്സിസിന് എന്ന പദാര്ത്ഥത്തിനും വിദേശവിപണിയില് ഏറെ പ്രിയമുണ്ട്.
നടീല് സമയം
മെയ്-ആഗസ്റ്റ്, സെപ്റ്റംബര്-ഡിസംബര്
ഇനങ്ങള്
1. പച്ചമുളക് : കാപ്സിക്കം ആനം വെറൈറ്റി ആനം
ഇതിന്റെ കായ്ക്ക് ഞെട്ടിനെക്കാള് കൂടുതല് നീളമുണ്ടായിരിക്കും. കായ്കള് മിക്കവാറും ചെടിയില് നിന്ന് താഴേയ്ക്ക് തൂങ്ങി കിടക്കും. കേരളത്തില് പച്ചമുളകിന്റെ ആവശ്യത്തിനായാണ് പ്രധാനമായും കൃഷിചെയ്യുന്നത്.
2. മൈസൂര്മു്ളക് : കാപ്സിക്കം ആനം വെറൈറ്റി ഗ്രോസ്സം
ഏതാണ്ട് ഉരുണ്ട വഴുതനയുടെ വലുപ്പത്തില് തീരെ എരിവ് കുറഞ്ഞ ഇത്തരം മുളക് ഒരു പച്ചക്കറിയായിട്ടാണ് ഉപയോഗിക്കുന്നത്. സലാഡുകളിലും, സ്റ്റഫ് ചെയ്യാനും ഈ മുളക് ഉപയോഗിച്ചു വരുന്നു.
3. കാന്താരി മുളക് :കാപ്സിക്കം ഫ്രൂട്ടിസന്സ്ു
കേരളത്തില് വളരെയധികം കാണപ്പെടുന്ന ഒരു മുളക് വര്ഗത്തില് പെട്ട ഒരു ചെടിയാണ്. വളരെ ചെറിയ കായ്കളും താരതമ്യേന വളരെ നീണ്ട വിളവുകാലവും കൂടുതല് കായ്കളും ഇതിന്റെ പ്രത്യേകതയാണ്. സാധാരണയായി കായയേക്കാള് ഞെട്ടിനു നീളം കൂടുതലായിരിക്കും. ചെടിയില് മുകളിലേയ്ക്ക് കുത്തനെയാണ് മുളക് ഉണ്ടാകുന്നത്. നല്ല എരിവുള്ള കാന്താരിമുളക് അടുക്കളയിലെ ഉപയോഗത്തിന് പുറമേ അച്ചാര് ഉണ്ടാക്കുന്നതിനും നല്ലതാണ്. വിശപ്പു വര്ദ്ധിപ്പിക്കാനും കൊഴുപ്പു കുറക്കാനും കാന്താരിക്കു കഴിവുണ്ടെന്നു പറയപ്പെടുന്നു. ശരീരത്തിലെ കൊളസ്റ്റ്രോളിന്റെ അളവിനെ നിയന്ത്രിക്കാനും കാന്താരി ഉപയോഗിക്കാം. രക്തത്തെ നേര്പ്പിക്കുന്ന ഘടകങ്ങളും കാന്താരിയിലുണ്ട്. കാന്താരി അരച്ച് സോപ്പ് ലായനിയിൽ കലക്കി കീടനാശിനിയായും ഉപയോഗിക്കുന്നു
തെക്കന് കേരളത്തിലെ പ്രചാരത്തിലുള്ള വെള്ളനൊച്ചി ഇനവും പൂസജ്വാലയും, വര്ഷ ക്കാലത്ത് പറമ്പുകളിലും, വേനല്ക്കാലത്ത് പാടങ്ങളിലും കൃഷിചെയ്യാന് പറ്റിയവയാണ്.
കേരള കാര്ഷിംക സര്വ്വനകലാശാല പുറത്തിറക്കിയ മുളകിനങ്ങളാണ് ജ്വാലാമുഖി, ജ്വാലാസഖി, മഞ്ജരി, ഉജ്ജ്വല, ജ്വാല, Pant C-1, K-2, വെള്ളായണി അതുല്യ, വെള്ളായണി സമൃദ്ധി എന്നിവ.
ഉജ്ജ്വല: വെള്ളാനിക്കര ഹോര്ട്ടിക്കള്ച്ചറല് കോളേജില് ഉരുത്തിരിച്ചെടുത്ത ഇനം. അലങ്കാര ചെടിയായി ചട്ടിയിലും ഇത് നടാം. വൈറസ് മൂലമുണ്ടാകുന്ന ഇലച്ചുരുളന് മൊസൈക്ക് എന്നീ രോഗങ്ങള്ക്കെതിരെ പ്രതിരോധശക്തിയുണ്ട്. അടുത്തടുത്ത് കൃഷി ചെയ്യാന് യോജിച്ചവയാണ്.
ബാക്ടീരിയല് വാട്ടത്തെ ചെറുക്കുന്ന പടരാത്ത പ്രകൃതം. കുലയായി നീളത്തിലുള്ള കായ്കള്. കടുംചുവപ്പ് നിറമുള്ള കായ്കള്. 9-10 കായ്കള് ഒരു കുലയില്. എരിവ് രൂക്ഷം. ഉണങ്ങിയാലും ചുവപ്പ് നിറം മങ്ങുന്നില്ല. ശരാശരി 700 ഗ്രാം പച്ചമുളക് ലഭിക്കുന്നു.
അനുഗ്രഹ: ബാക്ടീരിയല് വാട്ടത്തെ ചെറുക്കുന്ന ഇടത്തരം വളര്ച്ചയുള്ള ഇനം. നീളമുള്ള ഒറ്റയൊറ്റയായുള്ള കായ്കള്. ചുവന്ന നിറമുള്ള കായ്കള്. അത്യുല്പ്പാളദന ശേഷിയുള്ള ഇടത്തരം നീളമുള്ള കട്ടിയുള്ള പുറംതോലിയുള്ള ഇനം.പച്ചനിറം. നട്ട് 25 ദിവസമാകുമ്പോള് പുഷ്പ്പിക്കുന്നു. 58 ദിവസമാകുമ്പോള് മുതല് പച്ചമുളക് പറിക്കാം.
ജ്വാലാമുഖി: കീഴോട്ട് തൂങ്ങി കിടക്കുന്ന കായ്കള് പഴുക്കുമ്പോള് കടുംചുവപ്പ് നിഅരമാകുന്നു. എരിവ് കുറവ്. വിളവെടുപ്പിന്റെ കാലദൈര്ഘ്യം 130-137 ദിവസം വരെ. ബാക്ടീരിയാവാട്ടം, ഇലപ്പുള്ളിരോഗം എന്നിവ ഒരു പരിധി വരെ ചെറുത്തു നില്ക്കാനുള്ള കഴിവുണ്ട്. എരിവ് കുറവായതിനാല് തൈരുമുളകിന് യോജിച്ചതാണിവ.
ജ്വാലാസഖി: അത്യുല്പാകദന ശേഷിയുള്ള അറ്റം കൂര്ത്ത കായ്കള്, മിനുസമുള്ള സള്ഫ റിന്റെറ നിറമുള്ള കായ്കള്, കട്ടിയുള്ള തൊലി, എരിവ് കുറവ്. വിളവെടുപ്പിന്റെ ദൈര്ഘ്യം 125 ദിവസം. ഓരോ ചെടിയിലും ശരാശരി 275 ഗ്രാം തൂക്കം ഉള്ള 53 കായ്കള് കുറയാതെ കാണും. കുള്ളന് ചെടിയായതിനാല് 40x35 സെ.മീ. ഇട അകലത്തില് നട്ട് യൂണിറ്റ് സ്ഥലത്ത് കൂടുതല് തൈകള് ഉള്കൊള്ളിക്കാം. പച്ചമുളകിന് ഏറ്റവും അനുയോജ്യം.
നിലമൊരുക്കല്
ജൈവവളം, ആട്ടിന്കാഷ്ടം, വേപ്പിന് പിണ്ണാക്ക്, ആവശ്യമെങ്കില് മാത്രം അടിവളമായി ചേര്ക്കാ്നുള്ള രാസവളങ്ങളും നന്നായി ഇളക്കി ചേര്ത്തകതിനു ശേഷം ആഴം കുറഞ്ഞ ചാലുകളും വാരങ്ങളും എടുക്കുക. കൃഷിസ്ഥലത്ത് വരികള് തമ്മില് 45 സെ.മീറ്ററും ചെടികള് തമ്മില് 30-45 സെ.മീറ്ററും അകലം കൊടുത്തു വേണം നടുവാന്. ഇനങ്ങള്, മണ്ണിന്റെ ഫലപുഷ്ടി, കൃഷിയിറക്കുന്ന സമയം എന്നിവ അനുസരിച്ച് അകലം വ്യത്യാസപ്പെത്താവുന്നതാണ്. ഏകദേശം ഒരു മാസം പ്രായമായ തൈകളാണ് പറിച്ചു നടാനുപയോഗിക്കുന്നത്. മെയ് രണ്ടാം വാരത്തില് തൈകള് പറിച്ചു നടുന്നതാണ് ഏറ്റവും ഉത്തമം.
തവാരണ
നല്ല വളക്കൂറും ആഴവും ഇളക്കവുമുള്ള പശിമരാശി മണ്ണാണ് മുളക് കൃഷിക്ക് യോജിച്ചത്. അമ്ല-ക്ഷാര(pH) സൂചിക 6.5 നും 7.5 നും ഇടയിലുള്ള മണ്ണാണ് ഉത്തമം. ഏപ്രില് മാസത്തോടെ വിത്ത് പാകേണ്ടതാണ്. ആദ്യമായി സ്ഥലം നന്നായി കിളച്ചിളക്കി കട്ടയുടച്ച്, കളകള് മാറ്റി കൃഷിയിടം വൃത്തിയാക്കണം. അതിനുശേഷം ഉണങ്ങിയ ചാണകപ്പൊടി ഒരു സെന്റിചന് 100 കിലോ എന്ന തോതില് ചേര്ത്തിളക്കണം. വിത്ത് പാകുന്നതിന് ഉയര്ന്ന തടങ്ങള് ഉണ്ടാക്കണം.
വിത്തും വിതയും
6-8 സെ.മീ. അകലത്തില് വരിവരിയായി വിത്തിടുക. ഒരു ഹെക്ടര് സ്ഥലം നടുന്നതിനാവശ്യമായ തൈ ലഭിക്കുവാന് ഏതാണ്ട് 1 കി.ഗ്രാം വിത്ത് വേണ്ടി വരും. വിത്ത് വിതറിയതിനു ശേഷം മുകളിലായി മണലോ മണല് കലര്ന്ന മണ്ണോ വിതറണം. അതിനു ശേഷം വിത്ത് മുളയ്ക്കുന്നത് വരെ പുതയിടുന്നത് നല്ലതാണ്.
വിളപരിപാലനം
ഗ്രോ ബാഗില്
ടെറസ്സിലും മറ്റും കൃഷി ചെയ്യുന്നവര്ക്ക് ഗ്രോ ബാഗ് ആണ് നല്ലത്. മണ്ണ്, ചകിരി ചോറ്, ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്കാഷ്ടം, കരിയില എന്നിവ ചേര്ത്തു ഗ്രോ ബാഗ് മിശ്രിതം തയ്യാറാക്കാം. മിശ്രിതത്തില് കുറച്ചു വേപ്പിന് പിണ്ണാക്ക് ചേര്ക്കു ന്നത് നല്ലതാണ്. ഗ്രോ ബാഗിന്റെ മുക്കാല് ഭാഗത്തില് കൂടുതല് മിശ്രിതം നിറക്കരുത്.
വളപ്രയോഗം
കപ്പലണ്ടി പിണ്ണാക്ക് മുളകുചെടികളുടെ കരുത്തുള്ള വളര്ച്ചംക്ക് വളരെ നല്ലതാണു. കപ്പലണ്ടി പിണ്ണാക്ക് നേരിട്ട് കടയില് കൊടുത്താല് ഉറുമ്പ് വന്നു കൊണ്ട് പോകുവാന് കാരണമാകുന്നതിനാല് പിണ്ണാക്ക് ഒരു പാത്രത്തില് ഇട്ടു നിറയെ വെള്ളം നിറച്ചു വെക്കുക. മൂന്നാം ദിവസം പിണ്ണാക്കിന് വെള്ളം പുളിചിടുണ്ടാകും, അതിന്റെ തെളി നീര് ഊറ്റിയെടുത്ത് അത് മുളക് ചെടിയുടെ കടയില് ഒഴിച്ച് കൊടുക്കുക. കപ്പലണ്ടി പിണ്ണാക്കിനൊപ്പം കഞ്ഞിവെളളം കൂടി കൂട്ടി പുളിപ്പിച്ച് ഒഴിച്ചാല് ഇരട്ടിക്കരുത്ത് ചെടികള്ക്ക്ക കിട്ടും
വളരെ എളുപ്പത്തില് തയ്യാറാക്കാന് സാധിക്കുന്ന ഒരു ജൈവ വളര്ച്ചാ ത്വരഗമാണ് ഫിഷ് അമിനോ ആസിഡ്. മത്തി/ചാള, ശര്ക്കകര ഇവയാണ് ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുവാന് വേണ്ട സാധനങ്ങള്. മീന് വെള്ളം പൂര്ണ്ണണമായി ഒഴിവാക്കി ചെറുതായി നുറുക്കുക. ശര്ക്കര ചെറുതായി ചീകിയെടുക്കണം. ഒരു കിലോ മീനിനു ഒരു കിലോ ശര്ക്കര എന്ന കണക്കില് തുല്യ അളവില് എടുക്കുക. രണ്ടും ചേര്ത്ത് ഒരു എയര് ടൈറ്റ് ജാറില് അടച്ചു വെക്കുക. ഇത് സൂര്യ പ്രകാശം കടക്കാതെ നാല്പ്പ്ത് ദിവസം സൂക്ഷിക്കുക. ഇടയ്ക്കിടെ ജാറിന്റെ അടപ്പ് തുറന്നു എയര് കളയുന്നത് നല്ലതാണ്. നാല്പപ്പത് ദിവസം കഴിഞ്ഞു ഈ ലായനി അരിച്ചെടുക്കുക. അരിച്ചെടുത്ത ലായനി നാല്പ്പത് ഇരട്ടി വെള്ളം ചേര്ത്ത് ഉപയോഗിക്കാം. ചെടികളുടെ ചുവട്ടില് തളിക്കാന് ഈ വീര്യം മതി, ചെടികളുടെ ഇലകളില് തളിക്കാന് അറുപതു ഇരട്ടി വെള്ളം ചേര്ത്ത് വീര്യം കുറയ്ക്കാം.
മീന് വെയിസ്റ്റ് കൊണ്ടുള്ള വെള്ളം മുളകുചെടികളുടെ കരുത്തുള്ള വളര്ച്ചക്ക് വളരെ നല്ലതാണ്. വെയിസ്റ്റ് ഒരു പാത്രത്തില് ഇട്ടു നിറയെ വെള്ളം ഒഴിച്ച് മൂന്നു ദിവസം വയ്ക്കുക. മൂന്നാം ദിവസം പാത്രത്തില് നിന്നും വെള്ളം ഊറ്റിയെടുത്ത് ഓരോ കപ്പ് വീതം ഓരോ ചെടിയുടെ കടക്കലും ഒഴിച്ചുകൊടുക്കുക.വീണ്ടും മീന് വേസ്റ്റു പാത്രത്തില് വെള്ളം നിറച്ചു വെക്കുക,ഇങ്ങനെ മൂന്നു ദിവസം കൂടുമ്പോള് ഒഴിച്ചുകൊടുക്കുക.
കന്താരിയ്ക്ക് മികച്ച ഒരു ഫോര്മുല കഞ്ഞി:പച്ചക്കറി സ്ലറി:മൂത്രം = 2:1:1 തോതില് പത്തു ദിവസം പുളിപ്പിച്ച് നേര്പ്പി ച്ചു കൊടുക്കുക, നാല് ദിവസത്തിലൊരിക്കല്. നൈട്രജെന് കുറവായതിനാല് അധികം ഉയരം വെക്കില്ല. U(rine) B(ased) F(ertiliser)
ജലസേചനം
വേനല്ക്കാലത്ത് ആഴ്ചയില് രണ്ടു പ്രാവശ്യം നനച്ചു കൊടുക്കണം. തൈകള് പറിക്കുന്നതിനു 10 ദിവസം മുമ്പായി നന കുറയ്ക്കണം. തൈകള് പറിച്ചെടുക്കുന്നതിന് ഒരു ദിവസം മുമ്പ് തടങ്ങള് വെള്ളത്തില് കുതിര്ക്കുനന്നത് വേരുകള്ക്ക് കേട് കൂടാതെ പറിച്ചെടുക്കാന് വളരെയധികം സഹായിക്കും.
വിളവെടുപ്പ്
ഉണക്കമുളകിന്റെ ആവശ്യത്തിനാണെങ്കില് നല്ലതുപോലെ മൂത്തു പഴുത്ത കായ്കള് മാത്രമേ പറിക്കാവൂ. ഇവ വെയിലത്ത് നിരത്തിയിട്ട് നന്നായി ഉണക്കിയെടുക്കണം. പച്ചമുളകിന്റെ ആവശ്യത്തിനാണെങ്കില് മൂപ്പെത്തിയ പച്ചമുളക് പറിച്ചെടുക്കാം. 2-3 മാസം വരെ വിളവെടുപ്പ് നീണ്ടു നില്ക്കും . ഒരു ചെടിയില് നിന്നും ശരാശരി 1-1.5 കി.ഗ്രാം മുളക് ലഭിക്കും. ഒരു ഹെക്ടറില് നിന്ന് എരിവുള്ള ഇനമാണെങ്കില് 10-12 ടണ്ണും വിളവു കിട്ടും. ഉണങ്ങിയ മുളകാണെങ്കില് 1500-2000 ഗ്രാം ലഭിക്കും.
വിത്തുശേഖരണം
നല്ല വിളവു തരുന്ന ചെടികളില് നിന്നും മൂത്തു പഴുത്ത മുളക് പറിച്ചെടുത്ത് നന്നായി ഉണക്കിയെടുക്കുക. ഇങ്ങനെ ഉണങ്ങിയ മുളകില് നിന്നും ശ്രദ്ധയോടെ വിത്ത് വേര്തിുരിച്ചെടുത്ത് ഒന്നുക്കൂടി ഉണക്കിയ ശേഷം സൂക്ഷിക്കാവുന്നതാണ്. ചെടിയുടെ വിളവിന്റെ ഏകദേശം മധ്യകാലത്ത് ഉണ്ടാവുന്ന കായകളാണ് വിത്തെടുക്കാന് കൂടുതല് ഉത്തമം. മധ്യത്തില് ഉണ്ടാകുന്ന വിത്തുകള് ശേഖരിച്ചാല് അടുത്ത തലമുറയ്ക്ക് കൂടുതല് കരുത്ത് കാണാന് കഴിയുന്നുണ്ട് . അതിനു ശേഷം മുളകുകള് വായു ,ഈര്പ്പം എന്നിവ തട്ടാതെ സിപ് ലോക്ക് കവറുകളില് സൂക്ഷിച്ചു വയ്ക്കുകയാണെങ്കില് ഒരു വര്ഷം വരെ യാതൊരു വിധ കേടും കൂടാതെ മുളപ്പിചെടുക്കാന് കഴിയും
രോഗങ്ങള്
മുളകിനെ ബാധിക്കുന്ന ഒരു മാരക വൈറസ് രോഗമാണ് ഇല മുരടിപ്പ്. മുളകിലെ കുരുടിപ്പ് രോഗം ഒരു പരിധി വരെ തടയുന്നതിന്
1) 1 കിലോ വെളുത്തുള്ളി അരച്ച് 4 ലിറ്റര് വെള്ളത്തില് മിക്സ് ചെയ്യുക അതിനു ശേഷം 50 gm മഞ്ഞള് പൊടി ഈ വെള്ളത്തില് യോജിപ്പിച്ചു അരിച്ചെടുത്ത ശേഷം മുളക് ചെടികളിലെ ഇലകളില് സ്പ്രേ ചെയ്യുക ....
2) രോഗ ബാധ കണ്ടാലുടൻ ആ നാമ്പ് കുറച്ചു താഴെ വെച്ച് നുള്ളി കളയുക. പുതിയ നാമ്പുകൾ വരും. ചില കേസിൽ ആദ്യം രോഗമില്ലാത്ത നാമ്പായിരിക്കും (അങ്ങിനെയുള്ള കേസിൽ ഈ പരീക്ഷണം വിജയിക്കാൻ സാധ്യത ഉണ്ട്) പക്ഷെ പിന്നീട് അതും മുരടിക്കും. അതും നുള്ളി കളയുക. ഈ പ്രക്രിയ കുറച്ചുനാൾ ചെയ്യേണ്ടി വരും ഒരു സ്റ്റേജ് എത്തുമ്പോൾ മുരടിപ്പ് അപ്രത്യക്ഷമാകാം(Not in all cases). സാധാരണ ഗതിയില് പിന്നീടൊരിക്കലും ഈ ചെടിക്ക് പ്രസ്തുത രോഗം ഉണ്ടാവുന്നതല്ല. മണ്ണിന്റെ അമ്ലത ഈ രോഗത്തിന് ഒരു അനുകൂല ഘടകമാണ്. കുമ്മായം ചുവട്ടിൽ ഇട്ടു കൊടുക്കുന്നതും ഇലയിൽ തൂവി കൊടുക്കുന്നതും നല്ലതാണ്. നാമ്പു നുള്ളുന്നത് കൊണ്ട് ചെടിയിൽ ധാരാളം ശിഖരങ്ങൾ ഉണ്ടായിരിക്കും. നല്ല വിളവും ലഭിക്കും. നാമ്പ് നുള്ളിയ ശേഷം വരുന്ന പുതിയ നാമ്പ് പ്രത്യക്ഷപ്പെടുമ്പോൾ തന്നെ രോഗിയാണെങ്കിൽ ഈ പരീക്ഷണം മുന്നോട്ടു പോകത്തില്ല. രോഗമില്ലെങ്കിലും നാമ്പു നുള്ളിക്കൊടുക്കാവുന്നതാണ്. ഇത് ഒരു പരീക്ഷണം മാത്രമാണ്.. രോഗാവസ്ഥയിൽ വളം നല്കുന്നത് നിർത്തരുത്. സൂക്ഷ്മ ജീവികൾക്കെതിരെ പ്രയോഗിക്കുന്ന ജൈവ കീടനാശിനികൾ നിരന്തരം കൊടുത്തുകൊണ്ടും ഇരിക്കണം. ഈ പ്രാണികൾ ആണ് വൈറസിന്റെ കാരിയർ ആയി പ്രവർത്തിച്ച് മറ്റു ചെടികളിലേക്ക് രോഗം പടർത്തുന്നത്.
3) കുമ്മായം ഇഴയകലം കൂടിയ തുണിയില് കെട്ടി മുളകുചെടിയുടെ കൂമ്പിലകളിൽ തൂകികൊടുക്കുക
4) വേപ്പണ്ണസോപ്പു മിശ്രിതത്തിന്റെ കൂടെ റ്റാഗ് ഫോൾഡർ ചേർത്ത് സ്പ്രേ ചെയ്യുക പുതുതായി വരുന്ന ഇലകളില് മുരടിപ്പ് ഉണ്ടാകുകയില്ല. മണ്ണിര കമ്പോസ്റ്റിൽ നിന്നു വരുന്ന slerry spray ചെയ്യാം.
5) കിരിയാത്ത് സോപ്പും ചേര്ത്തുണ്ടാക്കിയ മിശ്രിതത്തിന്റെ 10% വീര്യമുള്ള ലായനി തയ്യാര് ചെയ്യുക. ഇതില് 1 ലിറ്റര് ലായനിക്ക് 20 ഗ്രാം എന്ന തോതില് വെളുത്തുള്ളി അരച്ചു ചേര്ത്ത് ഇലയില് തളിക്കുക. ആവശ്യഘട്ടത്തില് 2 മി.ലി. മാലത്തിയോണ് 1 ലിറ്റര് വെള്ളത്തില് എന്ന തോതില് ഇലയില് അടിക്കുക.
മൂട് ചീയല് രോഗം വന്നാല് ഒരു ശതമാനം വീര്യമുള്ള ബോഡോ മിശ്രിതം ഉപയോഗിക്കാം.
(കടപ്പാട്: various sources.

(കാർഷിക മേഖലയെ കുറിച്ച് കൂടുതൽ അറിവുകൾ ലഭിക്കാൻ പേജ് മറക്കാതെ ലൈക്ക് ചെയ്യുക.... കൂട്ടുകാർക്ക് വേണ്ടി ഷെയർ ചെയ്യാനും മറക...
28/01/2018

(കാർഷിക മേഖലയെ കുറിച്ച് കൂടുതൽ അറിവുകൾ ലഭിക്കാൻ പേജ് മറക്കാതെ ലൈക്ക് ചെയ്യുക.... കൂട്ടുകാർക്ക് വേണ്ടി ഷെയർ ചെയ്യാനും മറക്കല്ലേ......)
●●●●●●●●●കറ്റാർവാഴ ●●●●●●●●●
||~~~~~||
ഔഷധച്ചെടി, പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്ന്, ജീവന്റെ നാഡി, അതിശയച്ചെടി, സ്വർഗ്ഗത്തിലെ മുത്ത് എന്നീ വിശേഷങ്ങളിൽ അറിയപ്പെടുന്ന സസ്യമാണ് കറ്റാർ വാഴ.

അസ്ഫോഡെലേഷ്യേ കുടുംബത്തിൽപ്പെട്ട ഒരു ചെടിയാണ് കറ്റാർവാഴ, പേരിൽ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന് ബന്ധമൊന്നുമില്ല.

വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്.

ഉദ്യാസസ്യമായി വളർത്തുവാൻ കഴിയുന്ന ഒരു സസ്യമാണ് കറ്റാർവാഴ.

നടീൽ രീതി

ഈ സസ്യം എകദേശം 30 മുതൽ 50 സെന്റീമീറ്റർ പൊക്കത്തിൽ വരെ വളരുന്നവയാണ്.ഇലകളുടെ അരികിൽ മുള്ളുകൾ ഒരു ദിശയിലേക്ക് അടുക്കി വച്ച പോലെ കാണുപ്പെടുന്നു.

ചുവട്ടിൽ നിന്നും ഉണ്ടാകുന്ന പുതിയ കിളിർപ്പുകൾ നട്ടാണ് പുതിയ തൈകൾ കൃഷി ചെയ്യുന്നത്. കാര്യമായ രോഗങ്ങൾ ബാധിക്കാത്ത സസ്വമാണിത്.

കിളിർപ്പുകൾ തമ്മിൽ എകദേശം 50 സെന്റീമീറ്റർ അകലത്തിലാണ് നടുന്നത്. നട്ട് ആറാം മാസം മുതൽ വിളവെടുപ്പ് ആരംഭിക്കാം.

ഒരു ചെടിയിൽ നിന്നും തുടർച്ചയായി മൂന്ന് വർഷം വരെ വിളവെടുക്കുന്നതിന് കഴിയും. ഇത് തോട്ടങ്ങളിൽ ഇടവിളയായും നടാൻ കഴിയും.

ഔഷധ ഗുണങ്ങൾ

കറ്റാർവാഴയുടെ സ്വഭാവങ്ങൾക്കു നിദാനം ഇല( പോള)കളിൽ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്.

കറ്റാർവാഴയിൽ ജീവകങ്ങൾ, അമിനോഅമ്ലങ്ങൾ, ഇരുമ്പ്, മാങ്ഗനീസ്, കാത്സ്യം, സിങ്ക്, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

വിപണിയിൽ ആരോഗ്യപാനീയങ്ങൾ, മോയിസ്ചറൈസരുക്കൾ, ഒക്ലൻസറുകൾ, ലേപനങ്ങൾ തുടങ്ങിയ നിരവധി കറ്റാർവാഴ ഉല്പന്നങ്ങൾ ഇന്ന് ലഭ്യമാണ്.

ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർവാഴ നീര് അത്യന്തം ഗുണകരമാണ്.

ഇത് നല്ലൊരു ആന്റി ഓകസിഡൻറാണ്. കൂടതെ ബാക്റ്റീരിയ, പൂപ്പൽ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

ഉപയോഗങ്ങൾ

കറ്റാർ വാഴപ്പോളയിലെ കൊഴുപ്പിൽ നിന്നും ഉണ്ടാക്കുന്ന പ്രധാന ആയുർവേദൗഷധമാണ് ചെന്നിനായകം.

കുമാര്യാസ വം, അന്നഭേദിസിന്ധൂരം, മഞ്ചിഷ്ഠാദി തൈലം, സോപ്പ്, ത്വക്ക് ഈർപ്പമുള്ളതാക്കുന്ന കുഴമ്പുകൾ, മരുന്ന്, ആഹാരം എന്നിവയിൽ ഉപയോഗിക്കുന്നു.

പൊള്ളൻ, മുറിവ് എന്നിവയ്ക്ക് പുറമേ ഒരു സൗന്ദര്യ വർദ്ധക വസ്തുവായും, ആരോഗ്യ പാനീയമാക്കിയും ഒക്കെ ഇതിനെ ഉപയോഗിക്കാം.

പ്രമേഹത്തിനെ നിയന്ത്രിക്കാനും ഇതു ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്, കറ്റാർ വാഴ നീരിനു പ്രമേഹം കുറയ്ക്കുന്നതിനും, ഉറക്കം കിട്ടുന്നതിനും, മുറിവ്, ചതവ്, എന്നിവ അതിവേഗം ഉണക്കുന്നതിനുo കഴിവുണ്ടെന്ന് പറയപ്പെടുന്നു.

ആയുർവേദ വിധിപ്രകാരം സ്ത്രീരോഗങ്ങളിൽ പലതിനുമുള്ള ഔഷധമാണ് കറ്റാർവാഴ. സ്നിഗ്ദധ ഗുണവും ശീതവീര്യവുവാണ് ഇതിനുള്ളത്. ത്രിദോഷഹരമായ ഇതിൽ നിന്നാണ് ചെന്നിനായകം എന്ന ഔഷധം ഉണ്ടാക്കുന്നത്.

ഇലച്ചാർ ലേപനമായും എണ്ണ കാച്ചുന്നതിലെ നീരായും ഉള്ളിൽ കഴിക്കുന്ന ഔഷധമായും ഉപയോഗിച്ചുവരുന്നു.

ഹോമിയോപതിയിൽ ശിരോ രോഗങ്ങൾക്കെതിരായി ധാരാളമായി ഉപയോഗിക്കുന്നു .

ത്രിദോഷങ്ങളായ- വാതം, പിത്തം, കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമ ഔഷധമാണിത്.

മുടി കൊഴിച്ചിൽ, കാതടപ്പ്, കോപം, തല ചൂടാകുന്നത്, എന്നിവയകറ്റാൻ കറ്റാർവാഴയുടെ ചാർ ഫലപ്രദമായി ഉപയോഗിക്കുന്നു.

പിറ്റ്യൂറ്ററി ഗ്രന്ഥി, തൈറേയിഡ് ഗ്രന്ഥി, ഓവെറികൾ എന്നിവയുടെ പ്രവർത്തനശേഷി ക്രമീകരിക്കുന്നതിനും ഈ ഔഷധം ഉത്തമമാണ്. ദഹനക്രിയ ക്രമീകരണം, വിശപ്പു വർദ്ധിപ്പിക്കൽ, കരളിന് ഒരു ഉത്തമടോണിക്ക്, ആമാശയത്തിലെ കുരുക്കൾ ഇല്ലാതാക്കൽ എന്നിവ ഈ ഔഷധത്തിൻെറ ഒരു പ്രത്യേകതയാണ്. സ്ത്രീകളുടെ ഒരു ഉറ്റ ചങ്ങാതിയാണെന്നു പറയാം. 'കുമാരി' എന്ന പേര് കറ്റാർ വാഴയ്ക്ക് വളരെ അന്വർത്ഥമാണ്. ഗർഭാശയ സംബംന്ധമായ രോഗങ്ങൾക്ക് കറ്റാർവാഴ അടങ്ങിയ മരുന്ന് ഉത്തമപ്രതിവിധിയാണ്.ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ, കുഴിനഖം തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർറ്വാഴ നീര് അത്യന്തം ഗുണകരമാണ്.ഇത് നല്ലൊരു ആന്റിഓക്സിഡൻറാണ്. കൂടാതെ ബാക്റ്റീരിയ, പൂപ്പൽഎന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

///////-കൃഷി ലാഭകരമാക്കാൻ ചില പൊടിക്കൈകൾ-/////∙ ചേന, ചേമ്പ് എന്നിവ നടുമ്പോൾ അവയ്ക്കു ചുറ്റും വേലിപോലെ മഞ്ഞൾ നട്ടാൽ എലിയു...
28/01/2018

///////-കൃഷി ലാഭകരമാക്കാൻ ചില പൊടിക്കൈകൾ-/////

∙ ചേന, ചേമ്പ് എന്നിവ നടുമ്പോൾ അവയ്ക്കു ചുറ്റും വേലിപോലെ മഞ്ഞൾ നട്ടാൽ എലിയുടെ ഉപദ്രവം കുറയും
∙ വെറ്റിലക്കൊടിയുടെ ചുവട്ടിൽ തുളസിയില വളമായി ഇട്ടാൽ വെറ്റിലയ്ക്ക് തുളസിയുടെ ഗന്ധം കിട്ടും

∙ തേനീച്ചപ്പെട്ടി സ്ഥാപിച്ചിരിക്കുന്ന കാലിൻമേൽ ഗ്രീസ് പുരട്ടിയാൽ ഉറുമ്പിന്റെ ശല്യം ഉണ്ടാകില്ല

∙ പറമ്പിൽ മുരിങ്ങ നട്ടുവളർത്തിയാൽ പാമ്പു ശല്യം കുറയും

∙ കൃഷിയിടങ്ങളിൽ ഉറുമ്പു ശല്യം കൂടുതലായി കണ്ടാൽ കല്ലുപ്പ് ഇട്ട് അവയെ അകറ്റാം. പൊടിയുപ്പ് ഉപയോഗിച്ചാലും ഇതേ പ്രയോജനം ലഭിക്കും. ഉറുമ്പുകളുള്ള തെങ്ങിന്റെയും വാഴയുടെയും ചുവട്ടിലും ഉറുമ്പിൻ കൂട്ടിലും ഉപ്പു വിതറണം

∙ ഫലവർഗങ്ങളുടെ വിളവു കൂട്ടാൻ സാധാരണ വളങ്ങൾക്കു പുറമേ മത്സ്യാവശിഷ്ടങ്ങളും മത്സ്യം കഴുകിയ വെള്ളവും ചുവട്ടിൽനിന്ന് ഒന്നരയടി മാറ്റി കുഴി കുത്തി അതിലൊഴിച്ചു കൊടുക്കണം.

∙ കരിയില, ഉണങ്ങിയ പുല്ല്, ചപ്പുചവറുകൾ, തുണിക്കഷ്ണങ്ങൾ, തടിക്കഷ്ണങ്ങൾ, ചാക്കുകഷ്ണങ്ങൾ, ഉമി, തവിട്, പതിര്, വൈക്കോൽ, കുളത്തിലെ പായൽ, ജലസസ്യങ്ങൾ, പച്ചിലകൾ, തീപ്പെട്ടി കമ്പനിയിലെ അവശിഷ്ടങ്ങൾ, ചകിരിച്ചോറ്, തൊണ്ട്, ഓലമടൽ, പച്ചക്കറിക്കടകളിലെ അവശിഷ്ടങ്ങൾ തുടങ്ങി മണ്ണിൽ ദ്രവിച്ചു ചേരുന്നതെന്തും പുതയിടാനുപയോഗിക്കാം

∙ വഴുതന കിളിർത്തതിനുശേഷം ആഴ്ചയിലൊരുദിവസം എന്ന കണക്കിൽ ഏഴാഴ്ച തുടർച്ചയായി ചാണകമിട്ടാൽ എട്ടാം ആഴ്ച കായ് പറിക്കാം

∙ തക്കാളിയുടെ വാട്ടരോഗം തടയാൻ വഴുതനയുടെ തണ്ടിൻമേൽ ഗ്രാഫ്റ്റിങ് നടത്തിയാൽ മതി

∙ പാവൽ, പടവലം എന്നിവയുടെ പൂ കൊഴിച്ചിൽ തടയാൻ 25 ഗ്രാം കായം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചശേഷം തളിക്കണം

∙ പയർ നട്ട് 35 ദിവസം ആകുമ്പോൾ അടുപ്പുചാരം 100 ചുവടിന് 25 കിലോ എന്ന തോതിൽ ചുവട്ടിൽ വിതറിയാൽ പൂ പൊഴിച്ചിൽ നിയന്ത്രിക്കാം

∙ പയറിനു 30 ദിവസം കൂടുമ്പോൾ കുമ്മായം ഇട്ടുകൊടുത്താൽ കരിമ്പൻകേട് കുറയും

∙ ചീരയ്ക്കു ചാരം അധികം ഉപയോഗിക്കാൻ പാടില്ല. കൂടുതൽ ചാരം ഉപയോഗിച്ചാൽ പെട്ടെന്നു കതിരുവന്നു നശിക്കും

∙ വാഴത്തടത്തിനു ചുറ്റും ചീര നട്ടാൽ നല്ല വലുപ്പമുള്ള ചീരത്തണ്ടുകൾ ലഭിക്കും.

∙ ആട്ടിൻകാഷ്ഠവും കുമ്മായവും ചേർത്തു പൊടിച്ചു ചീരയ്ക്കു വളമിട്ടാൽ നല്ലത്.

∙ പശുവിന്റെ ചാണകം വെള്ളത്തിൽ കലക്കി അരിച്ച്, ആഴ്ചയിൽ ഒന്നു വീതം തളിക്കുന്നതിലൂടെ കോവലിലെ മുരടിപ്പിനെ നിയന്ത്രിക്കാം.

∙ തവിട്ടുനിറമുള്ള എട്ടുകാലികൾ, കോവലിലെ പച്ചപ്പുഴുവിന്റെ ശത്രുപ്രാണിയാണ്. ഇവയെ നിലനിർത്തണം.

∙ കോവൽ തടത്തിൽ ഉമി കരിച്ചിടുന്നതിലൂടെ കായ്ഫലം വർധിപ്പിക്കാൻ കഴിയും.

∙ പച്ചമുളകിന്റെ കടയ്ക്കൽ ശീമക്കൊന്നയിലയും ചാണകവും ചേർത്ത് പുതയിട്ടാൽ വിളവു കൂടും. കീടബാധകളിൽനിന്നു സംരക്ഷണവും ലഭിക്കും.

∙ മുളകു വിത്തു പാകുമ്പോൾ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാൽ വിത്തു നഷ്ടം ഒഴിവാക്കാം.

∙ മുളകിന്റെ കുരുടിപ്പ് മാറ്റാൻ റബർ ഷീറ്റ് കഴുകിയ വെള്ളം തളിക്കണം.

∙ കുമ്പളം പതിനെട്ടില വിടർന്നുകഴിഞ്ഞാൽ അഗ്രഭാഗം നുള്ളിക്കളഞ്ഞാൽ വിളവ് ഗണ്യമായി കൂടും.

∙ ചേന വിളവെടുക്കേണ്ട സമയത്തിന് ഒരു മാസം മുൻപു തണ്ട് ചവിട്ടി ഒടിച്ചുകളഞ്ഞാൽ 15–20 ദിവസം മുൻപുതന്നെ വിളവെടുക്കാൻ കഴിയും.

∙ ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം. ചെറുചേമ്പിന്റെ വിളവെടുപ്പിന് ഒരുമാസം മുൻപു ചെടിയുടെ ഇലകൾ കൂട്ടിക്കെട്ടി ചുവട്ടിൽ വളച്ച് മണ്ണിടുകയും നന നിലനിർത്തുകയും ചെയ്താൽ കിഴങ്ങുകൾക്കു വലുപ്പം കിട്ടും.

∙ മണ്ണ് നന്നായി നനച്ചശേഷം വിളവെടുത്താൽ മധുരക്കിഴങ്ങ് മുറിഞ്ഞുപോകുന്നത് ഒഴിവാക്കാം.

,@@@@@ അസോള കൃഷി@@@@@  ----------------- --------------- --------- ------------വീട്ടില്‍ തന്നെ വളര്‍ത്തിയെടുക്കാവുന്ന ജല...
27/01/2018

,@@@@@ അസോള കൃഷി@@@@@
----------------- --------------- --------- ------------
വീട്ടില്‍ തന്നെ വളര്‍ത്തിയെടുക്കാവുന്ന ജല സസ്യമായ അസോള നല്ലൊരു ജൈവ വളമെന്നതിലുപരി ഒരു കോഴി തീറ്റയും, കാലി തീറ്റയുമാണ്. അന്തരീക്ഷത്തിലെ നൈട്രജനെ വലിച്ചെടുത്ത് ഉള്ളിലെ കോശങ്ങളില്‍ സൂക്ഷിക്കുവാന്‍ അസോളയ്ക്ക് കഴിവുണ്ട്. അസോള വളമായി നല്‍കുമ്പോള്‍ ഈ നൈട്രജന്‍ ചെടികള്‍ക്ക് ലഭിക്കും.

മട്ടുപ്പാവിലോ വീട്ടു വളപ്പിലോ ഉണ്ടാക്കിയ കൃത്രിമ കുളത്തില്‍ അസോള കൃഷി ചെയ്യാം. കുളത്തിന്‍റെ ആഴം മിനിമം ഒരടി വേണം. വീതിയും നീളവും സ്ഥല പരിമിതി അനുസരിച്ച് നിര്‍ണ്ണയിക്കാം. കുഴി കുത്തുന്നതിനു പകരം അതിരുകളില്‍ ഒരടി പൊക്കത്തില്‍ ഇഷ്ടിക വെച്ച് അടിയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചും കുളം നിര്‍മ്മിക്കാം.

പ്ലാസ്റ്റിക് ഷീറ്റിനു മീതെ വളക്കൂറുള്ള മണ്ണ് നിരത്തണം അതിനു ശേഷം പച്ച ചാണകം വെള്ളത്തില്‍ കലക്കി മണ്ണിനു മീതെ ഒഴിക്കണം. ഇനി അരയടി ഉയരത്തില്‍ വെള്ളം നിറയ്ക്കാം.വെള്ളത്തിനു മുകളിലായി അസോള വിത്ത് വിതറണം. വിത്ത് വിതറിയ ശേഷം ഒരു കന്പു കൊണ്ട് നന്നായി കുളം ഇളക്കി കൊടുക്കണം. രണ്ടാഴ്ച കൊണ്ട് അസോള വളര്‍ന്നു വരും. രണ്ടര ആഴ്ച കഴിഞ്ഞാല്‍ വിളവെടുത്തു തുടങ്ങാം.

വെള്ളത്തില്‍ നിന്ന് വാരിയെടുക്കുന്ന അസോള നേരിട്ട് ചെടിയുടെ ചുവട്ടിലിടാം. വൃത്തിയായി കഴുകിയ ശേഷം കാലിത്തീറ്റയുമായി ചേര്‍ത്ത് കാലികള്‍ക്കും കൊടുക്കാവുന്നതാണ്. ആഴ്ച തോറും പച്ച ചാണകം കുളത്തിലേക്ക് ഇട്ടു കൊടുക്കണം. കുളത്തിലെ വെള്ളം എല്ലായ്പ്പോഴും അരയടിയായി നില നിര്‍ത്തുവാന്‍ ശ്രദ്ധിക്കുക. തണലുള്ള സ്ഥലങ്ങളാണ് അസോള കൃഷിയ്ക്ക് അനുയോജ്യം.
......................................................................

തക്കാളി കൃഷി രീതിയും പരിപാലനവുംതക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍ , ചാക്കു...
27/01/2018

തക്കാളി കൃഷി രീതിയും പരിപാലനവും

തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തക്കാളി നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ് , ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാന്‍ കഴിവുള്ള തക്കാളിയിനങ്ങളാണ്.
തക്കാളി വിത്തുകള്‍ പാകി മുളപ്പിക്കുക, വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നടുന്നതിന് മുന്‍പ് സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് / ഗ്രോ ബാഗ്‌ ആണെങ്കില്‍ മണ്ണ് / ചാണകപ്പൊടി / ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം.
കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ്‌ അമിനോ ആസിഡ് , പഞ്ചഗവ്യം , ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇട വിട്ടു കൊടുക്കാം. ചെടി വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. രാസ വളം ഒഴിവാക്കുന്നതാണ് നല്ലത്, അളവ് കൂടിയാല്‍ ചെടി കരിഞ്ഞു ഉണങ്ങി പോകും.
തക്കാളിയെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ – ഇലച്ചുരുൾ രോഗം, വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ, ബാക്ടീരിയൽ വാട്ടം എന്നിവയാണ്. വാട്ടം ഉള്ള ചെടികള്‍ വേരോടെ നശിപ്പിക്കുക

കാർഷിക മേഖലയെ അടുത്തറിയാൻ ഈ പേജ് ഷെയർ ചെയ്യുക..........
27/01/2018

കാർഷിക മേഖലയെ അടുത്തറിയാൻ ഈ പേജ് ഷെയർ ചെയ്യുക..........

31/12/2017

Happy ...... New year........

29/07/2017

Address

EKAROOL
Kozhikode
673574

Telephone

9544736131

Website

Alerts

Be the first to know and let us send you an email when LILY gardens posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to LILY gardens:

Share