06/02/2020
ഇനി ജന്മനാട്ടിൽ അവധിക്കാലം ആസ്വദിക്കാം, ആഘോഷമായി
വിദേശത്തു നിന്നും സ്വദേശത്തെത്തുമ്പോൾ, അതും ഒരു ദീർഘ അവധിക്കാലം നാട്ടിൽ ചിലവഴിക്കാം എന്ന സ്വപ്നവുമായി എത്തുമ്പോൾ എവിടെ താമസിക്കും എന്നത് ഒരു തലവേദനയായി നിങ്ങളെ പിന്തുടരുന്നുണ്ടോ ?
അതിനായി ബന്ധുക്കളെ ആശ്രയിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് പലതാണ്. ബന്ധുവീടുകളിലെ സൗകര്യക്കുറവ്, വിദേശത്തെ ശീലങ്ങൾ ശീലിച്ച കുട്ടികൾക്ക് നാട്ടിലെ സൗകര്യങ്ങളിൽ ഉള്ള അപര്യാപ്‌തത എന്നിവ ഇതിൽ പ്രധാനം.
അപ്പോൾ വർഷങ്ങൾ കൂടുമ്പോൾ ഒരു മാസത്തെ അവധിക്കു നാട്ടിലെത്തുമ്പോൾ താമസിക്കുവാൻ സ്വന്തമായി ഒരു വീട്, അത് ഒരു ഡെഡ് ഇൻവെസ്റ്റ്മെന്റ് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ, നിങ്ങൾ ശീലിച്ച സൗകര്യങ്ങളോടെ പണിതാലോ എന്ന് ആലോചിക്കും. അതിന്റെ ചെലവ്, അതിന്റെ മെയ്ന്റനൻസ്, വീട് വൃത്തിയാക്കൽ (പ്രത്യേകിച്ച് അവധിക്കാലം ആസ്വദിക്കാൻ വരുന്ന വേളയിൽ) എന്നിവ ആലോചിക്കുമ്പോൾ ഹോട്ടൽ മുറികളെ ആശ്രയിക്കാം എന്ന തീരുമാനത്തിൽ നിങ്ങൾ എത്തും.
ഒരു നാല് അംഗ കുടുംബത്തിന് രണ്ടു മുറികൾ എങ്കിലും എടുക്കേണ്ടിവരുന്നു. ഒരു മാസം ആണ് നാട്ടിൽ ചിലവഴിക്കേണ്ടി വരുന്നത് എങ്കിൽ ഒരു ഭീമമായ തുക തന്നെ ഹോട്ടലിൽ നൽകേണ്ടി വരുന്നു. ഒപ്പം പ്രൈവസിക്കുറവും അനുഭവിക്കേണ്ടി വരുന്നു.
ഈ പ്രശ്നങ്ങൾക്ക് ഇതാ ഒരു പരിഹാരം. ബ്രൂക്ക്ഡെയ്ൽ വെണ്ണിക്കുളം. തിരുവല്ല നഗരത്തിനോട് വളരെ അടുത്ത്, തിരുവല്ല റാന്നി മെയിൻ റോഡിൽ വെണ്ണിക്കുളം എന്ന പ്രശാന്ത സുന്ദരമായ പ്രദേശത്താണ് ബ്രൂക്ക്ഡെയ്ൽ വെണ്ണിക്കുളം സ്ഥിതി ചെയ്യുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെ, അതും വിദേശത്തുള്ള സൗകര്യങ്ങളോട് കിടപിടിക്കുന്ന രീതിയിൽ നിർമിച്ചതാണ് ബ്രൂക്ക്ഡെയ്ൽ വെണ്ണിക്കുളം. ഗ്രൗണ്ട് പ്ലസ് 2 നിലകളിൽ 4 അപാർട്മെന്റ് യൂണിറ്റുകൾ ആണ് ഇവിടെ ഉള്ളത്. ഓരോ 3 BHK അപ്പാർട്മെന്റിലും ലോകോത്തര സൗകര്യങ്ങളും സജ്ജീകരണങ്ങളും ആണ് ഉള്ളത്.
വിദേശത്തു വളരെ പ്രചാരത്തിലുള്ള ഫ്രാക്ഷണൽ ഓണർഷിപ് എന്ന കോൺസെപ്റ് ആണ് ബ്രൂക്ക്ഡെയ്ൽ വെണ്ണിക്കുളം മുന്നോട്ടു വയ്ക്കുന്നത്. നാട്ടിലെ നീണ്ട അവധിക്കാലം എപ്പോളും മുൻകൂട്ടി പ്ലാൻ ചെയ്യപ്പെടുന്നതാണല്ലോ. ഒരുമാസത്തെ അവധിക്കാലത്തിനായി സ്വന്തം വീട് പണിയുന്നത്, പണച്ചിലവിനൊപ്പം മൈന്റെനൻസ് ചെയ്യുവാനുള്ള ബുദ്ധിമുട്ടും ഉണ്ടാക്കും. ഹോട്ടലിൽ മുറികൾ എടുത്താൽ ഒരു വാൻ തുക തന്നെ ബിൽ ആയി നൽകേണ്ടി വരും.
ഇതിനൊക്കെ ഉള്ള പരിഹാരം ആണ് ബ്രൂക്ക്ഡെയ്ൽ വെണ്ണിക്കുളം. ഒരു വൺ ടൈം ഇൻവെസ്റ്മെന്റിൽ നിങ്ങൾക്കും കുടുംബത്തിനും നാട്ടിൽ സ്വന്തം വീട് സ്വന്തമാക്കാം. നിങ്ങൾ താമസിക്കാത്തപ്പോൾ അത് മറ്റുള്ളവർക്ക് വാടകക്ക് കൊടുക്കാം. മൈന്റെനൻസ് പ്രൊമോട്ടർമാർ നോക്കിക്കൊള്ളും, മിതമായ നിരക്കിൽ. മാത്രമല്ല നിങ്ങള്ക്ക് നിങ്ങളുടെ അവകാശം വേണമെങ്കിൽ വിൽക്കാം, കുടുംബാംഗങ്ങൾക്ക് കൈമാറാം, നിങ്ങൾ ഇല്ലാത്തപ്പോൾ വാടകക്ക് കൊടുത്തു വരുമാനം ഉണ്ടാക്കാം. നിങ്ങള്ക്ക് ഒരു പ്രശ്നവും ഉണ്ടാകാതെ പ്രൊമോട്ടര്മാരുടെ ജാഗ്രതയും ഉണ്ടാകും
നിങ്ങളുടെയും കുടുംബത്തിന്റെയും പ്രൈവസി പോകാതെ, ഹോട്ടൽ താമസത്തിനേക്കാൾ കുറഞ്ഞ ചിലവിൽ, ഇഷ്ട ഭക്ഷണങ്ങൾ സ്വയം ഉണ്ടാക്കുകയോ അതോ ഇവിടെയുള്ള പാചകക്കാർ മുഖേനയോ ഉണ്ടാക്കി കഴിക്കാം .
അത്യാധുനിക സൗകര്യങ്ങൾ - ജക്യുസി, ഹെൽത് ക്ലബ്, പാർട്ടി ഏരിയ എന്നിവ ഇവിടെ ഉണ്ട്.
നാട്ടിലെ അവധിക്കാലം അവിസ്മരണീയമാക്കാൻ വിളിക്കൂ :+91 956 200 7455
+91 469 265 1225