04/01/2020
അതിശൈത്യം: വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ മൂന്നാറിലേക്ക്
മൂന്നാർ: മൂന്നാറിൽ അതിശൈത്യം തുടരുന്നു. വ്യാഴാഴ്ച രാവിലെ ഏഴു ഡിഗ്രിയായിരുന്നു ടൗണിലെ താപനില.
ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്ന ചെണ്ടുവരയിൽ മൂന്നും തെന്മലയിൽ അഞ്ചും ചിറ്റുവര, കുണ്ടള എന്നിവിടങ്ങളിൽ നാലും ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. വരുംദിവസങ്ങളിൽ താപനില മൈനസിൽ എത്തുമെന്നാണ് കരുതുന്നത്. ഇതോടെ എസ്റ്റേറ്റ് മേഖലയിൽ മഞ്ഞുവീഴ്ചയും ശക്തമാകും.
തണുപ്പ് വർധിച്ചതോടെ മൂന്നാറിൽ സഞ്ചാരികളുടെ വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. വിനോദസഞ്ചാരികളുടെ തിരക്ക് തുടരുന്നത് കണക്കിലെടുത്ത് ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം ആറാം തീയതി വരെ നീട്ടി. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെ ചെറുവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്.