24/05/2023
സ്നേഹമുള്ളവരേ,
ദൈവകാരുണ്യത്താൽ ഏഴര പതിറ്റാണ്ട് മുൻപ് പൂർവികരാൽ സ്ഥാപിതമായ, കൊഴുവനാൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ടൗൺ ഹോട്ടൽ എന്ന സ്ഥാപനം ഞാൻ ഏറ്റെടുത്ത് നടത്തുവാൻ ആരംഭിച്ചിട്ട് ഈ മാസം 25 വർഷം പൂർത്തിയാവുകയാണ് എന്നത് ഏറെ സന്തോഷത്തോടുകൂടെ അറിയിച്ചുകൊള്ളട്ടെ. 😇😊
അന്നുമുതൽ ഇന്നുവരെ ഈ നാടിന്റെ ഓരോ സ്പന്ദനത്തിലും നിങ്ങളോടൊപ്പം ആയിരിക്കുവാൻ സാധിച്ചതിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു. ഈ കാലയളവിൽ ചെറിയ ചെറിയ കുറ്റങ്ങളും കുറവുകളും ഒക്കെ ഉണ്ടായിരുന്നെങ്കിലും ഉയർച്ചയിലും താഴ്ചയിലും പ്രതിസന്ധി ഘട്ടങ്ങളിലും നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നു...
ഈ രണ്ടരപതിറ്റാണ്ട് കാലം എൻ്റെ സഹധർമ്മിണി സലോമിയും ഈ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനത്തിൽ ഒപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞനാളുകളിൽ മണ്മറഞ്ഞു പോയ എല്ലാവരെയും ഈ നിമിഷം നന്ദിയോടെ സ്മരിക്കുന്നു. നാളിതുവരെ എന്നോട് സഹകരിച്ച്, എൻ്റെ ഒപ്പം നിന്ന നല്ലവരായ നാട്ടുകാർ, ബന്ധുമിത്രാദികൾ, സുഹൃത്തുക്കൾ, മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ, വ്യാപാരി സുഹൃത്തുക്കൾ, കടയുടെ ഉയർച്ചക്കായി കഠിനധ്വാനം ചെയ്ത തൊഴിലാളികൾ, ഏവർക്കും ഏറ്റവും സ്നേഹത്തോടെ നന്ദി അറിയിക്കുന്നു...🙏🙏
തുടർന്നും ഏവരുടെയും സാന്നിധ്യ സഹകരണങ്ങളും പ്രാർത്ഥനകളും പ്രതീക്ഷിച്ചുകൊണ്ട്
സ്നേഹപൂർവ്വം
ബേബിച്ചൻ വരകുകാലായിൽ
💖