God's Own Country Keralam

God's Own Country Keralam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from God's Own Country Keralam, Thrissur district.

23/12/2021
പണം കൊടുത്ത് നേടിയപ്പോൾപെണ്ണൊരുവൾ മാത്രം വേശ്യയയായി ...സ്നേഹം കൊടുത്ത് നേടിയപ്പോൾഅവൾ കാമുകിയും ..പട്ടിണി മാറ്റാൻ മടികുത്...
17/12/2021

പണം കൊടുത്ത് നേടിയപ്പോൾ
പെണ്ണൊരുവൾ മാത്രം വേശ്യയയായി ...
സ്നേഹം കൊടുത്ത് നേടിയപ്പോൾ
അവൾ കാമുകിയും ..

പട്ടിണി മാറ്റാൻ മടികുത്ത അഴിച്ചതിന്റെ പേരിലോ ,...

പ്രണയമെന്നു പറഞ്ഞു കാമത്തിൽ അകപെട്ടതിന്റെ പേരിലോ ആയിരിക്കണം പെണ്ണൊരുവൾക്ക് മാത്രം വേശ്യ എന്ന് പേര് കിട്ടുന്നത് ..

അവളുടെ ശരീരമാണ് അവൻ ആഗ്രഹിച്ചതെങ്കിൽ അവളെ മാത്രം സ്നേഹിക്കാൻ കഴിയുന്ന അവന്റെ മനസിനെയായിരുന്നു അവൾ മോഹിച്ചത്...

അവൾ പിഴച്ചപ്പോൾ ഓടിച്ചവരൊന്നും
അവൾ വിശന്നപ്പോൾ ഊട്ടാൻ നിന്നില്ല ...

അവളുടെ കാമം നിറഞ്ഞ കണ്ണുകളാണ് അവൻ ആഗ്രഹിച്ചതെങ്കിൽ പെണ്ണൊരുവൾ ആഗ്രഹിച്ചത് അവന്റെ സ്നേഹത്തോടെയുള്ള നോട്ടങ്ങളെയായിരുന്നു......

അവരുടെ ശരീരങ്ങൾ ഒന്നിക്കുമ്പോൾ അവനു ലഭിച്ചത് സുഖം മാത്രമായിരുന്നെങ്കിൽ അവൾ കരഞ്ഞത് അവളുടെ ഗർഭപാത്രത്തിന് നിഷേധിക്കപ്പെട്ട അവളുടെ കുഞ്ഞിനെ ഓർത്തായിരുന്നു....

അവന്റെ സ്നേഹം അവന്റെ താത്കാലികസുഖത്തിനു വേണ്ടി മാത്രമായിരുന്നെങ്കിൽ അവളുടെ സ്നേഹം അവളുടെ ആത്മാവിൽ നിന്നുള്ളതായിരുന്നു.....

എന്തെന്നാൽ..

ഒരു വേശ്യയും ഒറ്റയ്ക്കു വെഭിചരിച്ച ചരിത്രമില്ല..
നടുവിരൽ കൊണ്ട് ആരും ഗർഭം ദരിച്ചിട്ടുമില്ല....
സ്നേഹിച്ചതുകൊണ്ടാർക്കും ഗർഭമുണ്ടായിട്ടുമില്ല..
അവിഹിതങ്ങളൊന്നും കൊതുകുകടിച്ചുണ്ടായതുമല്ല..

പിന്നെ എന്നുമുതലാണ് പെണ്ണു മാത്രം പിഴച്ചവൾ ആയത്..

ഒളരിക്കര ഭഗവതി ക്ഷേത്രം ഒരു മനോഹര ദൃശ്യം  …😊❤️📸 Adarsh Menon
30/11/2021

ഒളരിക്കര ഭഗവതി ക്ഷേത്രം ഒരു മനോഹര ദൃശ്യം …😊❤️

📸 Adarsh Menon

മിസ്സ്‌ കേരള മത്സരത്തിൽ അവസാന റൗണ്ടിൽ എത്തി അനു പ്രശോഭിനി.അട്ടപ്പാടിയിലെ ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറ ചൊറിയന്നൂർ ഊരിൽ ന...
26/11/2021

മിസ്സ്‌ കേരള മത്സരത്തിൽ അവസാന റൗണ്ടിൽ എത്തി അനു പ്രശോഭിനി.

അട്ടപ്പാടിയിലെ ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറ ചൊറിയന്നൂർ ഊരിൽ നിന്നാണ് സൗന്ദര്യ മത്സരത്തിൽ മാറ്റുരയ്ക്കാൻ അനു പ്രശോഭിനി എത്തുന്നത്. അച്ഛൻ എസ് പഴനി സ്വാമി സിനിമ നടനും ആദിവാസി കലാകാരനുമാണ്. തൃശ്ശൂരിലെ ഒരു സ്വകാര്യ റിസോർട്ടാണ് മിസ്സ്‌ കേരള മത്സരം സംഘടിപ്പിക്കുന്നത്. ന്യൂ ഇയറിനോട് അനുബന്ധിച്ചാണ് അവസാന റൗണ്ട് മത്സരം ഉണ്ടാവുക.

ലോകം കണ്ടില്ലെന്ന് നടിക്കുന്ന / മാറ്റി നിർത്തുന്നവർ മുൻ നിരയിലേക്ക് വരുമ്പോൾ അതിന്റെ മാറ്റൊന്ന് വേറെ തന്നെയാണ്. ഒരുപാട് പേർക്ക് പ്രചോദനമാകാൻ കഴിയട്ടെ.
അനു പ്രശോഭിനിയ്ക്ക് സ്നേഹാശംസകൾ ❤️

1910 ൽ കൊച്ചിയിൽ 23000 ആളെ ആകെ ഉണ്ടായിരുന്നുള്ളു.***പത്മ ജങ്ഷൻ പുഞ്ച പാടമായിരുന്നു.***ബാനർജി റോഡു മുതൽ പാലാരിവട്ടം വരെ ത...
19/11/2021

1910 ൽ കൊച്ചിയിൽ 23000 ആളെ ആകെ ഉണ്ടായിരുന്നുള്ളു.
***
പത്മ ജങ്ഷൻ പുഞ്ച പാടമായിരുന്നു.
***
ബാനർജി റോഡു മുതൽ പാലാരിവട്ടം വരെ തോടായിരുന്നു.
***
ലുലു മാൾ ഉള്ള ഇടപ്പളി കുറുക്കൻ മാർ നിറഞ്ഞ കാടായിരുന്നു ..
***
അതിന്റെ സൈഡിലെ ഓവുചാൽ... കനാൽ ആയിരുന്നു തൃക്കാക്കാര അമ്പലത്തിലേക്ക് വള്ള സദ്യ നടത്തിയതും രാജാവ് എഴുനെള്ളിയിരുന്നതും ഇതിലെ ആയിരുന്നു.
***
ഋഷിനാഗകുളം എന്നായിരുന്നു എറണാകുളത്തിന്റെ പേര്
***
കൊച്ചാഴി ആണ് കൊച്ചി ആയതു ..
***
കായലിലെ മണ്ണ് കോരി യിട്ടതാണ് വെല്ലിംഗ്ടൺ ഐലൻഡ്
***
കൊച്ചിയില് തീവണ്ടി ആദ്യം എത്തിയത് 1902-ല് ആണ്. അന്നത്തെ റയില്വേ സ്റ്റേഷന് ഇന്നത്തെ ഹൈക്കോടതിക്കു പിന്നിലായിരുന്നു.
***
പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ആദ്യ കാലത്ത് കൊച്ചി അറിയപ്പെട്ടിരുന്നത്.
***
ആദ്യകാലത്ത് KSRTC Bus Stand ഇപ്പോഴത്തെ Boat Jetty ആയിരുന്നു.
***
ഏറണാകുളത്തെ ആദ്യത്തെ ഉയരം കൂടിയ (കേരളത്തിലെ ) ബഹുനില കെട്ടിടം Hotel Sealord ആയിരുന്നു.
***
പെൻറാ മേനക ഒരു കാലത്ത് തിരക്കേറിയ സിനിമാ തീയേറ്ററായിരുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പ് കോളാമ്പി പാട്ടുണ്ടായിരുന്നു. നീലക്കുഴിൽ , ഒരാൾ കൂടി കള്ളനായി - ഈ സിനിമകൾ ഇവിടെയാണ് റിലീസ് ചെയ്തത്. ഹിറ്റായ " ഭാര്യ " പത്മയിലും . പാലാട്ട് കോമൻ , റെബേക്ക ഇവിടെ റിലീസ് ചെയ്തു
***.
ഇന്നത്തെ വൈറ്റില ജംഗ്ഷൻ 1972 ൽ പോലും ആരോരുമറിയാത്ത കൊച്ചു ഗ്രാമമായിരുന്നു. പൂണിത്തുറ വില്ലേജ് ഓഫീസ് ഈ കവലിയിലായിരുന്നു.
കടവന്ത്രയിൽ റോഡിനിരുവശവും പൊക്കാളി കൃഷി നടത്തിയിരുന്നു.
***
1972 ൽ ഇപ്പോഴത്തെ KSRTC Bus stand സ്ഥിതി ചെയ്യുന്ന സ്ഥലം വിജനമായിരുന്നു.
***.
MG Road സ്ഥാപിച്ചത് സഹോദരൻ അയ്യപ്പൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ്. അത്രയും വലിയ റോഡ് പണിതപ്പോൾ അയ്യപ്പന്റെ പേരിൽ ആരോപണം ഉയർന്നു , അയ്യപ്പന്റെ മറുപടി " എന്നും കൊച്ചി കൊച്ചു കൊച്ചിയായിരിക്കില്ല '" .
***.
MG Road മൊത്തം നിലമായിരുന്നു. രവിപുരത്തെ Mercy Estate 1952 വിറ്റത് Rs 500/- .
***.
പുത്തൻകുരിശ് - എറണാകുളം ദൂരം 20 km . 1972 ൽ പുത്തൻകുരിശിൽ നിന്നും എറണാകുളം St. Albert ' s college വരെ എത്താൻ KSRTC Bus എടുത്ത സമയം 30 മിനിട്ട് . ഇന്ന് ഒന്നര മണിക്കൂർ മിനിമം വേണം.
***.
South , North ഓവർ ബ്രിഡ്ജ് കളില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു . ട്രെയിൻ കടന്നു പോകുന്നതു വരെ വാഹനങ്ങൾ കാത്ത് നില്ക്കും .
***.
Broadway തുടക്കത്തിൽഒരു വലിയ സംഭവമായിരുന്നെങ്കിൽ ഇന്നത് ചീള് കേസ് ! Narrow ആയി മാറി .( Broadway യിലെ Bharath Hotel ൽ പഴയ Broadway യുടെ ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട് )
***.
1960 കളിൽ എറണാകുളത്തെ Roadകൾ ആൾ വലിക്കുന്ന റിക്ഷാ വണ്ടികൾ കൊണ്ട് നിറഞ്ഞിരുന്നു. പിന്നീടത് സൈക്കിൾ റിക്ഷക്കും , തുടർന്ന് ഓട്ടോ റിക്ഷക്കും വഴി മാറി .
***.
പഴയ റെയിൽവേ സ്റ്റേഷൻ ഇപ്പോഴത്തെ ഹൈക്കോടതിക്ക് പിന്നിലായിരുന്നു. ഇപ്പോൾ Goods station .
***.
ഇപ്പോഴത്തെ Law College കൊച്ചി രാജ്യത്തിന്റെ നിയമസഭയായിരുന്നു.
മഹാരാജാസ് കോളേജിനു സമീപത്തെ കണയന്നൂർ താലൂക്കാഫീസായിരുന്നു , ആദ്യകാല എറണാകുളം ജില്ല കലകട്രേറ്റ്.
***.
AD ഒന്നാം ശതകത്തിൽ തൃപ്പൂണിത്തുറക്ക് പടിഞ്ഞാറ് യിരുന്നു. ( ടോളമിയുടെ ഭൂപടം) .
കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ, ചന്ദ്ര ഗുപ്തന്റെ കാലത്തെ ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തിനീസ് എഴുതിയ ഇൻഡിക് എന്ന ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്
***.
ക്രിസ്തുവിന് മുൻപ് കൊച്ചി തുറമുഖം ഇല്ലായിരുന്നു എന്നും അത് പിന്നീട് കടലിൽ നിന്ന് ഉയർന്നു വന്നതാണ് എന്നതിനു തെളിവുകൾ ഉണ്ട്
***.
1341-ലെ പ്രളയത്തെ കുറിച്ചും വൈപ്പിൻ കര പൊങ്ങി വന്നതിനെ കുറിച്ചും വിവരിച്ചിരിക്കുന്നു.
***.
ബ്രിട്ടീഷ് ഭരണാധികാരി സർ റോബർട്ട് ബ്രിസ്റ്റോയുടെ കാലത്താണ് വെല്ലിംഗ്ടൺ ഐലൻഡ് നിർമ്മിക്കപ്പെടുന്നത്.
***.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ പാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം.
***.
1840-1856 കാലം ഭരിച്ച ദിവാനായിരുന്ന ശങ്കരവാര്യര് എലിമെന്ററി ഇംഗ്ഗീഷ് സ്കൂള് സ്ഥാപിച്ചു (ഇപ്പോഴത്തെ മഹാരാജാസ് കോളേജ്)
***.
ബ്രിട്ടീഷുകാർ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാർ ‘ഹോംലി ഹോളണ്ട്’ എന്നും പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു'
©®

വരിക്കാശ്ശേരി മന.
20/10/2021

വരിക്കാശ്ശേരി മന.

ഇരിഞ്ഞാലക്കുടയുടെ സ്വന്തം ശ്രീ കൂടൽമാണിക്യം ക്ഷേത്രം ❤️മൊബൈലിൽ പകർത്തിയത് 🙏By : Sameesh Sivaraman
20/10/2021

ഇരിഞ്ഞാലക്കുടയുടെ സ്വന്തം ശ്രീ കൂടൽമാണിക്യം ക്ഷേത്രം ❤️
മൊബൈലിൽ പകർത്തിയത് 🙏
By : Sameesh Sivaraman

Vadanapally
11/06/2020

Vadanapally

26/05/2020
ക്ഷമയുടെ നെല്ലിപ്പലക കണ്ടുവെന്ന് കേട്ടിട്ടുണ്ട്, എന്നാൽ കിണറിന്റെ അടിത്തട്ടിൽ ഉറപ്പിക്കുന്ന നെല്ലിപ്പലക കണ്ടിട്ടുണ്ടോ?പണ...
22/05/2020

ക്ഷമയുടെ നെല്ലിപ്പലക കണ്ടുവെന്ന് കേട്ടിട്ടുണ്ട്, എന്നാൽ കിണറിന്റെ അടിത്തട്ടിൽ ഉറപ്പിക്കുന്ന നെല്ലിപ്പലക കണ്ടിട്ടുണ്ടോ?

പണ്ട് കിണര്‍ നിര്‍മ്മിക്കുമ്പോള്‍ ചിലർ അതിന്റെ ഏറ്റവും അടിത്തട്ടില്‍ അതിന്റെ ചുറ്റളവ്‌ കണക്കാക്കി നെല്ലിമരം കൊണ്ടുണ്ടാക്കിപിടിപ്പിച്ചിരുന്ന വലയമാണിത്. വളരെ ലളിതമായി പറഞ്ഞാല്‍ കിണറിന്റെ അടിത്തറയിലാണ് ഈ നെല്ലിപ്പടി.

നെല്ലിക്കുറ്റികൾ കൊണ്ട് ഇവ അടിയിൽ ഉറപ്പിക്കുന്നു. പ്രകൃതിദത്തമായി വെള്ളം ശുദ്ധീകരിക്കാനും, ഒരു പ്രത്യേക സ്വാദ് ലഭിക്കാനുമുള്ള മാർഗ്ഗമായിരുന്നു അത്. ഇവക്ക് ദീർഘകാലത്തെ ആയുസ്സുമുണ്ട്. ഈയിടെ ഒരു അമ്പലക്കിണറിന്റെ അടിത്തട്ടിൽ നിന്ന് 1500 വർഷത്തോളം പഴക്കമുള്ള നെല്ലിപ്പലക കണ്ടെത്തിയിരുന്നു.

വെള്ളം വറ്റാത്ത കിണറില്‍ നെല്ലിപ്പലക പിന്നീട് കാണാന്‍ പ്രയാസമാണ്. ഇപ്പോൾ വളരെ ചുരുക്കം ചിലരേ കിണറിന്റെ അടിത്തട്ടിൽ ഇതിടാറുള്ളു.
കിണറിന്റെ ഏറ്റവും അടിയിൽ സ്ഥാപിക്കുന്നതിനാലാണ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നൊരു ചൊല്ല് തന്നെ വരാൻ കാരണം . അങ്ങേ അറ്റം കണ്ടു എന്നാണ് അർത്ഥം.

നെല്ലിപ്പലക വെള്ളത്തിലോ ചെളിയിലോ എത്ര കാലം കിടന്നാലും സാധാരണ മരത്തടി പോലെ ദുർഗന്ധം ഉണ്ടാകുകയോ കീടങ്ങൾ ആക്രമിക്കുകയോ . ദ്രവിക്കുകയോ നശിക്കുകയോ ചെയ്യില്ല. നെല്ലിയിലെ രാസഘടകങ്ങൾ ശക്തമായി പ്രവർത്തിച്ച് ചെളിമണം പോലും ഇല്ലാതെയാക്കും. വർഷങ്ങൾ കഴിഞ്ഞാലും തുരുമ്പിക്കാത്ത കാരിരുമ്പിൽ തീർത്ത വസ്തുവാണെന്നേ തോന്നു..

അത്ഭുത ശുദ്ധീകരണ ശേഷിയുള്ള ഈ അപൂർവ്വ വസ്തു ജലത്തിൽ നിന്ന് ഘനമൂലകങ്ങളെ വലിച്ചെടുത്ത് വെള്ളം കൂടുതൽ ശുദ്ധിയുള്ളതാവുന്നു. നമ്മുടെ പൂർവ്വികർ ഇത് മനസിലാക്കിയിരുന്നു. ചിലർ നെല്ലിപ്പലകക്ക് പകരം വലിയ നെല്ലിക്കമ്പും കിണറ്റിൽ നിക്ഷേപിക്കുമായിരുന്നു..

ഈ ഫോട്ടോയിൽ കാണുന്നത്
ബാലൻ ആചാരി 90 വയസ്‌കാരനാണ്. ഇദ്ദേഹം പാരമ്പര്യമായി നെല്ലിപ്പടി പണിയുന്നുണ്ട് ഇത് ഈ വർഷത്തെ നാലാമത്തെ നെല്ലിപ്പടി ആണത്രേ..

നെല്ലിപ്പടികൾ ആവശ്യമുള്ളവർക്ക് സമീപിക്കാം

ബാലൻ ആചാരി
S/o രാമൻ ആചാരി
വടക്കൂട്ട് വീട്
കാറളം പി.ഒ
തൃശൂർ ജില്ല
കേരള
Mob 9744088709,
9747464698

06/05/2020

Address

Thrissur District
680301

Telephone

9633694143

Website

Alerts

Be the first to know and let us send you an email when God's Own Country Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to God's Own Country Keralam:

Share