05/08/2022
കപ്പി കാച്ചാതെ yeast,സോഡ ചേർക്കാതെ വളരെ ഹെൽത്തിയായി തയ്യാറാക്കിയ പാലപ്പത്തിന്റെ റെസിപ്പി ആണ് എല്ലാപേരും ട്രൈ ചെയ്തു നോക്കണേ
ingredients
white rice 2 cup
black gram 1 tspn
boiled rice 1/4 cup
grated coconut 1/2 cup
fermented coconut water 3/4 cup
salt
sugar 1 tbspn
തയ്യാറാക്കുന്ന വിധം
പച്ചരിയും ഉഴുന്നും കഴുകി വൃത്തിയാക്കി എടുക്കുക അതിലേക്ക് അല്പം വെള്ളവും, തേങ്ങയും,ചോറും, പുളിപ്പിച്ച തേങ്ങാ വെള്ളവും (തേങ്ങാ വെള്ളം പുളിപ്പിക്കാൻ ... 1 cup തേങ്ങാ വെള്ളം 2 tspn പഞ്ചസാര ചേർത്തു 1 ദിവസം വയ്ക്കുക അതു പുളിച്ചു വരുമ്പോൾ ഉപയോഗിക്കണമെങ്കിൽ അതു അപ്പോൾ ഉപയോഗിക്കാം അല്ലെങ്കിൽ ഫ്രിഡ്ജിൽ വച്ചേക്കുക ആവശ്യത്തിനു യൂസ് ചെയ്യാം ) ചേർത്തു 5,6 മണിക്കൂർ കുതിർക്കണം ശേഷം നല്ല സ്മൂത്തായി അരച്ചെടുക്കുക ,ഇതിൽ ഉപ്പും,പഞ്ചസാരയും ചേർത്തു മിക്സ് ചെയ്തു നല്ല ചൂട് കിട്ടുന്ന സ്ഥലത്തു ,7 ,8 മണിക്കൂർ പുളിപ്പിക്കാൻ വയ്ക്കാം പുളിച്ചു പൊങ്ങിയ മാവു സ്പൂണ് കൊണ്ട് കൂടുതൽ തവണ മിക്സ് ചെയ്യരുത് ശേഷം ചൂടായ അപ്പച്ചട്ടിയിൽ കോരിയൊഴിച്ചു ചുട്ടെടുക്കാം, എല്ലാപേരും ഈ രീതിയിൽ ഒന്നു ട്രൈ ചെയ്തു നോക്കണേ