Raindrops Villa Munnar

Raindrops Villa Munnar Overlooking the magnificent hills of Munnar, Raindrops Villa is Munnar’s best home stay, just 15 Kms from the heart of the town.

Happy Easter Enjoy summer vaccation with Raindrops villa... Budget Home Stay in Munnar. Feels like a home For more detai...
21/04/2019

Happy Easter

Enjoy summer vaccation with Raindrops villa... Budget Home Stay in Munnar. Feels like a home

For more details contact : 9961543938

19/04/2019

"മൂന്നാറിൽ എന്താണ് കാണാനുള്ളത്...?"
ഈ ഒരു ചോദ്യം ഈ ഗ്രൂപ്പിലെ ഒരുപാട് അംഗങ്ങൾ ഫോൺ വഴിയും ഇൻബോക്സിലും എന്നോട് ചോദിച്ചതുകൊണ്ടും,
ഈ സംശയം ഇതിനകം പലരും ഇവിടെ പോസ്റ്റിയത് കൊണ്ടും,
തെരഞ്ഞെടുപ്പ് ചൂടൊക്കെ അവസാനിച്ച്
മിക്കവരും ഒരു നല്ല യാത്ര പ്ലാൻ ചെയ്യുന്നത്
കൊണ്ടും ഒരു മൂന്നാറുകാരനായത് കൊണ്ടും എനിക്കറിയാവുന്ന ചില കാര്യങ്ങൾ ഇവിടെ എല്ലാവരുടെയും അറിവിലേക്കായി പറയട്ടെ..
(തെറ്റുണ്ടെങ്കിൽ പറയണം, തിരുത്തണം)

സമുദ്ര നിരപ്പിൽ നിന്ന് ഏതാണ്ട് 5000അടിക്കു മുകളിലാണ് മൂന്നാർ എന്ന് അറിയാമല്ലോ. മുതിരപ്പുഴ, മാട്ടുപ്പെട്ടി, നല്ലതണ്ണി എന്നീ മൂന്നു ആറുകളുടെ സംഗമ സ്ഥലമാണ് മൂന്നാർ. അതുപ്പോലെ മൂന്നു കുന്നുകളിൽ മൂന്ന് ആരാധനാലയങ്ങൾ മതസാഹോദര്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. ടിപ്പു സുൽത്താന്റെ പടയോട്ടവുമായി ബന്ധപ്പെട്ടാണ് മൂന്നാറിന്റെ ചരിത്രം കിടക്കുന്നത്.
ആദ്യം കറ്റാർ വാഴയും, പിന്നീട് കാപ്പിയും ഒടുവിൽ തേയിലയും കൃഷി ചെയ്ത് വിജയിപ്പിച്ച ബ്രിട്ടീഷുകാരുടെ സംഭാവനയാണ് മൂന്നാർ ഹിൽ സ്റ്റേഷൻ.
(One Hundred years of planting എന്നൊരു പുസ്തകം മൂന്നാറിന്റെ ചരിത്രം പറയും) ചരിത്രം അവിടെ നിൽക്കട്ടെ നമുക്ക് കാര്യത്തിലേക്ക് വരാം.

ഇവിടെ എത്തുന്ന ഒരു സഞ്ചാരിക്ക് പല തരത്തിൽ മൂന്നാറിനെ ആസ്വദിക്കാം. ഒറ്റ ദിവസം കൊണ്ട് ഓടിച്ചിട്ട് കണ്ടു പോകുന്നവർ, രണ്ടു മൂന്നു ദിവസം തങ്ങി നന്നായി ആസ്വദിക്കുന്നവർ, ഫോട്ടോഗ്രാഫിക്ക് വേണ്ടി കാടും മലകളും കയറുന്നവർ, വന്യജീവി ഫോട്ടോഗ്രാഫർമാർ.
ഒരു സത്യം പറയട്ടെ. മൂന്നാറിനെ നന്നായി ആസ്വദിക്കുന്നത് വിദേശികളാണ്. വാഹനം ഉപയോഗിക്കാതെ ദിവസങ്ങളോളം കാൽനടയായി മൂന്നാറിന്റെ ആരും തേടാത്ത വഴികളിലൂടെ സഞ്ചരിക്കുന്നവർ.
ഇനി മൂന്നാറിലെ കാഴ്ചകൾ എന്തൊക്കെ എന്ന് നോക്കാം.

ഒന്നാം ദിവസം : രാജമല, മറയൂർ, കാന്തല്ലൂർ,ചിന്നാർ റൂട്ട്

മൂന്നാർ ടൗണിൽ നിന്ന് കോയമ്പത്തൂർ
റൂട്ടിൽ പോയാൽ ആദ്യമെത്തുക രാജമലയിൽ. ഇരവികുളം നാഷണൽ പാർക്കിന്റെ ഒരു ചെറിയ ഭാഗമാണ് രാജമല. മൂന്നാറിൽ നിന്നും 13കിലോമീറ്റർ ഉണ്ട്. വരയാടുകൾ മേയുന്നതും, കുറിഞ്ഞി സീസണിൽ നീലക്കുറിഞ്ഞികൾ പൂക്കുന്നതും ഇവിടെയാണ്. കേരള വനം വന്യജീവി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇവിടേക്ക് പ്രവേശനത്തിന് പാസ്സുണ്ട്.
ഓൺലൈൻ വഴിയും ബുക്ക് ചെയ്യാം.
http://www.eravikulam.org/online-entry-tickets-terms/.

അടുത്തത് മറയൂരാണ്. മൂന്നാറിൽ നിന്ന് 40കിലോമീറ്റർ ഉണ്ട്. പോകുന്നവഴി ലക്കം വാട്ടർ ഫാൾസ് ഉണ്ട്. അവിടെ വനം വകുപ്പിന്റെ പാസ്സ് എടുത്ത് വേണം കയറാൻ. മറയൂർ ചന്ദന കാടുകൾക്ക് പ്രശസ്തമാണ്. സ്വാഭാവിക ചന്ദനക്കാടുകൾ ഉള്ള ഇന്ത്യയിലെ ഏക പ്രദേശം. മറയൂർ ശർക്കര ആണ് പിന്നൊരു ഐറ്റം. ലോക പൈതൃകപട്ടികയിൽ ഇടം പിടിക്കാൻ ഒരുങ്ങുന്ന മറയൂർ ശർക്കര വാങ്ങാൻ മറക്കല്ലേ. കിലോക്ക് 69-70ആണ് നിരക്ക്. അവിടുന്ന് നേരെ കാന്തല്ലൂർ. പഴവർഗ്ഗങ്ങളുടെ കേന്ദ്രമാണ് കാന്തല്ലൂർ. ആപ്പിളും പ്ലംസും അടക്കം വിളയുന്നിടം. ആപ്പിൾ സീസണിൽ മാത്രമേ ഉള്ളു. മറയൂരിലെ പുരാതനമായ ശിലായുഗ ശേഷിപ്പുകൾ ഒക്കെ കണ്ട് തിരിച്ചിറങ്ങാം. തിരിച്ച് മറയൂർ എത്തി വലത്തേക്ക് പോയാൽ ചിന്നാർ വന്യജീവി സങ്കേതമായി. ഇന്ത്യയിലെ അപൂർവ്വം വന്യജീവികൾ വിഹരിക്കുന്നയിടം. നക്ഷത്ര ആമകൾ അടക്കമുള്ള ജീവികൾ ഉണ്ട്. അപൂർവ ഇനം സസ്യങ്ങളും. വനം വകുപ്പ് വക ട്രെക്കിങ്, ജീപ്പ് സഫാരി എല്ലാം ഉണ്ട്. ഒരു കാരണവശാലും വനം വകുപ്പ് അനുമതി ഇല്ലാതെ കാടിനുള്ളിൽ വാഹനങ്ങൾ നിർത്താനോ വണ്ടിയിൽ നിന്നും ഇറങ്ങാനോ പാടില്ല. കുറ്റകരമാണ്. ജീവനാപത്തും. ചിന്നാറിൽ നിന്നും നേരെ പോയാൽ ഇന്ദിരാഗാന്ധി നാഷണൽ പാർക്കും അമരാവതി അണക്കെട്ടും മുതല ഫാമും ഒക്കെ കാണാം. അതൊക്കെ തമിഴ്നാടാണ്. ഇത്രയും പൂർത്തിയാക്കിയാൽ ഒരു വൺ ഡേ ട്രിപ്പായി.

രണ്ടാം ദിവസം : മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ വട്ടവട.

മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന റൂട്ടാണിത്. ഏറ്റവും തിരക്കുള്ളതും കാഴ്ചകൾ ഉള്ളതും ഈ റൂട്ടിലാണ്. മൂന്നാർ ടൗൺ പാലം കയറി ലെഫ്റ്റ് എടുത്ത്, അടുത്ത റൈറ്റിൽ നേരെ പോയാൽ ആദ്യം കെ.എഫ്.ഡി.സിയുടെ ഫ്‌ളവർ ഗാർഡൻ, പിന്നെ ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി ഡാം.(ഇവിടെ സ്പീഡ് ബോട്ടിങ്, അഡ്വഞ്ചർ പാർക്ക്, പെഡൽ ബോട്ടിങ്) എക്കോ പോയിന്റ്, കുണ്ടള ഡാം. അവിടെ നിന്ന് നേരെ പോയാൽ ടോപ് സ്റ്റേഷൻ. (ടോപ് സ്റ്റേഷൻ തമിഴ് നാട്ടിലാണ്. ടോപ് സ്റ്റേഷനിൽ നിന്ന് വലത്തേക്ക് നോക്കിയാൽ കൊളുക്കുമല.) ടോപ്സ്റ്റേഷനിൽ നിന്ന് 7കിലോമീറ്റർ കാടിനുളിൽ കൂടി സഞ്ചരിച്ചാൽ വട്ടവട ആയി. കേരളത്തിലേ ശീതകാല പച്ചക്കറിവിളവെടുപ്പ് കേന്ദ്രമാണ് വട്ടവട. വെളുത്തുള്ളിയും സ്ട്രോബെറിയും വിളയുന്നിടം. വർഷം മുഴുവൻ എല്ലാത്തരം പച്ചക്കറികളും ഇവിടെ ഉദ്പാദിപ്പിക്കുന്നു.
കുണ്ടള ടോപ് സ്റ്റേഷൻ റൂട്ടിൽ എല്ലപ്പെട്ടി എന്നൊരു സ്ഥലം ഉണ്ട്. ഇവിടെ ഇറങ്ങാൻ മറക്കല്ലേ. കാരറ്റ്, ബീൻസ്, കോളി ഫ്‌ളവർ, ക്യാബേജ് തുടങ്ങി എല്ലാ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു. വാങ്ങാനും കിട്ടും.
എല്ലപ്പെട്ടിയിൽ നിന്ന് ഒരു അത്യപൂർവ്വ കാഴ്ചാനുഭവം ഉണ്ട്. അധികമാർക്കുമറിയാത്ത ഒരു കാഴ്ച്ച. മീശപ്പുലിമലയുടെ. നേരെ മുന്നിൽ കാണുന്നതാണ് മീശപുലിമല.!!!!!!!!
ഇവിടെ നിന്നും മൂന്നാർ ടൗണിലേക്ക് തിരികെ വന്ന് പഴയ മൂന്നാറിൽ ബ്ലോസ്സം പാർക്കിൽ കൂടി ഒന്ന് കയറിയാൽ അത്യാവശ്യം ഒരു വൺ ഡേ മൂന്നാർ ട്രിപ്പ് ആയി. ഇടക്ക് മൂന്നാർ ടൗണിലെ പഴം, പച്ചക്കറി മാർക്കറ്റിലും ഒന്ന് കറങ്ങാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
1. ടോപ് സ്റ്റേഷൻ റൂട്ടിലേക്ക് വൈകിട്ട് 5 മണിക്ക് ശേഷം യാത്ര അരുത്. ആന, കാട്ടുപോത്ത്, ശല്യമുണ്ട്.
2. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഒരു കാരണവശാലും വലിച്ചെറിയാതിരിക്കുക. ഗ്രൂപ്പായി വരുന്നവർ പ്രത്യേകിച്ച്.
3. സ്റ്റേ ചെയ്യാൻ വരുന്നവർ റൂമുകളെക്കുറിച്ച് നേരത്തെ ഒന്ന് തിരക്കുക. പലയിടങ്ങളിലും റേറ്റ് അന്വേഷിക്കുക. ഇവിടെ വന്നിട്ട് റൂമുകൾ അന്വേഷിക്കുന്നവർ ഒന്നോ രണ്ടോ ഇടങ്ങളിൽ റേറ്റ് തിരക്കുക. ഓടിച്ചെന്ന് കിട്ടുന്ന മുറികൾ എടുക്കാതിരുന്നാൽ ചിലപ്പോ പണികിട്ടാതിരുന്നാലോ 😂
4. ഹൈറേഞ്ചിലെ റോഡുകളിൽ ശ്രദ്ധിച്ചു ഹോൺ മുഴക്കി വാഹനം ഓടിക്കുക.
5. ഒരല്പം മിനുങ്ങാൻ വരുന്നവർ ലോക്കൽസുമായി കച്ചിറക്ക് പോകാതിരിക്കുക. 😉
അപ്പോൾ എല്ലാവർക്കും ഹാപ്പി ജേണി 😊😊

മൂന്നാറിൽ സഹായങ്ങൾക്ക് വിളിക്കുക.

മൂന്നാർ പോലീസ്.
04865230321
ടാറ്റ ഹോസ്പിറ്റൽ
04865230270
ഡിടിപിസി ബോട്ടിങ്
9447876963
മിൽട്ടൺ
+919400589565
എന്റെ നമ്പർ
9495381923

കടപ്പാട് : രാജേഷ് ദേവികുളം
സഞ്ചാരി ഗ്രൂപ്പ്

Review by Mr.Prashant
27/09/2018

Review by Mr.Prashant

27/09/2018




World Tourism Day... Celebrate with Raindrops Villa Munnar. Classified Home Stay in Munnar. More Details contact +91 996...
27/09/2018

World Tourism Day...
Celebrate with Raindrops Villa Munnar. Classified Home Stay in Munnar. More Details contact +91 9961543938

25/09/2018

Mass Neelakurinji Flowering in Munnar. Come and stay with us and enjoy this blue flowering happens once in 12 Years
For more details contact +91 9961543938

Raindrops Villa Home Stay MunnarContact +91 9961543938 for more details
25/07/2018

Raindrops Villa Home Stay Munnar
Contact +91 9961543938 for more details

Deluxe Room with Balcony
10/03/2018

Deluxe Room with Balcony

10/03/2018

10/03/2018

Address

Munnar
685656

Alerts

Be the first to know and let us send you an email when Raindrops Villa Munnar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Raindrops Villa Home Stay

Overlooking the magnificent hills of Munnar, Raindrops Villa is Munnar’s best home stay, just 12 Kms from the heart of the town.

The Homestay offers a great alternative to traditional hotel accommodation, with fully self contained and serviced rooms.

Raindrops Villa offers all the comforts of a home away from home whether you’re here for business, leisure, or relocating, you’re sure to be comfortable.