09/05/2026
തൊടുപുഴ മഹാറാണി വെഡിംഗ് കളക്ഷൻസിലെ ഒരു സാധാരണ ജീവനക്കാരിയിൽ നിന്നും ആ സ്ഥാപനത്തിന്റെ തന്നെ പുതിയ പരസ്യത്തിലെ മോഡലായി നിത്യ...👏😍🔥
ഈ വർഷത്തെ വുമൺസ് ഡേയിൽ 'റിയൽ മഹാറാണി' എന്ന പദവി നൽകിയാണ് സ്ഥാപനം നിത്യയെ ആദരിച്ചത്...
ജന്മനാ കേൾവിയും സംസാരശേഷിയും ഇല്ലാതിരുന്ന നിത്യയ്ക്ക്, മഹാറാണി സ്ഥാപന ഉടമ റിയാസ് മുൻപ് ഒരു 'ശ്രവണ സഹായി' സമ്മാനമായി നൽകിയിരുന്നു ശബ്ദങ്ങളുടെ ലോകത്തേക്കുള്ള നിത്യയുടെ ആദ്യ ചുവടുവെപ്പായിരുന്നു അത്...
മുതലാളിയും തൊഴിലാളിയും എന്നതിലുപരി ഒരു ജ്യേഷ്ഠന്റെ കരുതൽ നൽകിയ റിയാസും, പരിമിതികളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന നിത്യയും ഇന്ന് കേരളത്തിലെ താരങ്ങളാണ്...
നിത്യയുടെ ഈ ജീവിതയാത്ര ഇനിയും ഒരുപാട് പേർക്ക് പ്രചോദനമാകട്ടെ. നിത്യയുടെ സ്വപ്നങ്ങൾക്ക് ഇനിയും ചിറകുകൾ മുളയ്ക്കട്ടെ...!✨❤️