25/05/2024
📍തെക്കിന്റെ കശ്മീർ 😍
ഇടുക്കിയിലെ ദേവികുളം താലൂക്കിലെ ഒരു ഗ്രാമപ്രദേശമാണ് കാന്തല്ലൂർ കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിൽ ഉദുമൽപേട്ടയ്ക്കും മൂന്നാറിനുമിടയിൽ സ്ഥിതി ചെയ്യുന്ന തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന മനോഹരമായ ഒരു മലയോരഗ്രാമം ശാന്തമായ കാലാവസ്ഥയാലും മനോഹരമായ പ്രകൃതിഭംഗിയാലും അനുഗ്രഹീതമായ പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കാന്തല്ലൂരിലെ ആപ്പിൾ വളരെ പ്രശസ്തമാണ്ആപ്പിൾ താഴ്വരയിലൂടെ നടക്കാനും ആപ്പിൾ നേരിട്ട് പറിക്കാനും നിരവധി പേർ ഇവിടെയെത്താറുണ്ട്ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് ഇവിടുത്തെ ആപ്പിൾത്തോട്ടങ്ങളിൽ കായ്കൾ പാകമാവാറുള്ളത്. ഡിസംബർ അവസാനവും ജനുവരി, ഫെബ്രുവരി മാസങ്ങളിലും ആപ്പിൾ പൂവിട്ട് നിൽക്കുന്നത് കാണാൻ സഞ്ചാരികൾ എത്താറുണ്ട് സമുദ്രനിരപ്പിൽ നിന്ന് 1,525 മീറ്റർ ഉയരത്തിലാണ് കാന്തല്ലൂർ. പേരക്ക, മാതളനാരങ്ങ, സ്ട്രോബറി, വെളുത്തുള്ളി എന്നിവയും ഇവിടെ കൃഷി ചെയ്യാറുണ്ട്കാന്തല്ലൂർ മലനിരകൾ വെള്ളച്ചാട്ടങ്ങൾ കൊണ്ട് മനോഹരമാണ്കച്ചാരം വെള്ളച്ചാട്ടം, ഇരച്ചിൽ പാറ വെള്ളച്ചാട്ടം, പെരടി പള്ളം വെള്ളച്ചാട്ടം, കീഴാന്തൂർ വെള്ളച്ചാട്ടം എന്നിവ സഞ്ചാരികളുടെ പ്രിയതാവളങ്ങളാണ്പുരാതന ശവകുടീരങ്ങളായ മുനിയറകളുടെതാവളമാണിവിടം. വനം വകുപ്പിന്റെ കീഴിലുള്ള ഈ പാർക്ക് നല്ല ഫോട്ടോ പോയിന്റ് കൂടിയാണ്നിരവധി സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനായിരുന്നു കാന്തല്ലൂർ. ഇവിടുത്തെ പുൽമേടുകളും പാറക്കെട്ടുകളും ഏതൊരു സഞ്ചാരിയുടെയും മനം കവരും. പഴശ്ശി പടയോട്ട കാലത്ത് മധുരയിൽ നിന്നും എത്തിയവരാണ് കാന്തല്ലൂർ, കാരയൂർ, കീഴാന്തൂർ എന്നീ അഞ്ചുനാടൻ ഗ്രാമങ്ങളിൽ താമസം തുടങ്ങിയത്.പരമ്പരാഗത ജീവിത ശൈലിയും വിശ്വാസവും ഇന്നും മുറുകെ പിടിക്കുന്നവർ. കാർഷിക മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്നവർ. ഈ ഗ്രാമങ്ങളാണ് കാന്തല്ലൂരിന്റെ പ്രധാന ആകർഷണം.
From Udumalaipettai - 60 KM
Munnar - 50 KM
Dreams Resort
📞 8734 080800