CSC Edayaranmula

CSC Edayaranmula Online service

01/01/2026

HAPPY NEWYEAR

28/12/2025

ഓഫീസ് മാനേജ്മെന്റ് ട്രെയിനി; സംസ്ഥാനത്താകെ 140 ഒഴിവുകൾ, അപേക്ഷ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്‌മെൻറ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പട്ടികവർഗ യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്താകെയുള്ള 140 ഒഴിവുകളിലേക്ക് എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം
അപേക്ഷകർ 30.10.2025 ൽ 18 വയസ് പൂർത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും.

ഉദ്യോഗാർത്ഥികളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത് (കുടുംബ നാഥന്റെ/സംരക്ഷകന്റെ വരുമാനം). അപേക്ഷകരെ സ്വന്തം ജില്ലയിലെ പരിഗണിക്കുകയുള്ളൂ.

പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും. നിയമനം അപ്രന്റിസ്ഷിപ് ആക്ട് അനുസരിച്ചുള്ള നിയമങ്ങൾക്ക് വിധേയവും, താത്കാലികവും ഒരു വർഷത്തേക്ക് മാത്രവുമായിരിക്കും.

പട്ടികവർഗ വികസന വകുപ്പിന്റെ അതാത് ജില്ലാ ഓഫീസുകളുടെ കീഴിൽ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷ ഫോമുകൾ എല്ലാ ഐ.ടി.ഡി പ്രൊജക്റ്റ് ഓഫീസ്/ട്രൈബൽ ഡെവലപ്‌മെൻറ് ഓഫീസ്/ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ അതാത് ഐ ടി ഡി പ്രൊജക്റ്റ് ഓഫീസ്/ട്രൈബൽ ഡെവലപ്‌മെൻറ് ഓഫീസ്/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31

 # BPL ആനുകൂല്യത്തിന് അപേക്ഷിക്കാം...ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ കുടിവെള്ളം: പ്രതിമാസം 15 കിലോലിറ്റ‍ർ (15,000 ലിറ...
27/12/2025

# BPL ആനുകൂല്യത്തിന് അപേക്ഷിക്കാം...

ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ കുടിവെള്ളം:

പ്രതിമാസം 15 കിലോലിറ്റ‍ർ (15,000 ലിറ്റര്‍) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. 2026-ല്‍ ബിപിഎല്‍ ആനുകൂല്യം ലഭിക്കുന്നതിനായി, നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും അപേക്ഷ നല്‍കണം.

2026 ജനുവരി 31-ന്‌ മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്...

വാട്ടർ ബിൽ കുടിശ്ശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും ജനുവരി 31-നു മുൻപ് കുടിശ്ശിക അടച്ചുതീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്താല്‍ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ.

 # P S C വിജ്ഞാപനം..... # പി. എസ്. സി വിജ്ഞാപനം
26/12/2025

# P S C വിജ്ഞാപനം.....
# പി. എസ്. സി വിജ്ഞാപനം

Happy Christmas
25/12/2025

Happy Christmas

23/12/2025

#സ്ത്രീസുരക്ഷപെൻഷൻ
#ഓൺലൈൻഅപ്ലിക്കേഷൻ

സ്ത്രീ സുരക്ഷ പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഇന്നു മുതൽ ആഞ്ഞിലിമൂട് പാലം ജംഗ്ഷനിൽ ഉള്ള നമ്മുടെ 𝗖𝗢𝗠𝗠𝗢𝗡 𝗦𝗘𝗥𝗩𝗜𝗖𝗘 𝗖𝗘𝗡𝗧𝗥𝗘 ൽ സ്വീകരിച്ചു തുടങ്ങും.

സംസ്ഥാനത്തെ മറ്റ് സാമൂഹിക ക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭി​ക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേരളത്തിൽ സ്ഥിരതാമസക്കാരായ, 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്ക് അപേക്ഷി​ക്കാം
വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവ്വകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തെറ്റായ വിവരങ്ങൾ നൽകരുത്

ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിംഗ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകൂല്യം അവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതിൽ അധികമോ ജയിൽ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്താൽ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല. തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കും.

അപേക്ഷ സമർപ്പിക്കാൻ വേണ്ട രേഖകൾ

1. പ്രായം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന്

2. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ്

3. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐ.എഫ്.എസ് കോഡ്, ആധാർ വിവരങ്ങൾ

4. ഫോട്ടോ

5. ആധാർ കാർഡ്

Address

Anjilimoodu Palam Jn, Edayaranmula
Tiruvalla

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Website

Alerts

Be the first to know and let us send you an email when CSC Edayaranmula posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share