Ekana Homes

Directions Website Contact the business

Ekana Homes Serviced Villa / Home Stay

"A PLACE TO EXPERIENCE DIVINITY FROM  CLOSE QUARTERS" .homes             https://ekanahomes.in 8075166366
22/01/2025

"A PLACE TO EXPERIENCE DIVINITY FROM
CLOSE QUARTERS" .homes




https://ekanahomes.in
8075166366

08/11/2024
15/09/2024
Happy Onam
08/09/2022

Happy Onam

Full moon behind the Gopuram !!evening click on 16-04-2022 From 𝓔𝓴𝓪𝓷𝓪 𝓗𝓸𝓶𝓮𝓼homes  padmanabha.swamy.temple   Ekana Homes ...
18/04/2022

Full moon behind the Gopuram !!
evening click on 16-04-2022
From 𝓔𝓴𝓪𝓷𝓪 𝓗𝓸𝓶𝓮𝓼homes padmanabha.swamy.temple





Ekana Homes : 8075166366

SREEPADMANABHASWAMY VETTAI EZUNALATHU...
14/04/2022

SREEPADMANABHASWAMY VETTAI EZUNALATHU...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം എട്ടാം ദിവസമാണ് ഇന്ന് (13 / 04 / 2022).  പത്ത് ദിവസങ്ങളിലായി നടത്തപ്പെട...
13/04/2022

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം എട്ടാം ദിവസമാണ് ഇന്ന് (13 / 04 / 2022).
പത്ത് ദിവസങ്ങളിലായി നടത്തപ്പെടുന്ന ഉത്സവത്തിലെ പ്രധാനപ്പെട്ട മൂന്ന് ദിവസങ്ങളാണ് എട്ട്, ഒൻപത്, പത്ത് ദിവസങ്ങൾ. എട്ടാം ഉത്സവത്തിന് വലിയ കാണിക്കയും ഒൻപതാം ഉത്സവത്തിന് പള്ളി വേട്ടയും പതതാം ഉത്സവത്തിന് തിരുവാറാട്ടും നടക്കും.
എട്ടാം ഉത്സവ ദിവസത്തെ വലിയ കാണിക്കയ്ക്ക് രാത്രി ശീവേലി (ശ്രീബലി) എഴുന്നള്ളത്ത് തുടങ്ങുമ്പോൾ പുഷ്പാഞ്ജലി സ്വാമിയാരും തുടർന്ന് അകമ്പടി സേവിക്കുന്ന രാജ പ്രതിനിധിയും (ഇപ്പോൾ ഇത് ശ്രീ മൂലം തിരുനാൾ മാർത്താണ്ഡവർമ്മയാണ്) ശ്രീ പത്മനാഭസ്വാമിക്ക് സ്വർണ്ണക്കുടത്തിൽ വലിയ കാണിക്ക സമർപ്പിക്കും. തുടർന്ന് രാജ കുടുംബാംഗങ്ങളും അതിനുശേഷം ഭക്തജനങ്ങളും കാണിക്ക സമർപ്പിക്കും.
ഒൻപതാം ഉത്സവ ദിവസത്തിന് (14 / 04 / 2022) രാത്രിയാണ് പള്ളി വേട്ട. പതിവുപോലെ വൈകുന്നേരവും രാത്രിയുമുള്ള ശീവേലിപ്പുരയിലെ ഏഴുന്നള്ളത്തിനു ശേഷം പള്ളിവേട്ടയ്ക്കുള്ള പുറത്തെഴുന്നള്ളത്ത് തുടങ്ങും. ശ്രീ പദ്മനാഭ സ്വാമി, ഉപദേവതകളായ തിരുവമ്പാടി കൃഷ്ണസ്വാമിയോടും തെക്കേടത്ത് നരസിംഹ സ്വാമിയോടുമൊപ്പം പള്ളിവേട്ടയ്ക്ക് പുറത്തെഴുന്നള്ളുമ്പോൾ രാജ പ്രതിനിധിയും രാജകുടുംബാംഗങ്ങളും ആന, കുതിര, പോലീസ് ബാൻഡ്, ആലവട്ടങ്ങൾ, മുത്തുക്കുടകൾ ഏന്തിയവർ എല്ലാം അകമ്പടി സേവിക്കും. വാദ്യ ഘോഷങ്ങളൊന്നും കൂടാതെ നിശ്ശബ്ദമായി ക്ഷേത്രത്തിൻറെ പടിഞ്ഞാറേ കവാടം വഴി പുറത്തേക്കിറങ്ങുന്ന പള്ളിവേട്ട എഴുന്നള്ളത്ത്, കോട്ടയ്ക്കകത്തെ വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള ശ്രീപാദം കൊട്ടാരത്തിനു മുന്നിൽ എത്തിച്ചെരും. അവിടെ പ്രതീകാത്മകമായ രീതിയിൽ പള്ളിവേട്ടയുടെ ചടങ്ങുകൾ നിർവ്വഹിക്കപ്പെടും. ശ്രീ പദ്മനാഭ സ്വാമിയ്ക്ക് വേണ്ടി രാജ പ്രതിനിധിയാണ് പള്ളിവേട്ട നടത്തുക. വനാന്തരീക്ഷത്തെ ഓർമപ്പെടുത്തുന്ന രീതിയിൽ ഇലകൾ നിറഞ്ഞ മരച്ചില്ലകൾ കൊണ്ട് കെട്ടിയൊരുക്കിയ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള കരിക്കിന്മേൽ, രാജ പ്രതിനിധി ശരം കൊണ്ട് കുത്തിയാണ് പള്ളി വേട്ട നടത്തുന്നത്. അതോടെ മംഗള വാദ്യങ്ങളും ബാൻഡ് മേളങ്ങളും കൊണ്ട് അന്തരീക്ഷം ശബ്ദ മുഖരിതമാകും. അവിടെ നിന്നും എഴുന്നള്ളത്ത് ക്ഷേത്രത്തിൻറെ വടക്കേ കവാടം വഴി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതോടെയാണ് പള്ളിവേട്ട പൂർത്തിയാകുന്നത്.
തിരു ആറാട്ട് ദിവസമായ പത്താം ഉത്സവ ദിവസം (15 / 04 / 2022) വൈകുന്നേരം ആറാട്ടെഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു തിരുവനന്തപുരത്തെ പ്രസിദ്ധമായ ശംഖുമുഖം കടൽത്തീരത്ത് എത്തും. ആറാട്ട് ഘോഷയാത്ര വിളംബരം ചെയ്യുന്ന കൊടിയാന, കൊട്ടും ഇലത്താളവും മുഴക്കിക്കൊണ്ട് ക്ഷേത്രത്തിലെ ആന, പോലീസ് സൈന്യത്തിൻറെ അശ്വാരൂഢ സേന, പോലീസ് ബ

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്റെ ഏഴാം ദിവസമായ ഇന്നത്തെ ശീവേലിക്ക് (ശ്രീബലി) ദേവതകള...
12/04/2022

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്റെ ഏഴാം ദിവസമായ ഇന്നത്തെ ശീവേലിക്ക് (ശ്രീബലി) ദേവതകളെ എഴുന്നള്ളിക്കുന്നത് പള്ളിനിലാവ് അഥവാ *പല്ലാക്ക്* വാഹനത്തിലാണ്. പണ്ട് കാലത്ത് രാജാക്കന്മാർ യാത്രയ്ക്ക് ഉപയോഗിക്കാറുള്ള പല്ലക്കിൻറെ ആകൃതിതന്നെയാണ് ഈ വാഹനത്തിനും. താരതമ്യേന ഭാരക്കുറവുള്ളതാണെങ്കിലും മുമ്പിൽ വളരെ നീളത്തിലും ഉയരത്തിലുമായി അലങ്കൃതമായ വ്യാളീമുഖത്തോടുകൂടിയ മുള ഉള്ളതിനാൽ (ഇത് തന്നെയാണ് ഈ വാഹനത്തെ ആകർഷകമാക്കുന്നത്) ചുമക്കുന്നവർക്ക് സന്തുലനം പാലിച്ച് നടക്കുക വിഷമകരമാണ്. ഈ വാഹനത്തിന് മാത്രം എഴുന്നള്ളത്ത് സമയം മുൻവശത്ത്കൂടിയുളള ദർശനം സാധ്യമാകില്ല; വശങ്ങളിലൂടെ മാത്രമേ ദർശനം കിട്ടുകയുള്ളൂ! ശ്രീ പത്മനാഭ സ്വാമിയുടെ തങ്ക വാഹനവും ശ്രീകൃഷണ സ്വാമിയുടെയും ശ്രീ നരസിംഹ സ്വാമിയുടെയും രജത വാഹനങ്ങളും ഒരുമിച്ച് എഴുന്നള്ളുന്നത് ആകർഷകമായ കാഴ്ചതന്നെയാണ്.
🙏 homespadmanabha.swamy.temple


🌴
😇

Address

ARA 55 , West Nada Of Sree Padmanabha Swami Temple, Fort P O
Thiruvananthapuram
695023

Alerts

Be the first to know and let us send you an email when Ekana Homes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ekana Homes:

Shortcuts

Share