Thrissivaperoor Kaapi Club

Thrissivaperoor Kaapi Club a cup of coffee...lots of friendship...

20/09/2019

വലിയ കൃഷ്ണ ഭക്തയായിരുന്നു മഞ്ജുളയെന്ന വാര്യരുകുട്ടി. എന്നും കണ്ണന്റെ തിരുനടയിൽ സമർപ്പിക്കാറുള്ള പൂമാലയുമായി വന്ന കുട്ടിയെ ഒരു ദിവസം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന ആനയോട്ടമത്സരം കാരണം കിഴക്കേനടയിൽ ആൽമരത്തിന് സമീപം തടഞ്ഞു. സങ്കടപ്പെട്ടു നിന്ന മഞ്ജുളയെ ദർശനം കഴിഞ്ഞുമടങ്ങിവന്നിരുന്ന പൂന്താനം തിരുമേനി ആശ്വസിപ്പിക്കുകയും, സർവ്വവും നിറഞ്ഞുനിൽക്കുന്ന
കൃഷ്ണഭഗവാനെ മനസ്സിൽ ധ്യാനിച്ച് ആൽമരത്തിന് ചുവട്ടിലെ കല്ലിൽ പൂമാല ചാർത്താൻ ഉപദേശിക്കുകയും ആ കുട്ടി അപ്രകാരം ചെയ്തുവെന്നുമാണ് വിശ്വാസം.

മഞ്ജുളയുടെ ഭക്തിയുടെയും വിശ്വാസത്തിന്റെയും
പ്രതീകമായി മഞ്ജുളാൽ എന്ന് വിളിക്കപ്പെടുന്ന
ആൽമരവും ചേർന്നുള്ള ഗരുഢരൂപവും
ഗുരുവായൂരിലേക്ക് വരുന്നവരെ സ്വാഗതം ചെയ്ത്
ഇന്നും നിലകൊള്ളുന്നു.

----------------------------------------------------------------------------------------

( Manjula was a warrior girl, always make garlands with great devotion and love towards Krishna. Every day she offers garlands to the Guruvayoor temple. One day she was late and the temple got closed. She could reach only up to the banyan tree (from where elephant race starts during Utsavam, and started feeling guilty. Then a great devotee of Sree Guruvayoorappan (Lord Krishna) and Poet Sree Poonthanam Nampoothiri on his way back from the temple saw her crying near the banyan tree. He comforted her and advised her to place the garland on the stone below the big banyan tree considering it as Srikrishna, since Bhagavan is everywhere.
She was convinced, kept the garland there and happily went home. Next day morning, the Melsanthi removed all the garlands from the Deity, but one garland remained stuck on the Deity. The devotees were puzzled but Poonthanam realised last night's event. It was the garland, which Manjula had placed on the stone at the foot of the banyan tree.
Poonthanam told the devotion of Manjula to everyone and then the garland slipped down from the Deity. Devotees started chanting the name of Bhagavan and struggled to collect the flower from the garland. Worshipers went to the banyan tree to make their obeisance. Since then, the banyan tree came to be known as Manjulal. Sreekrishaarppanamasthu...)

Manjulal | East Nada | Guruvayoor Temple | Thrishivaperoor | Kerala

18/09/2019

തൃശ്ശിവപേരൂരിന്റെ അമ്പാടിയാണ്
തിരുവമ്പാടി. തൃശൂർ പൂരത്തിന്റെ പ്രധാന
പങ്കാളികളിൽ ഒരാളായതുകൊണ്ട്
പ്രശസ്തമാണ് തിരുവമ്പാടി ക്ഷേത്രവും....

അമ്മ പറയാറുണ്ട് ചില ദിവസങ്ങളിൽ
പുലർകാലത്തെ സ്വപ്നങ്ങളിൽ
പീലിത്തിരുമുടിയും കുഞ്ഞികൈയിൽ
പൊന്നോടക്കുഴലുമായി അമ്മയോട്
വെണ്ണ ചോദിക്കാറുണ്ടത്രെ
തിരുവമ്പാടി ഉണ്ണിക്കണ്ണൻ !

Thiruvambadi Temple | Thrishivaperoor | Kerala

09/09/2019

തിരക്കാണെന്നും അരിയങ്ങാടിയിലും
അഞ്ചുവിളക്ക് ജംഗ്ഷനിലും.
ഹൈറോഡിനോട് ചേർന്നു രണ്ടുവശത്തായി
നിരനിരയായ് ചെറിയ കടമുറികൾ.
ശക്തൻതമ്പുരാൻ കൊച്ചിയിൽ നിന്നും
തൃശ്ശിവപേരൂരിലേക്ക് കൊണ്ടുവന്ന
കച്ചവടക്കാരുടെ പുതുതലമുറയാണ്
അരിയങ്ങാടിയിൽ ഇന്ന് വലിയൊരു
ശതമാനം കച്ചവടവും ചെയ്യുന്നത്.

Rice Market Junction | High Road | Thrishivaperoor | Kerala

06/09/2019

1638 ലാണ് 'ദക്ഷിണേന്ത്യയിലെ ദ്വാരക' എന്നറിയപ്പെടുന്ന ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം പുനർനിർമിച്ചത്.
പൂന്താനത്തിന്റെ നാരായണീയവും,
കുറൂരമ്മ, മഞ്ജുള, വില്വമംഗലം, മേല്പത്തൂർ
എന്നിവരുടെ ഉണ്ണികൃഷ്ണ സങ്കല്പവും അനുഭവങ്ങളുമാണ് ഗുരുവായൂർ ക്ഷേത്രത്തെ പ്രസിദ്ധിയിലേക്കു നയിച്ചതും.

70 അടിയോളം ഉയരം വരുന്ന ധ്വജസ്തംഭവും (കൊടിമരം ),
24 അടി ഉയരമുള്ള ദീപസ്തംഭവും ആകർഷകങ്ങളാണ്. ക്ഷേത്രത്തോട് ചേർന്ന് വളർന്നുവന്ന ഗുരുവായൂർ ചുമർചിത്രകല സമ്പ്രദായം വളരെ പ്രസിദ്ധമാണ്.

Guruvayur Sree Krishna Temple | Thrishivaperoor | Kerala

02/09/2019

തൃശ്ശിവപേരൂരിൽ നിന്ന്
മുപ്പതുകിലോമീറ്റർ ദൂരം വരും
ഗുരുവായൂർ ക്ഷേത്രത്തിലേക്ക്....
അവിടത്തെ ദർശനം പൂർത്തീകരിക്കണമെങ്കിൽ
ഒരു വിളിപ്പാടകലെയുള്ള മമ്മിയൂർ
മഹാദേവ ക്ഷേത്രത്തിൽ കൂടി
ദർശനം നടത്തണമെന്നാണ് വിശ്വാസം.

( തന്റെ ഭക്തർക്ക് ഒരു എളുപ്പ വഴി കൂടി
ഉണ്ണിക്കണ്ണൻ ഏർപ്പാടാക്കിയിയിട്ടുണ്ട്!
ക്ഷേത്രത്തിനുള്ളിൽ നിന്ന്
മഹാദേവ ക്ഷേത്രത്തിന്റെ ദിശയിലേക്കു
വണങ്ങിയാൽ മതിയാകും
ആ ദർശനം പൂർത്തീകരിക്കാൻ..
അല്ലെങ്കിലും എക്കാലവും ഭക്തർക്ക്
ഭക്തവത്സലനാണ് ഉണ്ണിക്കണ്ണൻ)

Mammiyur Mahadeva Temple | Guruvayoor | Thrishivaperoor | Kerala

19/07/2019

പച്ചപ്പ്‌ നിറഞ്ഞ തേക്കിൻക്കാട്ടിലെ
ഭംഗിയുള്ള കാഴ്ചകളിലൊന്നാണ്
വടക്കുംനാഥന്റെ കിഴക്കേ ഗോപുരം.
വിശേഷദിവസങ്ങൾ ഒഴികെ
കിഴക്കേ ഗോപുരത്തിൽ
കാര്യമായ തിരക്കുണ്ടാവാറില്ല.
അവിടെനിന്ന് പാറമേക്കാവ് ക്ഷേത്രത്തോളം
നീളുന്ന കാഴ്ചക്ക് ചന്തമേറെയുണ്ട്.

06/07/2019

കൊച്ചി രാജ്യത്തിന്റെ വടക്കൻ മേഖലയുടെ
ആസ്ഥാനമായിരുന്ന തൃശ്ശിവപേരൂർ
1921ലാണ് തൃശ്ശൂർ മുനിസിപ്പാലിറ്റിയായി
രൂപം കൊണ്ടതത്രെ. പാറമേക്കാവ് ക്ഷേത്രകുളത്തിനു സമീപമായിരുന്നു മുനിസിപ്പാലിറ്റിയുടെ
ആദ്യകാല ഓഫീസ്. പിന്നീട് ഷൊറണൂർ റോഡിലെ
സർക്കാർ ഗസ്റ്റ് ഹൗസിന്റെ രണ്ടു മുറികളിലേക്ക്
പ്രവർത്തനം മാറ്റി.

1932ലാണ് അന്നത്തെ ദിവാനായിരുന്ന
സി.ജി ഹെര്ബര്ട്ട് ശിലാസ്ഥാപനം നടത്തിയ
പുതിയ കെട്ടിടത്തിന്റെ പണിതീർന്നത്.
West Minister Chiming Clock ഉള്ള ക്ലോക്ക് ടവർ ആയിരുന്നു
പുതിയ കെട്ടിടത്തിന്റെ പ്രധാന ആകർഷണം.
അന്നത്തെ മുനിസിപ്പൽ ചെയർമാനായിരുന്ന
എം.ആർ. മേനോന്റെ മേൽനോട്ടത്തിൽ മദ്രാസിലെ
P.ORR sons കമ്പനിയാണ് ക്ലോക്ക് ഇൻസ്റ്റാൾ ചെയ്തത്.
മെക്കാനിക്കൽ കീ സിസ്റ്റത്തിൽ
പ്രവർത്തിക്കുന്ന ഈ ക്ളോക്ക്
എല്ലാ ദിവസവും കീ ലോഡ്
ചെയ്യണമത്രേ.
--------------------------------------------------------------------------
(Peeter ORR എന്ന സ്കോട്ട്ലാൻഡ്ക്കാരൻ
1846 ൽ മദ്രാസ്സിൽ സ്ഥാപിച്ച P.ORR sons വാച്ച് കമ്പനി
ഇന്നും ചെന്നൈയിലെ അണ്ണാശാല മൗണ്ട്
റോഡിൽ പ്രവർത്തിക്കുന്നുണ്ട്.
ഒരു കൗതുകത്തിന് ഗൂഗിൾ വലയിൽ
തപ്പിയപ്പോൾ അവരുടെ വെബ്സൈറ്റും
ഫേസ്ബുക് പേജും കാണാൻ കഴിഞ്ഞു)

04/05/2019

ഇത് തൃശൂർ ആണ്....
ഇവിടെ ഇങ്ങനെ ആണ് 😍😍😍😍

19/02/2019

ഇതു കടിപിടിയുടെ കടയാണ്.നിന്നു തിരിയാൻ ഇടമില്ലെങ്കിലും കടിക്കാൻ ആളു വന്നുകൊണ്ടേയിരിക്കും. അകത്തുനിന്നു കടികള....

Address

Pazhayanadakkavu
Thrissur
680001

Opening Hours

Monday 7am - 7pm
Tuesday 7am - 7pm
Wednesday 7am - 7pm
Thursday 7am - 7pm
Friday 7am - 7pm
Saturday 7am - 7pm

Telephone

+919744747623

Website

Alerts

Be the first to know and let us send you an email when Thrissivaperoor Kaapi Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share