08/06/2025
ചില ക്യാപ്ഷനുകൾ ഹൃദയം കീഴടക്കും
ചില സംരംഭങ്ങൽ ജനങ്ങളെ കീഴടക്കും
ചില മനുഷ്യർ ലോകം കീഴടക്കും 🇮🇳🥰
ആരും അറിയാത്ത, എന്നാൽ ലോക വിപണിയിൽ തിളങ്ങിയ ഈ ZUDIO TATA ബ്രാണ്ടിനെ പരസ്യപ്പെടുത്തിയവർക്ക് TATA യുടെ പേരിൽ നന്ദി 😁🙏
ടാറ്റയുടെ Zudio യെ ബഹിഷ്കരിക്കാൻ ഇറങ്ങിത്തിരിച്ചവർ ഈ കാര്യം കൂടി അറിഞ്ഞിരിക്കണം
ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ടാറ്റ. ടാറ്റയെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ:🇮🇳🇮🇳🥰🥰
(ഷെയർ ചെയ്യാൻ മറക്കല്ലേ 🇮🇳🇮🇳)🥰🥰
ഒരു സാധാരണക്കാരന് ടാറ്റയുടെ ബസും കാറും ആണ് ടാറ്റയെ കുറിച്ചുള്ള ഏകദേശ അറിവ്. അതിലുപരി ഇന്ത്യയുടെ പുരോഗതിക്ക് ഇത്രമാത്രം പങ്കു വഹിച്ച മറ്റൊരു കമ്പനി ചരിത്രത്തിൽ ഇല്ല എന്നതാണ് സത്യം. കൈക്കൂലിയും അവിഹിത രാഷ്ട്രീയ ഇടപാടുകളും വഴി ഒരിക്കലും ബിസിനസ് വളർത്താൻ ഉപയോഗിക്കില്ല എന്നത് ഒരു അടിസ്ഥാന കമ്പനി പോളിസിയായി കൊണ്ട് നടക്കുന്നതിനാൽ ടാറ്റ ഗ്രൂപ്പ് രാഷ്ട്രീയക്കാർക്കും മീഡിയകൾക്കും അത്ര പ്രിയപ്പെട്ടവരല്ല.
ടാറ്റയെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു.
1. ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള എല്ലാ ബിസിനസിലും ഉണ്ടെങ്കിലും Alcohol & To***co പോലെയുള്ള ബിസിനസിൽ ഇവരെ കണ്ടത്താൻ കഴിയില്ല. വരികയുമില്ല…!
2. ലോകത്തെ മുഴുവൻ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 24% ൽ അധികവും കടന്നു പോകുന്നത് ടാറ്റയുടെ കേബിൾ ശൃംഖലയിലൂടെയാണ്.
3. ടാറ്റാ ഗ്രൂപ്പിന്റെ 66% – ഓളം ലാഭ വിഹിതം ചാരിറ്റി പ്രവർത്തനങ്ങൾക്കായി ( TATA Trust) ആണ് വിനിയോഗിക്കുന്നത്.
4. ടാറ്റ 1500 കോടിയാണ് കോറോണ പ്രതിരോധത്തിനു വേണ്ടി ടാറ്റ സംഭാവന ചെയ്തത്.
5. രാജ്യത്തെ ഏറ്റവും വലിയ IT കമ്പനി ആയ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ഏഷ്യയിലെ ഏറ്റവും വലിയ IT കമ്പനിയും ലോകത്തിലെ ഏറ്റവും മൂല്യമേറിയ IT കമ്പനികളിൽ ഒന്നുമാണ്.
6. ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനമാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS). 5 ലക്ഷത്തിൽ അധികം ജീവനക്കാർ.
7. ഇന്ത്യയിലാദ്യമായി ഡേ കെയർ, പ്രസവ അവധി, പ്രൊവിഡന്റ് ഫണ്ട് (PF) എന്നിവ ജോലിക്കാർക്കായി നടപ്പിലാക്കി. പിന്നീടാണ് ഗവൺമെന്റുകൾ പോലും നടപ്പിലാക്കി തുടങ്ങിയത്.
8. കൈക്കൂലി കൊടുക്കുകയും വാങ്ങുകയുമില്ല എന്നത് ടാറ്റയുടെ പ്രഖ്യാപിത നയമാണ്. നിരവധി കരാറുകൾ ടാറ്റ അതുമൂലം വേണ്ടെന്ന് വച്ചിട്ടുണ്ട്.
9. Indian Institute of Science (IISc), TATA Institute of Fundamental Research (TIFR), TATA Institute of Social Science (TISS) തുടങ്ങി അനവധി രാജ്യാന്തര നിലവാരമുള്ള പഠന കേന്ദ്രങ്ങൾ, നിരവധി ആശുപത്രികൾ, റിസർച്ച് സെന്ററുകൾ, സ്പോർട്സ് കേന്ദ്രങ്ങൾ തുടങ്ങിയവ രാജ്യത്തിന് നൽകി.
10. TATA Global Beverages ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില കമ്പനിയാണ്.
11. ടാറ്റ ഗ്രൂപ്പിന് കീഴിൽ 100 ഓളം കമ്പനികളുണ്ട്.
12. TATA Chemicals ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ soda ash (സോഡാ ആഷ്) നിർമ്മാണ കമ്പനിയാണ്.
13. TATA Motors ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളിൽ ആദ്യ 10 ൽ ഉൾപ്പെടുന്ന കമ്പനിയാണ്.
14. TCS (Tata Consultancy Services) ലോകത്തിലെ വലിയ രണ്ടാമത്തെ IT Service കമ്പനിയാണ്.
15. ഇന്ത്യയിലെ ഏറ്റവും വലിയ Integrated Corporate Company ടാറ്റയാണ് (650,000+ ജോലിക്കാർ, 100 ൽ അധികം രാജ്യങ്ങളിൽ പ്രവർത്തനം).
16. Good Thoughts, Good Words and Good Deeds ഇതാണ് ടാറ്റയുടെ ആപ്ത വാക്യം.
17. ഇന്ത്യയിലെ ഏറ്റവും വലിയ Integrated Power Company ആണ് TATA Power.
18. 19 ാം നൂറ്റാണ്ടിൽ ഇറാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരാണ് ടാറ്റാ കുടുംബം.
19. ഭാരത് രത്ന ലഭിച്ച ആദ്യ ഇന്ത്യൻ വ്യവസായി ആണ് JRD Tata.
20. ടാറ്റാ ഗ്രൂപ്പിന്റെ മുഴുവൻ ആസ്തിയും രത്തൻ ടാറ്റയുടെ പേരിലേക്ക് മാറ്റിയാൽ ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആകുമായിരുന്നു അദ്ദേഹം.
21. ഒന്നാം ലോക മഹായുദ്ധ കാലത്ത് മുംബൈ താജ് ഹോട്ടൽ 600 ബെഡുള്ള ആശുപത്രിയാക്കിയിരുന്നു ടാറ്റാ ഗ്രൂപ്പ്.
22. ലോകത്ത് ആദ്യമായി 8 മണിക്കൂർ ജോലി നടപ്പാക്കി (1912).
23. 1932 ൽ Tata Aviation Services ആരംഭിച്ചു. പിന്നീടത് Tata Airlines ആയി. ഇന്ത്യാ ഗവൺമെന്റിന് വിട്ടുകൊടുത്തപ്പോൾ ഇപ്പോഴത്തെ Air India ഉം ആയി.
24. ഇന്ത്യയിൽ ആദ്യമായി വിമാനം പറത്തിയതും പൈലറ്റ് ലൈസൻസ് നേടിയതും JRD ടാറ്റയാണ്.
25. Jaguar, Land Rover എന്നീ ആഡംബര കാർ ബ്രാൻഡുകളുടെ ഉടമ Tata Motors ആണ്.
26. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളിൽ മുമ്പിലുള്ള അമേരിക്കയിലെ ബോസ്റ്റണിലെ ഹാർവാർഡ് ബിസിനസ് സ്കൂളിലെ ഒരു ബിൽഡിങ്ങിന്റെ പേര് ടാറ്റാ ഹാൾ എന്നാണ്.
27. Ethisphere Institute നൽകുന്ന World’s Most Ethical Company ടാറ്റാ സ്റ്റീലിനായിരുന്നു 2015 മുതൽ തുടർച്ചയായി ലഭിച്ചത് (Under Metals, Minerals and Mining Category).
28. CSR (Corporate Social Responsibility) Activities ലോകത്ത് ആദ്യമായി നടപ്പിലാക്കിയ കമ്പനി ടാറ്റയാണ്. പിന്നീട് ലോകം അത് അനുകരിച്ചു, രാജ്യങ്ങൾ നിയമമാക്കി.
എൻ്റെ ചെറുപ്പത്തിൽ, ഞാൻ കണ്ട തൂമ്പയിലും, മൺവെട്ടിയിലും വരെ ടാറ്റയുടെ കൈമുദ്രയുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം കാർഷിക, വ്യാവസായിക ഇന്ത്യയെ വാർത്തെടുക്കാൻ മുന്നിൽനിന്നത് ടാറ്റയാണ്.
(ഷെയർ ചെയ്യാൻ മറക്കല്ലേ 🇮🇳🇮🇳)🥰🥰
വസ്ത്രധാരണം പ്രിവിലേജിന്റെ ഭാഗം ആയിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. നല്ല സ്റ്റൈലൻ മോഡേൺ വസ്ത്രങ്ങൾ ഇടുന്നവരെ കാശുള്ള വീട്ടിലെ കൊച്ച് എന്ന രീതിയിൽ പരിഗണിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് വസ്ത്രധാരണം വച്ച് തരം തിരിവ് നടത്താൻ പറ്റാത്ത ലൈഫ് സ്റ്റൈൽ ഫ്രണ്ട്‌ലി ആയ ഒരു കാലത്ത് നമ്മൾ എത്തി നില്ക്കുന്നു. അതിന് ബിഗ് സല്യൂട്ട് കൊടുക്കേണ്ട ഒരു വസ്ത്രവിപണന ബ്രാൻഡ് ആണ് ടാറ്റായുടെ സൂഡിയോ. സൂഡിയോ എന്നാൽ ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും ട്രെൻഡി ആയ, ക്വാളിറ്റി ഉള്ള വസ്ത്രങ്ങൾ ലഭിക്കുന്ന ഔട്ട്ലെറ്റ് എന്നാണ് അർത്ഥം.
സിനിമയിൽ നായികമാർ ഇടുന്ന ഫ്രോക്കും സ്കേർട്ടും മിഡിയും ഒക്കെ കൊതിയോടെ നോക്കി അത്തരം ഡ്രെസ്സുകൾ എവിടെ കിട്ടും എന്ന് അന്വേഷിച്ചു നടന്ന ഒരു കൗമാരം എനിക്ക് ഉണ്ടായിരുന്നു. ഒന്നുകിൽ അതേ രീതിയിൽ തുണി എടുത്ത് തയ്ക്കുക, അല്ലെങ്കിൽ ബാംഗ്ലൂരിലോ മറ്റോ പോയി വാങ്ങുക. അന്നൊക്കെ തിരുവനന്തപുരം എന്ന തലസ്ഥാന നഗരിയിൽ സ്റ്റൈലിഷ് വസ്ത്രങ്ങൾ കിട്ടുന്നത് ഒന്നുകിൽ പാർഥാസ്, അല്ലെങ്കിൽ ആകാശ് ദീപ്. അതും മുന്തിയ നിരക്കിൽ. മോഡേൺ
ഡ്രസ്സ് കണ്ടിട്ട് കൊതിയോടെ നോക്കി അത്തരം വസ്ത്രങ്ങൾ ഒന്നും നമ്മുടെ കൊക്കിൽ ഒതുങ്ങില്ല എന്ന് കരുതി മോഹങ്ങളെ ഉള്ളിൽ ഇട്ട് പൂട്ടി നടന്ന എത്രയോ കൗമാരക്കാരികൾ എന്റെ സൗഹൃദങ്ങളിലുണ്ടായിരുന്നു. കാലം ഒന്ന് കറങ്ങി വന്നപ്പോഴേക്കും ഉള്ളിൽ പൂട്ടി വച്ച മോഹങ്ങൾ ഒക്കെയും പൊടി തട്ടി എടുക്കാൻ കഴിഞ്ഞു ഇന്നിന്റെ നാൽപതുകളിൽ എത്തിയ പല സ്ത്രീകൾക്കും. അവരാണ് ഇന്ന് സൂഡിയോയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ.
നാല് വശത്തും നിരത്തി വച്ച മാനെക്വിനുകളിൽ നിറമുള്ള വസ്ത്രങ്ങൾ ഇടുവിച്ച, ചുറ്റിലും കണ്ണാടി വച്ച കടകളിൽ ചെന്ന് കയ്യിൽ ഉള്ള പൈസയ്ക്ക് കുർത്തയോ ടോപ്പോ ഷർട്ടോ പാന്റ്സോ കിട്ടുമോ എന്ന ശങ്കയിൽ നില്ക്കുന്ന ഒരുപാട് മനുഷ്യരെ ഞാൻ കണ്ടിട്ടുണ്ട്. വലിയ കടയിൽ ചെന്നാൽ കൊക്കിനു ഒതുങ്ങുന്നത് കിട്ടില്ലലോ എന്ന സങ്കടത്തിൽ മാറി നിന്ന ഒരുപാട് ആളുകൾ. നല്ല വസ്ത്രം ഇട്ട് ചിത്രശലഭം പോലെ പാറി നടക്കാൻ കൊതിച്ച എത്രയോ കൗമാരക്കാരികൾ. അത്തരം ആളുകളുടെ ഇടയിലാണ് സൂഡിയോ എന്ന ബ്രാൻഡ് അവരുടെ സ്വപ്നങ്ങൾക്ക് നിറവ് നല്കാൻ എത്തിയത്.
കയ്യിൽ 250 രൂപ ഉണ്ടെങ്കിൽ ആർക്കും നല്ല ക്വാളിറ്റി ഉള്ള വസ്ത്രം ഇട്ട് സന്തോഷത്തോടെ പുറത്ത് ഇറങ്ങാം എന്ന നിലയിൽ കാര്യങ്ങൾ എത്തിയിട്ട് നാലഞ്ചു വർഷങ്ങളെ ആയിട്ടുള്ളു. സൂഡിയോക്ക് വമ്പൻ പരസ്യങ്ങൾ ഇല്ലാത്തതിനാൽ ഈ ഔട്ട്ലെറ്റുകളിൽ affordable ആയി ബ്രാൻഡഡ് വസ്ത്രങ്ങൾ ലഭിക്കും എന്ന കാര്യം പലർക്കും അറിയില്ലായിരുന്നു. ഔട്ട്‌ലെറ്റിന്റെ മോടിയും ലുക്കും കാണുന്ന സാധാരണക്കാർ പലരും കരുതിയത് അവിടെ കാശുള്ളവർക്ക് മാത്രേ ഷോപ്പിംഗ് പറ്റൂ എന്നായിരുന്നു.
(ഷെയർ ചെയ്യാൻ മറക്കല്ലേ 🇮🇳🇮🇳)🥰🥰
ഇങ്ങനെ ടാറ്റയെക്കുറിച്ച് പറയാൻ ഏറെയുണ്ട്. ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ടാറ്റ. Truly a Made In India company. കടപ്പാട് 🙏🇮🇳🇮🇳