19/08/2018
അദ്ദേഹം പറഞ്ഞതിന്റെ പൂർണരൂപത്തിലേക്ക്....
"ഞാൻ ഒരു കോട്ടയം (ചിറക്കടവ്) കാരനാണ് . വർഷങ്ങളായി ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്നത് തിരുവനന്തപുരത്താണെങ്കിലും .... മരണം വരെ ചിറക്കടവ് കാരനായി അറിയപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്നു... മറ്റൊന്നും കൊണ്ടല്ല .... ഞാൻ ജനിച്ചു വളർന്ന സ്ഥലമാണത് .
എന്നാൽ ഈ കുറിപ്പ് തിരുവനന്തപുരത്തെപ്പറ്റിയാണ്.
വടക്കൻ കേരളത്തിൽ ജോലി ചെയ്യുമ്പോൾ എന്റെ തിരുവനന്തപുരം ബന്ധം മറച്ചു വയ്ക്കാൻ ഉപബോധമനസ്സുകൊണ്ടെങ്കിലും ഞാൻ ശ്രമിച്ചിട്ടില്ലേ എന്നൊരു സംശയം എന്നുമെനിക്കുണ്ട്.
കാരണം, എറണാകുളത്തിനും അതിനു വടക്കോട്ടും തിരുവനന്തപുരം കാരേക്കുറിച്ചുള്ള ധാരണ അത്ര നല്ലതല്ല തന്നേ...!
സ്വാർത്ഥർ... കുതികാൽ വെട്ടുകാർ.... അറുത്ത കൈ ക്ക് ഉപ്പു തേയ്ക്കാത്ത നാഗരികപ്പരിഷകൾ ....ഇതാണ് തിരുവനന്തപുരം കാരെപ്പറ്റി ഒരു ശരാശരി ഇതര ജില്ലക്കാരന്റെ ധാരണ.
ഗുരുവായൂരിൽ നിവർന്നു നിൽക്കുന്ന സ്വാമി അനന്തപുരിയിൽ തന്റെ പീഠത്തിൽ നീണ്ടു നിവർന്ന് കിടക്കുന്നത് തിരുവനന്തപുരത്തെ നാട്ടുകാരെ പേടിച്ചാണ് (എഴുന്നേറ്റാൽ തിരുവനന്തപുരം കാർ കസേര അടിച്ചു മാറ്റിക്കളയുമത്രേ ) എന്ന് കഥ മെനഞ്ഞ ഒരു ചങ്ങാതി എനിക്കുണ്ട് ...!
പക്ഷേ........
ഈ ധാരണകൾ തിരുത്തേണ്ട സമയമായി എന്നു തോന്നു ന്നു....
മാസത്തുടക്കത്തിൽ ആയിരങ്ങൾ ഇടിച്ചു കയറിയാലും സാധനങ്ങൾക്ക് ഒരു ക്ഷാമവുമുണ്ടാകാത്ത പല വൻകിട സൂപ്പർ മാർക്കറ്റുകളിലും സാധനങ്ങളില്ല ...
മുതലാളിമാർ വാങ്ങി വയ്ക്കാഞ്ഞല്ല .... വാങ്ങി ഷെൽഫുകളിൽ വയ്ക്കുന്നവ മണിക്കൂറുകൾക്കുള്ളിൽ തീരു ന്നു.... ബിസ്കറ്റ് , അരി, പയർ, സോപ്പ് , പേസ്റ്റ് എല്ലാം...
കടകൾ രാത്രി പതിനൊന്നായാലും അടയ്ക്കാനാവുന്നില്ല ... തിരക്കൊഴിയുന്നില്ല ... ചെറുകിട ,വൻകിട തുണിക്കടകളിൽ ലുങ്കിയും നൈറ്റിയും തോർത്തുമൊന്നുമില്ല .... കൊണ്ടുവയ്ക്കും മുൻപ് ജനം വാങ്ങിത്തീർക്കും ....
തെറ്റിദ്ധരിക്കരുത് ....ഒന്നും ഓണം, പെരുനാൾ ഷോപ്പിങ്ങല്ല...
എല്ലാം ദുരിതാശ്വാസ ക്യാമ്പിലേക്കാണ്.....!!
അയ്യായിരത്തിനും പതിനായിരത്തിനും സാധനങ്ങൾ വാങ്ങി നൽകുന്നത് വലിയ ധനാഢ്യരല്ല... വെറും സാധാരണക്കാർ...
പ്രളയം താരതമ്യേന കുറച്ചു മാത്രം ബാധിച്ച ജില്ലയാണ് തിരുവനന്തപു രം .... ഭൂരിപക്ഷം പ്രദേശങ്ങളിലും ജനജീവിതം ഏതാണ്ട് സാധാരണ രീതിയിലാണ്....
ഇതിനെ തിരുവനന്തപുരം കാരൻ ഒരു ആശ്വാസമായല്ല മറിച്ച് ഉത്തരവാദിത്തമായാണ് കാണുന്നത്...
ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സാധാരണ ഒരു ജോലിക്കാരനായ ലിജിയുടെ (കോട്ടയ്ക്കകത്തു താമസിക്കുന്ന ഒരു തനി ' തിര്യോന്തരം കാരൻ' ) വാക്കുകൾ: ....
"സാറേ .... നമ്മള് രണ്ടോ മൂന്നോ ജില്ലക്കാര് (അദ്ദേഹം ഉദ്ദേശിച്ചത് പ്രളയം അധികം ബാധിക്കാത്ത തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ജില്ലകളെയാണ് ) മാത്രമേ ഉള്ളൂ ഇപ്പോൾ ബാക്കി കേരളത്തിനു മുഴുവൻ തുണയായിട്ട്.... "
ഇത് ലിജിയുടെ മാത്രം വികാരമല്ല.... ഒരു ശരാശരി തിരുവനന്തപുരം കാരന്റെ വികാരം....
അതു കൊണ്ട്......
ഇനി ദയവായി തിരുവനന്തപുരം കാരനെ സ്വാർത്ഥനെന്ന് വിളിക്കരുതേ......" 🤗